- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിവകാശിയിൽ പടക്കശാലയിൽ വീണ്ടും സ്ഫോടനം; ഒമ്പത് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട്ടിൽ പടക്കശാലയിൽ വീണ്ടും സ്ഫോടനം. ശിവകാശിയിലെ കെ ആർ ഫയർവർക്സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി. സംഭവത്തിൽ ഒമ്പത് തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മൂന്നാമത്തെ സ്ഫോടനമാണിത്.ഉച്ചത്തിൽ ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് പടക്കശാല കത്തുന്നത് കണ്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇവിടെ പടക്ക നിർമ്മാണത്തിനായി എഴുപതോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുകയാണ്.ഫയർഫോഴ്സും പൊലീസും ഉൾപ്പടെ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുന്നതേയുള്ളൂ. ശിവകാശിയിലെ ഒരു ഉൾപ്രദേശത്താണ് പടക്കശാല സ്ഥിതി ചെയ്യുന്നത്.
ആയതിനാൽ തന്നെ ഇവിടേക്ക് എത്തിച്ചേരുക ബുദ്ധിമുട്ടാണ്.കഴിഞ്ഞദിവസമാണ് മധുരയ്ക്ക് സമീപം സാത്തൂരിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ 19 പേർ മരിച്ചത്. 36 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിമരുന്ന് നിറയ്ക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഇതിനു തൊട്ടുപിന്നാലെയാണ് ശിവകാശിയിൽ സ്ഫോടനം ഉണ്ടായിരിക്കുന്നത്.