- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ പലരെയും ഒഴിവാക്കുമെന്ന് കേരള ബ്ളാസ്റ്റേഴ്സ് കോച്ച് റെനി മ്യൂലെൻസ്റ്റീൻ; ടീം തെരഞ്ഞെടുപ്പിൽ ഇനി യുവതാരങ്ങൾക്ക് മുൻതൂക്കം; സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ മലയാളികളെ ടീമിലെടുക്കും; ഹ്യൂമിന്റെ പ്രകടനം ടീമിന് മുതൽക്കൂട്ടാകുമെന്നും കോച്ച്
കൊച്ചി: കഴിഞ്ഞ സീസണിൽ ബ്‌ളാസ്‌റ്റേഴ്‌സിലുണ്ടായിരുന്ന പല വിദേശ താരങ്ങളും ഇക്കുറി ടീമിലുണ്ടാകില്ലെന്ന് പുതിയ പരിശീലകൻ റെനി മ്യുലൻസ്റ്റിൻ. ടീം തെരഞ്ഞെടുപ്പിൽ യുവത്വത്തിനാണ് പ്രാധാന്യം നൽകുന്നത്. ആരാധകരുടെ പ്രതീക്ഷകൾക്കു അനുസരിച്ചുള്ള പ്രകടനമാകും ടീം നടത്തുകയെന്നും മ്യുലെൻസ്റ്റീൻ ഉറപ്പ് നൽകുന്നു. ഗുണനിലവാരമുള്ള ഫുട്ബോൾ കളിക്കുകയാണു പ്രഥമലക്ഷ്യം. ഇന്ത്യൻ സൂപ്പർലീഗിന്റെ നാലാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനു മികച്ച നേട്ടം സ്വന്തമാക്കാനാകുമെന്നും കോച്ചായി സ്ഥാനമേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ മ്യുലൻസ്റ്റിൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കഴിഞ്ഞ സീസണുകളിൽ രണ്ടുവട്ടമാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ തോറ്റത്. ടൂർണമെന്റിൽ മികച്ച രീതിയിൽ കളിച്ചതിനു ശേഷമായിരുന്നു തോൽവി. കഴിഞ്ഞ സീസണിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നഷ്ടപ്പെട്ട കിരീടം ഇക്കുറി തിരികെ പിടിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും മ്യുലൻസ്റ്റിൻ പറഞ്ഞു. കണക്കൂകൂട്ടലുകൾക്ക് അനുസരിച്ചുള്ള കളിക്കാരെ ഡ്രാഫ്റ്റിൽ നിന്നും സ്വന്തമാക്കികഴിഞ്ഞു. ഇനി മികച്ച വിദേശതാരങ്ങളെ ടീമിലെത
കൊച്ചി: കഴിഞ്ഞ സീസണിൽ ബ്‌ളാസ്‌റ്റേഴ്‌സിലുണ്ടായിരുന്ന പല വിദേശ താരങ്ങളും ഇക്കുറി ടീമിലുണ്ടാകില്ലെന്ന് പുതിയ പരിശീലകൻ റെനി മ്യുലൻസ്റ്റിൻ. ടീം തെരഞ്ഞെടുപ്പിൽ യുവത്വത്തിനാണ് പ്രാധാന്യം നൽകുന്നത്. ആരാധകരുടെ പ്രതീക്ഷകൾക്കു അനുസരിച്ചുള്ള പ്രകടനമാകും ടീം നടത്തുകയെന്നും മ്യുലെൻസ്റ്റീൻ ഉറപ്പ് നൽകുന്നു. ഗുണനിലവാരമുള്ള ഫുട്ബോൾ കളിക്കുകയാണു പ്രഥമലക്ഷ്യം. ഇന്ത്യൻ സൂപ്പർലീഗിന്റെ നാലാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനു മികച്ച നേട്ടം സ്വന്തമാക്കാനാകുമെന്നും കോച്ചായി സ്ഥാനമേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ മ്യുലൻസ്റ്റിൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ സീസണുകളിൽ രണ്ടുവട്ടമാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ തോറ്റത്. ടൂർണമെന്റിൽ മികച്ച രീതിയിൽ കളിച്ചതിനു ശേഷമായിരുന്നു തോൽവി. കഴിഞ്ഞ സീസണിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നഷ്ടപ്പെട്ട കിരീടം ഇക്കുറി തിരികെ പിടിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും മ്യുലൻസ്റ്റിൻ പറഞ്ഞു. കണക്കൂകൂട്ടലുകൾക്ക് അനുസരിച്ചുള്ള കളിക്കാരെ ഡ്രാഫ്റ്റിൽ നിന്നും സ്വന്തമാക്കികഴിഞ്ഞു. ഇനി മികച്ച വിദേശതാരങ്ങളെ ടീമിലെത്തിക്കാനാണു ശ്രമം. അതിന്റെ ആദ്യപടിയാണ് ഇയാൻ ഹ്യൂമിനെ മഞ്ഞക്കുപ്പായത്തിലേക്കു തിരികെയെത്തിച്ചത്. ഗ്രൗണ്ടിൽ ഏറെ അധ്വാനിച്ച് കളിക്കുന്ന ഹ്യൂമിന്റെ സേവനം ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എൽ. ഇന്ത്യൻ ഫുട്ബോൾ മേഖലയ്ക്കു സമ്മാനിച്ച ഉണർവ് ചെറുതല്ല. വിദേശകളിക്കാരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ഇന്ത്യൻ കളിക്കാരുടെ ഗുണനിലവാരം ഉയർത്തിയതായും മ്യുലൻസ്റ്റിൻ കൂട്ടിച്ചേർത്തു. ഡ്രാഫ്റ്റിലൂടെ മികച്ച താരങ്ങളെ ടീമിലെത്തിക്കുവാൻ സാധിച്ചതിൽ സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ. വരുൺ തൃപുരാനേനി. ലക്ഷ്യംവച്ച കളിക്കാരിൽ 90 ശതമാനം പേരെയും ടീം സ്വന്തമാക്കികഴിഞ്ഞു.
സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരിൽ ചിലരെ ടീമിലെത്തിക്കുമെന്നും വരുൺ അറിയിച്ചു.
സംസ്ഥാന ഫുട്ബോളിന്റെ സമഗ്ര വളർച്ചയാണ് ലക്ഷ്യമിടുന്നതെന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ടെക്നിക്കൽ ഡയറക്ടർ താംങ് ബോയ് സിങ്തോ പറഞ്ഞു. സംസ്ഥാനത്തെ ജൂനിയർ താരങ്ങളിൽനിന്നും ലോകോത്തര നിലവാരമുള്ള താരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നും താംങ് ബോയ് സിങ്തോ കൂട്ടിച്ചേർത്തു.