കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് വ്യാഴാഴ്ച ആദ്യ പരിശീലന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്‌സിയെ നേരിടും. പനമ്പള്ളി നഗറിലെ മൈതാനത്ത് വൈകുന്നേരം നാലിന് നടക്കുന്ന മത്സരം ക്ലബിന്റെ യുട്യൂബ് ചാനലിൽ കാണാം.

27ന് വീണ്ടും കേരള യുണൈറ്റഡുമായി കളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് സെപ്റ്റബംർ മൂന്നിന് ജമ്മു കാഷ്മീർ ബാങ്കിനെ നേരിടും. പിന്നീട് ഡ്യൂറന്റ് കപ്പിൽ പങ്കെടുക്കാൻ കോൽക്കത്തയ്ക്ക് പോകും. സെപ്റ്റംബർ അഞ്ചുമുതൽ ഒക്ടോബർ മൂന്നുവരെയാണ് ഡ്യൂറന്റ് കപ്പ്.