- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഗോളിനായുള്ള കാത്തിരിപ്പ് നീളുന്നു; കളി മെച്ചപ്പെട്ടെങ്കിലും ഗോൾവല ചലിപ്പിക്കാനാവാതെ മഞ്ഞപ്പട; കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി ജംഷേദ്പൂർ
കൊച്ചി: കണ്ടവരല്ലാം പറഞ്ഞു. കളി മെച്ചപ്പെട്ടു. ആദ്യ മൽസരത്തെ അപേക്ഷിച്ച് കളി നന്നായെങ്കിലും, ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഐഎസ്എല്ലിൽ തുടക്കക്കാരായ ജംഷേദ്പുരാണ് ബ്ലാസ്റ്റേഴ്സിനെ സ്വന്തം തട്ടകത്തിൽ സമനിലയിൽ തളച്ചത്. മത്സരത്തിൽ ഗോൾ അകന്നുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങളിൽ ബ്ലാസ്റ്റേഴ്സ് മികവുകാട്ടി. കൂടുതൽ സമയവും പന്ത് ബ്ലാസ്റ്റേഴ്സിന്റെ കൈവശമായിരുന്നെങ്കിലും ഗോളിനായുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ഒമ്പതാം മിനിറ്റിലാണ് കേരളത്തിന് ഗോളെന്നുറപ്പിച്ച ആദ്യ അവസരം ലഭിച്ചത്. സികെ വിനീതിന്റെ ഹെഡർ ചെറിയ വ്യത്യാസത്തിലാണ് പോസ്റ്റിന് മുകളിലൂടെ പോയത്. പോസ്റ്റിന് മുന്നിൽ മിന്നൽ സേവുകളുമായി കളം നിറഞ്ഞ ഗോളി പോൾ റച്ചുബ്ക്ക ബ്ലാസ്റ്റേഴ്സിനെ ഒന്നിലേറെ തവണ രക്ഷപ്പെടുത്തി. സന്തോഷ് ജിങ്കാൻ നയിച്ച പ്രതിരോധ കോട്ട തകർക്കാൻ ജംഷേദ്പുർ മുന്നേറ്റനിര നന്നായി വിയർപ്പൊഴുക്കിയെങ്കിലും പ്രതിരോധകോട്ട തകരാതെ നിന്നു. അതേസമയം ഹോം ഗ്രൗ
കൊച്ചി: കണ്ടവരല്ലാം പറഞ്ഞു. കളി മെച്ചപ്പെട്ടു. ആദ്യ മൽസരത്തെ അപേക്ഷിച്ച് കളി നന്നായെങ്കിലും, ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഐഎസ്എല്ലിൽ തുടക്കക്കാരായ ജംഷേദ്പുരാണ് ബ്ലാസ്റ്റേഴ്സിനെ സ്വന്തം തട്ടകത്തിൽ സമനിലയിൽ തളച്ചത്. മത്സരത്തിൽ ഗോൾ അകന്നുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങളിൽ ബ്ലാസ്റ്റേഴ്സ് മികവുകാട്ടി. കൂടുതൽ സമയവും പന്ത് ബ്ലാസ്റ്റേഴ്സിന്റെ കൈവശമായിരുന്നെങ്കിലും ഗോളിനായുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല.
ഒമ്പതാം മിനിറ്റിലാണ് കേരളത്തിന് ഗോളെന്നുറപ്പിച്ച ആദ്യ അവസരം ലഭിച്ചത്. സികെ വിനീതിന്റെ ഹെഡർ ചെറിയ വ്യത്യാസത്തിലാണ് പോസ്റ്റിന് മുകളിലൂടെ പോയത്. പോസ്റ്റിന് മുന്നിൽ മിന്നൽ സേവുകളുമായി കളം നിറഞ്ഞ ഗോളി പോൾ റച്ചുബ്ക്ക ബ്ലാസ്റ്റേഴ്സിനെ ഒന്നിലേറെ തവണ രക്ഷപ്പെടുത്തി. സന്തോഷ് ജിങ്കാൻ നയിച്ച പ്രതിരോധ കോട്ട തകർക്കാൻ ജംഷേദ്പുർ മുന്നേറ്റനിര നന്നായി വിയർപ്പൊഴുക്കിയെങ്കിലും പ്രതിരോധകോട്ട തകരാതെ നിന്നു. അതേസമയം ഹോം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ടാം സമനില മുന്നോട്ടുള്ള യാത്രയിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായേക്കും.
30-ം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് അപകടകരമായി പതിച്ച ഫ്രീ കിക്കും 90-ംാ മിനിറ്റിൽ പോസ്റ്റിലേക്ക് ബെർബറ്റോവിന്റെ അളന്നുമുറിച്ചുള്ള ഷോട്ടും അതിവേഗ നീക്കത്തിലൂടെ തട്ടിയകറ്റിയ റച്ചൂബ്ക്കയാണ് ഗോളടിക്കാൻ മറന്ന ബ്ലാസ്റ്റേഴ്സിനെ ഗോൾ വഴങ്ങാതെ രക്ഷിച്ചത്. മുഴുവൻ സമയവും കളം നിറഞ്ഞ് കളിച്ച ജംഷേദ്പുരിന്റെ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം.
4231 എന്ന ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ ടീമിനെ അണിനിരത്തിയത്. ഇയാൻ ഹ്യൂം ഏറ്റവും മുന്നിൽ കളിക്കുന്ന ഈ ഫോർമേഷനിൽ തൊട്ടുപിന്നിലായി ജാക്കിചന്ദ് സിങ്‌ബെർബറ്റോവ്‌വിനീത് ത്രയം കളം നിറഞ്ഞു. കറേജ് പെക്കൂസനും അരാത്ത ഇസൂമിയും പ്രതിരോധത്തിലും സഹായിക്കുന്ന മധ്യനിരക്കാരായി. അതേസമയം, 4411 ശൈലിയിലായിരുന്നു ജംഷഡ്പുരിന്റെ പടയൊരുക്കം. നൈജീരിയൻ താരം അസാക്ക ഇസൂ ഏക സ്‌ട്രൈക്കറായപ്പോൾ കെർവൻസ് ബെൽഫോർട്ട് തൊട്ടുപിന്നിൽ കളിച്ചു.
രണ്ടു സമനിലയോടെ രണ്ടു പോയന്റുമായി നിലവിൽ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. അത്രതന്നെ പോയന്റുള്ള ജംഷേദ്പുർ അഞ്ചാം സ്ഥാനത്തും. ഇനി കൊച്ചിയിൽ ഡിസംബർ മൂന്നിന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.