- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ മഞ്ഞപ്പടയ്ക്ക് ആദ്യ ജയം; സി.കെ വിനീതിന്റെ പറക്കും ഹെഡറിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ്; മലയാളി താരം ടി.പി. രഹനേഷ് ചുവപ്പ് കാർഡ് കണ്ട് പുറത്ത്
കൊച്ചി: അവസാനം വിജയം കൊണ്ട് വരാൻ മലയാളി തന്നെ വേണ്ടി വന്നു.സി കെ വിനീത് നേടിയ ഏക ഗോളിന്റെ ബലത്തിൽ കേരളാ ബാസ്റ്റേഴ്‌സിനു ജയം. തങ്ങളുടെ അഞ്ചാം മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പട മറികടക്കുകയായിരുന്നു. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളാ ബാസ്റ്റേഴ്‌സിന്റെ സീസണിലെ കന്നി വിജയത്തിനു ക്രിക്കറ്റ് ഇതിഹാസവും ടീം ഉടമയുമായ സച്ചിൻ സാക്ഷ്യം വിജയിച്ചു. 24ാം മിനിറ്റിൽ മലയാളി താത്തിന്റെ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. ആവേശ പോരാട്ടത്തിൽ മലയാളിയും നോർത്ത് ഈസ്റ്റ് ഗോളിയുമായ ടി.പി. രഹനേഷ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിൽ നോർത്ത് ഈസ്റ്റിനു ഗോൾ നേടാൻ സാധിച്ചില്ല.അവസാന മിനിറ്റുകളിൽ നോർത്ത് ഈസ്റ്റിന്റെ തുരുതുരെയുള്ള മുന്നേറ്റങ്ങളെ അതിജീവിച്ച് മഞ്ഞപ്പട വിജയവുമായി തടിതപ്പുകയായിരുന്നു. മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ ഡിഫൻഡർ വെസ് ബ്രൗൺ ഈ മൽസരത്തിലൂടെ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചു. പരിക്കു മൂലം കഴിഞ്ഞ നാലു കളികളും നഷ്ടമായ ബ്രൗൺ ഡിഫൻസീവ
കൊച്ചി: അവസാനം വിജയം കൊണ്ട് വരാൻ മലയാളി തന്നെ വേണ്ടി വന്നു.സി കെ വിനീത് നേടിയ ഏക ഗോളിന്റെ ബലത്തിൽ കേരളാ ബാസ്റ്റേഴ്‌സിനു ജയം. തങ്ങളുടെ അഞ്ചാം മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പട മറികടക്കുകയായിരുന്നു.
ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളാ ബാസ്റ്റേഴ്‌സിന്റെ സീസണിലെ കന്നി വിജയത്തിനു ക്രിക്കറ്റ് ഇതിഹാസവും ടീം ഉടമയുമായ സച്ചിൻ സാക്ഷ്യം വിജയിച്ചു. 24ാം മിനിറ്റിൽ മലയാളി താത്തിന്റെ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.
ആവേശ പോരാട്ടത്തിൽ മലയാളിയും നോർത്ത് ഈസ്റ്റ് ഗോളിയുമായ ടി.പി. രഹനേഷ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിൽ നോർത്ത് ഈസ്റ്റിനു ഗോൾ നേടാൻ സാധിച്ചില്ല.അവസാന മിനിറ്റുകളിൽ നോർത്ത് ഈസ്റ്റിന്റെ തുരുതുരെയുള്ള മുന്നേറ്റങ്ങളെ അതിജീവിച്ച് മഞ്ഞപ്പട വിജയവുമായി തടിതപ്പുകയായിരുന്നു.
മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ ഡിഫൻഡർ വെസ് ബ്രൗൺ ഈ മൽസരത്തിലൂടെ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചു. പരിക്കു മൂലം കഴിഞ്ഞ നാലു കളികളും നഷ്ടമായ ബ്രൗൺ ഡിഫൻസീവ് മിഡ്ഫീൽഡറായാണ് ഈ മൽസരത്തിൽ കളിച്ചത്.
കളിയുടെ ആദ്യ പകുതിയിൽ ആവേശവും നാടകീയതയും നിറഞ്ഞുനിന്നപ്പോൾ രണ്ടാം പകുതി ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള ഉരസലിനും വേദിയായി