- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബ്ലോക്കത്തോൺ ഫോർ ചേഞ്ച്; ഹാക്കത്തോൺ ഫൈനൽ മത്സരത്തിന്റെ അവസാനഘട്ട പരിപാടികൾ നാളെ
കൊച്ചി: 'ബ്ലോക്കത്തോൺ ഫോർ ചേഞ്ച്' എന്ന ഹാക്കത്തോൺ മത്സരതിന്റെ അവസാന ഘട്ടപരിപാടികളുടെ നാളെ കളമശ്ശേരി മേകർ വില്ലേജിൽ ജില്ലാ കളക്ടർ കെ മുഹമ്മദ്‌വൈ സഫീറുല്ലാഹ് ഉദ്ഘാടനം ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികൾ നേരിടുന്ന നേരിടുന്നസാമൂഹിക പ്രശ്‌നങ്ങൾക്ക് ബ്ലോക്ക്‌ചെയിൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്പരിഹാരം കണ്ടെത്താനുള്ള ഒരു സംരംഭമാണിത്. കേരള, തമിഴ്‌നാട്, കർണാടക എന്നീസംസ്ഥാനങ്ങളിൽ നിന്നും 20-ഓളം ടീമുകൾ ഇതിൽ മത്സരിക്കും. 1.75 ലക്ഷംരൂപയും കേരള സ്റ്റാർട്ട്അപ്പ് മിഷനിൽ ഇന്ക്യുബെറ്റ് ചെയ്യാനുള്ള അവസരവുമാണ് വിജയികൾക്ക് ലഭിക്കുക. വെള്ളിയാഴ്ച മേകർ വില്ലേജിൽ നടക്കുന്നസമാപന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. പി വിജയൻ ഐപിഎസ്, ഐജി, എറണാകുളംറേഞ്ച്, സമാപന പരിപാടികളുടെ ഉദ്ഘാടനം നടത്തും. മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തേടി അന്യദേശത്തേക്ക് ചേക്കേറുന്ന തൊഴിലാളികൾ സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവുമായ അനവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിന് സാങ്കേതികവിദ്യ ഉപയോഗിച്ച പരിഹാരം കണ്ടെത്താനുള്ള ഒരുപരിശ്രമമാണ് ഈ ഹാക്കത്തോൺ
കൊച്ചി: 'ബ്ലോക്കത്തോൺ ഫോർ ചേഞ്ച്' എന്ന ഹാക്കത്തോൺ മത്സരതിന്റെ അവസാന ഘട്ടപരിപാടികളുടെ നാളെ കളമശ്ശേരി മേകർ വില്ലേജിൽ ജില്ലാ കളക്ടർ കെ മുഹമ്മദ്‌വൈ സഫീറുല്ലാഹ് ഉദ്ഘാടനം ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികൾ നേരിടുന്ന നേരിടുന്നസാമൂഹിക പ്രശ്‌നങ്ങൾക്ക് ബ്ലോക്ക്‌ചെയിൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്പരിഹാരം കണ്ടെത്താനുള്ള ഒരു സംരംഭമാണിത്.
കേരള, തമിഴ്‌നാട്, കർണാടക എന്നീസംസ്ഥാനങ്ങളിൽ നിന്നും 20-ഓളം ടീമുകൾ ഇതിൽ മത്സരിക്കും. 1.75 ലക്ഷംരൂപയും കേരള സ്റ്റാർട്ട്അപ്പ് മിഷനിൽ ഇന്ക്യുബെറ്റ് ചെയ്യാനുള്ള അവസരവുമാണ് വിജയികൾക്ക് ലഭിക്കുക. വെള്ളിയാഴ്ച മേകർ വില്ലേജിൽ നടക്കുന്നസമാപന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും. പി വിജയൻ ഐപിഎസ്, ഐജി, എറണാകുളംറേഞ്ച്, സമാപന പരിപാടികളുടെ ഉദ്ഘാടനം നടത്തും.
മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തേടി അന്യദേശത്തേക്ക് ചേക്കേറുന്ന തൊഴിലാളികൾ സാമൂഹികവും, സാമ്പത്തികവും, സാംസ്‌കാരികവുമായ അനവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിന് സാങ്കേതികവിദ്യ ഉപയോഗിച്ച പരിഹാരം കണ്ടെത്താനുള്ള ഒരുപരിശ്രമമാണ് ഈ ഹാക്കത്തോൺ. അതോടൊപ്പം, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ വിവിധസാധ്യതകൾ മനസ്സിലാക്കാനും ഉപയോഗിക്കാനുമുള്ള ഒരു ഉദ്യമം കൂടിയാണിത്.
ചെന്നൈ ആസ്ഥാനമായ യു.എസ്. കോൺസുലേറ്റ് ജനറൽന്റെതാണ് ഈ ആശയം. സെന്റർ ഫോർപബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ.) എന്ന കൊച്ചി ആസ്ഥാനമായ തിങ്ക്ടാങ്കിന്നോടൊപ്പം, മേക്കർ വില്ലേജ്, കളമശ്ശേരി, കേരള സ്റ്റാർട്ട്അപ്പ് മിഷൻഎന്നീ സ്ഥാപനങ്ങളും ഇതിൽ പങ്കു ചേരുന്നു.