തിരുവനന്തപുരം: മോഹൻലാലിന്റെ മനസ്സ് ആരാധകർക്ക് അറിയാമോ? നടൻ എന്നതിലപ്പുറം സ്‌നേഹമെന്തെന്നും തന്റെ കാഴ്ചപ്പാടുകളെന്തെന്നും നിരന്തരം തന്റെ ചെറുകുറിപ്പുകളിലൂടെ ലാൽ വരച്ചുകാട്ടിയിട്ടുണ്ട്. ഇപ്പോൾ ലണ്ടനിലാണ് ലാൽ. ഷൂട്ടിങ് ലൊക്കേഷനിൽ. എന്നാലും പതിവു തെറ്റിക്കാതെ ഇരുപത്തൊന്നാം തീയതി ലാൽ തന്റെ ബ്‌ളോഗിൽ ചിന്തകൾ പങ്കുവയ്ക്കാറുണ്ട്. മഹാനടന്റെ വാക്കുകൾക്ക് എല്ലാവരും കാതോർക്കാറുമുണ്ട്.

21 ലാൽ പിറന്നുവീണ തീയതിയാണ്. അതിനാലാണ് അദ്ദേഹം ബ്‌ളോഗെഴുത്തിന് ആ ദിവസം തിരഞ്ഞെടുത്തതും. ഈ മെയ് 21 ആകട്ടെ ലാലിന്റെ ജന്മദിനവും. ഈ ദിവസം വിശ്വശാന്തി പ്രാർത്ഥനയ്ക്കായി സമർപ്പിച്ചും മാതാപിതാക്കളെ സ്മരിച്ചുമാണ് അഭ്രപാളിയിലെ വെള്ളിവെളിച്ചത്തിന്റെ കുറിപ്പ്

ലാൽ എഴുതുന്നു:

വിശ്വശാന്തി എന്ന പ്രാർത്ഥന

ലണ്ടൻ നഗരത്തിൽ ഇരുന്നാണ് ഇതെഴുതുന്നത്. എന്റെ മുറിക്ക് പുറത്ത് മഹാ നഗരം അതിന്റെ പലപല വേഷങ്ങളിൽ.. താളങ്ങളിൽ എങ്ങോട്ടൊക്കെയോ പ്രവഹിക്കുന്നു. ദൂരെ എവിടെയോ തെംസ് നദി ഒഴുകുന്നു. ലണ്ടൻ ബ്രിഡ്ജിലൂടെ രാപ്പകലില്ലാതെ ജീവതം ഇരുമ്പുന്നു.

മെയ് 21. എന്റെ ജന്മദിനമാണ്. എല്ലാ തവണത്തേയും പോലെ ഇത്തവണയും അത് ഷൂട്ടിങ് ലൊക്കേഷനിൽ തന്നെ. അതാണല്ലോ എന്റെ ജീവിതത്തിന്റെ അരങ്ങ്. ജന്മദിനത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ ഒരിക്കലും എന്നെക്കുറിച്ച് ചിന്തിക്കാറില്ല. ഞാൻ ആലോചിക്കുന്നത് എന്റെ മാതാപിതാക്കളെ കുറിച്ചാണ്. അച്ഛൻ വിശ്വനാഥൻ നായരും അമ്മ ശാന്തകുമാറിയും. അവരിലൂടെയാണ് ഞാൻ ഈ ഭൂമിയുടെ യാഥാർത്ഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കൺതുറന്നത്. അവരാണ് ഞാൻ അലഞ്ഞലഞ്ഞ് തിരിച്ചുവരുമ്പോൾ കാത്തിരുന്ന് എന്നെ ചേർത്തുപിടിച്ചത്. എന്റെ ജീവിതത്തെ സാർത്ഥകമാക്കിയത്. അച്ഛൻ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്, സ്‌നേഹത്തിന്റെ കടലായി എന്നും. എവിടെയിരുന്നാലും മനസ്സുകൊണ്ട നമസ്‌കരിക്കാറുണ്ട്. ഈ ജന്മദിനത്തിലും തസ്‌മൈ ജനനൈ്യ നമഃ
എന്താണ് മാതാപിതാക്കൾക്കായി ചെയ്യാൻ സാധിക്കുന്ന ഏറ്റവും മഹത്തായ സത്കർമ്മം? എപ്പോഴും ഞാനിത് സ്വയം ചോദിക്കാറുണ്ട്. അതൊരിക്കലും ധനസമ്പാദനമല്ല. പദവികളിൽ നിന്ന് പദവികളിലേക്കുള്ള പരക്കംപാച്ചിലുകളല്ല. പ്രശസ്തിയുടെ പകിട്ടുകളല്ല. മറിച്ച് അവരുടെ പേരിനെ, ഓർമ്മയെ സമൂഹത്തിന് സേവനമാക്കുക എന്നതാണ്. അവർ നമുക്ക് പകർന്ന് തന്ന പ്രകാശത്തെ പതിന്മടങ്ങ് തിളക്കത്തിൽ വയ്ക്കുക എന്നതാണ്. - ലാൽ തുടരുന്നു.

മോഹൻലാലിന്റെ ബ്‌ളോഗ് പൂർണരൂപം ചുവടെ: