- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ അര മണിക്കൂറിൽ രണ്ട് ഗോൾ വഴങ്ങി; പിന്നെ 'കാലിൽ' കിട്ടിയ പെനാൽറ്റി പാഴാക്കി; എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് വിജയത്തോളം പോന്ന സമനില; രണ്ട് ഗോൾ പിന്നിൽ നിന്ന കൊമ്പന്മാർക്ക് സമനില സമ്മാനിച്ച് സ്റ്റൊയാനോവിച്ചും സികെ വിനീതും
ജംഷദ്പുർ: നിലയുറപ്പിക്കും മുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ വലയിൽ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ടിം കാഹിൽ ആദ്യ വെടി പൊട്ടിച്ചു. 31ാം മിനിറ്റിൽ മൈക്കൽ സൂസൈരാജ് രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനു നിന്ന് തിരിയാൻ സമയം കൊടുത്തില്ല ജംഷ്ദ്പൂർ എഫ്‌സി. രണ്ടാം പകുതിയിൽ കിട്ടിയ പെനാൽറ്റി സ്റ്റൊയാനോവിച്ച് പാഴാക്കുകയും ചെയ്തു. എന്നിട്ടും രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷേദ്പുർ എഫ്.സി.ക്കെതിരേ പക്ഷേ സമനില നേടി. 71-ാം മിനിറ്റിൽ സ്ലാവിസ്ല സ്റ്റോയാനോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഒരു ഗോൾ മടക്കിയത്. 55-ാം മിനിറ്റിൽ ഒരു പെനാൽറ്റി പാഴാക്കിയെഷമാണ് സ്റ്റോയാനോവിച്ച് ഒരു ഗോൾ മടക്കിയത്. 86-ാം മിനിറ്റിൽ സെയ്മിൻലെൻ ഡൗംഗൽ ബോക്‌സിൽ നിന്ന് കൊടുത്ത പാസാണ് വിനീത് ഗോളാക്കിയത്. സി.കെ. വിനീത് നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്. ബോക്‌സിന്റെ ഇടതു ഭാഗത്ത് നിന്ന് വലംകാൽ കൊണ്ട് ഒരു മിന്നൽ ഷോട്ട് തൊടുക്കുകയായിരുന്നു സൂസൈരാജ്. വളഞ്ഞുപുളഞ്ഞു പറന്ന വോളി ഇടത്തോട്ട് ചാടിയ ഗോളിയെ മറികടന്ന് നെറ്
ജംഷദ്പുർ: നിലയുറപ്പിക്കും മുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ വലയിൽ ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ടിം കാഹിൽ ആദ്യ വെടി പൊട്ടിച്ചു. 31ാം മിനിറ്റിൽ മൈക്കൽ സൂസൈരാജ് രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനു നിന്ന് തിരിയാൻ സമയം കൊടുത്തില്ല ജംഷ്ദ്പൂർ എഫ്‌സി. രണ്ടാം പകുതിയിൽ കിട്ടിയ പെനാൽറ്റി സ്റ്റൊയാനോവിച്ച് പാഴാക്കുകയും ചെയ്തു. എന്നിട്ടും രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷേദ്പുർ എഫ്.സി.ക്കെതിരേ പക്ഷേ സമനില നേടി.
71-ാം മിനിറ്റിൽ സ്ലാവിസ്ല സ്റ്റോയാനോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഒരു ഗോൾ മടക്കിയത്. 55-ാം മിനിറ്റിൽ ഒരു പെനാൽറ്റി പാഴാക്കിയെഷമാണ് സ്റ്റോയാനോവിച്ച് ഒരു ഗോൾ മടക്കിയത്. 86-ാം മിനിറ്റിൽ സെയ്മിൻലെൻ ഡൗംഗൽ ബോക്‌സിൽ നിന്ന് കൊടുത്ത പാസാണ് വിനീത് ഗോളാക്കിയത്. സി.കെ. വിനീത് നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത്.
ബോക്‌സിന്റെ ഇടതു ഭാഗത്ത് നിന്ന് വലംകാൽ കൊണ്ട് ഒരു മിന്നൽ ഷോട്ട് തൊടുക്കുകയായിരുന്നു സൂസൈരാജ്. വളഞ്ഞുപുളഞ്ഞു പറന്ന വോളി ഇടത്തോട്ട് ചാടിയ ഗോളിയെ മറികടന്ന് നെറ്റിൽ. ഓസ്‌ട്രേലിയൻ താരമായ കാഹിലിന്റെ ലീഗിലെ ആദ്യ ഗോളാണിത്. വലതു കോർണറിൽ നിന്ന് സെർജിയോ സിഡോഞ്ഞ കൊടുത്ത പാസ് ശക്തമായൊരു ഹെഡ്ഡറിലൂടെയാണ് വലയിലെത്തിച്ചത്.55-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ലാവിസ്ല സ്റ്റോയാനോവിച്ച് എടുത്ത കിക്ക് ജംഷഡ്പുർ ഗോളി സുബ്രതാ പാൽ ചാടി കുത്തിയകറ്റുകയായിരുന്നു. മരിയോ ആർക്വസ് സ്ലാവിസ്ലയെ ഫൗൾ ചെയ്തതിന് ലഭിച്ചതായിരുന്നു പെനാൽറ്റി.പോപ്ലാറ്റ്‌നിക്കിന്റെ ഒരു ഷോട്ട് ബാറിൽ ഇടിച്ചു മടങ്ങിയതിന് തൊട്ടു പിറകെയാണ് പെനാൽറ്റി പാഴായത്.
ഇരു ടീമുകളും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഈ സീസണിൽ തോൽവിയറിഞ്ഞില്ല. ലീഗിൽ നാല് മത്സരങ്ങളിൽ ആറ് പോയന്റുമായി ഏഴാമതാണ് ബ്ലാസ്റ്റേഴ്സ്. അഞ്ച് മത്സരങ്ങളിൽ ഏഴ് പോയന്റുമായി ജംഷേദ്പുർ നാലാമതും