- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ജഗ്ഷൻ സിഗ്‌നലുകളിലെ മഞ്ഞക്കോളത്തിൽ വാഹനം നിർത്തിയാൽ 500 റിയാൽ പിഴ; വാഹനാപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമാക്കി ഖത്തർ
വാഹനാപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് ഖത്തർ. ഇതിന്റെ ഭാഗമായി ജങ്ഷൻ സിഗ്‌നലുകളിലെ മഞ്ഞക്കോളങ്ങളിൽ വാഹനങ്ങൾ നിർത്തിയാൽ 500 റിയാൽ പിഴ അടക്കേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. കൂടാതെ മൂന്ന് പോയിന്റുകൾ പിഴയായി രേഖപ്പെടുത്തുകയും ചെയ്യും. സിഗ്‌നലുകളിലെ ജങ്ഷനുകളിലെ മഞ്ഞകോളങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തിരക്ക് കൂടുതലുള്ള സമയങ്ങളിൽ സിഗ്‌നലുകളിൽ വാഹനങ്ങൾ മുന്നോട്ടുനീങ്ങാതെ നിൽക്കുന്നത് സമയ നഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കാൻ വാഹനം ഓടിക്കുന്നവർ സിഗ്‌നൽ കടക്കാൻ കഴിയുമെന്ന് ഉറപ്പ് വരുത്തി മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂവെന്നും അധികൃതർ അറിയിച്ചു.
വാഹനാപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് ഖത്തർ. ഇതിന്റെ ഭാഗമായി ജങ്ഷൻ സിഗ്‌നലുകളിലെ മഞ്ഞക്കോളങ്ങളിൽ വാഹനങ്ങൾ നിർത്തിയാൽ 500 റിയാൽ പിഴ അടക്കേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. കൂടാതെ മൂന്ന് പോയിന്റുകൾ പിഴയായി രേഖപ്പെടുത്തുകയും ചെയ്യും.
സിഗ്‌നലുകളിലെ ജങ്ഷനുകളിലെ മഞ്ഞകോളങ്ങളിൽ വാഹനങ്ങൾ നിർത്തുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തിരക്ക് കൂടുതലുള്ള സമയങ്ങളിൽ സിഗ്‌നലുകളിൽ വാഹനങ്ങൾ മുന്നോട്ടുനീങ്ങാതെ നിൽക്കുന്നത് സമയ നഷ്ടത്തിനും ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കാൻ വാഹനം ഓടിക്കുന്നവർ സിഗ്‌നൽ കടക്കാൻ കഴിയുമെന്ന് ഉറപ്പ് വരുത്തി മാത്രമേ വാഹനം മുന്നോട്ട് എടുക്കാവൂവെന്നും അധികൃതർ അറിയിച്ചു.
Next Story