- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ആവേശം കൂടിപ്പോയി; ബ്രിട്ടീഷുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി; അപൂർവമായി സംഭവിക്കുന്ന അപകടത്തെ കുറിച്ച് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ
പലവിധ രോഗങ്ങൾ ബാധിച്ചും അപകടങ്ങളിലൂടെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങൾ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നന് ഒരാൾ അന്ധനായിത്തീർന്നെന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുമെന്നുറപ്പാണ്. എന്നാൽ സംഗതി സത്യമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ രതിമൂർച്ഛ പരിധി വിട്ടപ്പോൾ 29 വയസുള്ള ബ്രിട്ടീഷുകാരന് കാഴ്ച നഷ്ടപ്പെട്ടുവെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ അപൂർവമായി സംഭവിക്കുന്ന അപകടമാണിതെന്നും ജേർണൽ മുന്നറിയിപ്പേകുന്നു. കാഴ്ച നഷ്ടപ്പെട്ട ഇയാളെ ഉടൻ എമർജൻസി ഐ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇടതു കണ്ണിന്റെ സെൻട്രൽ വിഷനിൽ ഒരു തടസം കണ്ടെത്തുകയും ചെയ്തിരുന്നു. രാത്രി ലൈംഗിക ബന്ധത്തിലേർപ്പെട്ട് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇയാൾക്ക് കാഴ്ചാ തടസം അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. വാൽസാൽവ മാനൂറാണ് ഇയാളുടെ പ്രശ്നത്തിന് കാരണമെന്നും ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നു. അതായത് കടുത്ത രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടപ്പോൾ ഉദര
പലവിധ രോഗങ്ങൾ ബാധിച്ചും അപകടങ്ങളിലൂടെയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങൾ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നന് ഒരാൾ അന്ധനായിത്തീർന്നെന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുമെന്നുറപ്പാണ്. എന്നാൽ സംഗതി സത്യമാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ രതിമൂർച്ഛ പരിധി വിട്ടപ്പോൾ 29 വയസുള്ള ബ്രിട്ടീഷുകാരന് കാഴ്ച നഷ്ടപ്പെട്ടുവെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ അപൂർവമായി സംഭവിക്കുന്ന അപകടമാണിതെന്നും ജേർണൽ മുന്നറിയിപ്പേകുന്നു.
കാഴ്ച നഷ്ടപ്പെട്ട ഇയാളെ ഉടൻ എമർജൻസി ഐ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇടതു കണ്ണിന്റെ സെൻട്രൽ വിഷനിൽ ഒരു തടസം കണ്ടെത്തുകയും ചെയ്തിരുന്നു. രാത്രി ലൈംഗിക ബന്ധത്തിലേർപ്പെട്ട് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇയാൾക്ക് കാഴ്ചാ തടസം അനുഭവപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. വാൽസാൽവ മാനൂറാണ് ഇയാളുടെ പ്രശ്നത്തിന് കാരണമെന്നും ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നു. അതായത് കടുത്ത രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടപ്പോൾ ഉദരപേശികളിൽ മുറുക്കമുണ്ടാവുകയും ശ്വാസതടസമുണ്ടാവുകയും ഈ വായു നെഞ്ചിൽ സമ്മർദം ചെലുത്തുകയും ഈ സമ്മർദം കാരണം ഇയാളുടെ കണ്ണിലെ രക്തക്കുഴലുകളെ പൊട്ടിക്കുകയും അന്ധതയുണ്ടാക്കുകയുമായിരുന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നു.
ഇയാൾക്ക് എന്ത് ചികിത്സയാണ് നൽകുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവം നടക്കുന്നതിന് തലേ ദിവസം രാത്രിയിൽ താൻ കടുത്ത രീതിയിൽ തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നുവെന്ന് ഇയാൾ ഡോക്ടർമാരോട് വെളിപ്പെടുത്തിയിരുന്നു. വാൽസാൽവ മാനൂർ കാരണം ഓർമകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഹേമതോളോ ജിസ്റ്റുകൾ മുന്നറിയിപ്പേകുന്നു. തലച്ചോറിന് മേലുണ്ടാകുന്ന കടുത്ത സമ്മർദം ബ്രെയിനിലെ രക്തക്കുഴലുകളെ പൊട്ടിക്കുന്നതിനലാണിത്. ഇത് ഓർമ നഷ്ടത്തിന് കാരണമാകുമെന്ന് 1998ലെ പഠനം വെളിപ്പെടുത്തുന്നു.