- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ഒടുവിൽ കേരളാ ടൂറിസത്തിന് ബുദ്ധി ഉദിച്ചു; 29 രാജ്യങ്ങളിലെ ട്രാവൽ എഴുത്തുകാരെ സംഘടിപ്പിച്ച് കേരള യാത്ര; അമേരിക്കയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങൡ നിന്നും ആതിഥേയത്വം സ്വീകരിക്കാൻ ബ്ലോഗർമാരെത്തി
കൊച്ചി: ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ലോഗd എക്സ്പ്രസിന് ഇത്തവണ കൂടുതൽ തിളക്കം. 30 രാജ്യാന്തര ബ്ലോഗർമാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്സ്പ്രസ് കേരളാ ടൂറിസത്തിന് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ ബ്ലോഗർമാർ ഇത്തവണ സംഘത്തിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരെ ഇവിടെയെത്തിച്ച് അവർക്കു കേരളത്തെ നേരിട്ട് അനുഭവവേദ്യമാക്കാനും അവർ വഴി വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നാലാം പതിപ്പിലേക്കു കടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗർമാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ കൊച്ചി ബോൾഗാട്ടി പാലസിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ലാഗ് ഓഫ് ചെയ്തു. ഏപ്രിൽ മൂന്നിനു തിരുവനന്തപുരത്തു സമാപിക്കുന്ന വിധത്തിലാണു 15 ദിവസത്തെ യാത്ര.
കൊച്ചി: ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ലോഗd എക്സ്പ്രസിന് ഇത്തവണ കൂടുതൽ തിളക്കം. 30 രാജ്യാന്തര ബ്ലോഗർമാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്സ്പ്രസ് കേരളാ ടൂറിസത്തിന് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ ബ്ലോഗർമാർ ഇത്തവണ സംഘത്തിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരെ ഇവിടെയെത്തിച്ച് അവർക്കു കേരളത്തെ നേരിട്ട് അനുഭവവേദ്യമാക്കാനും അവർ വഴി വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നാലാം പതിപ്പിലേക്കു കടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗർമാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്സ്പ്രസ് തിങ്കളാഴ്ച രാവിലെ കൊച്ചി ബോൾഗാട്ടി പാലസിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ലാഗ് ഓഫ് ചെയ്തു. ഏപ്രിൽ മൂന്നിനു തിരുവനന്തപുരത്തു സമാപിക്കുന്ന വിധത്തിലാണു 15 ദിവസത്തെ യാത്ര.
ടൂറിസം വിപണനത്തിനു കേരളം ആവിഷ്‌ക്കരിച്ച അതിനൂതന സംരംഭമാണു ബ്ലോഗ് എക്സ്പ്രസ്സെന്നും അതു വരും വർഷങ്ങളിലും വിപണനത്തിന്റെ നിലവാരം ഉയർത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിനു സുപ്രധാനമായ ടൂറിസം മേഖലയിൽ സാരമായ പുരോഗതിക്ക് ഇതു സഹായകമായി. ലക്ഷ്യസ്ഥാനമെന്ന നിലയിൽ കേരളത്തിലേക്കു സഞ്ചാരികളെ ആകർഷിക്കാനും മേഖലയുടെ വളർച്ചക്കും ബ്ലോഗ് എക്സ്പ്രസിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ തനതായ ആയുർവേദവും കഥകളിയും കായൽ സഞ്ചാരവും കായികകലകളും നേരിൽ കാണാൻ അവസരമൊരുക്കുകയാണ്. ബ്ലോഗ് എക്സ്പ്രസിൽ പങ്കാളികളായവർക്കു കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇവിടുത്തെ സംസ്‌ക്കാരവും ചരിത്രവും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം.
ബ്രിട്ടൻ, കാനഡ, അമേരിക്ക, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബ്രസീൽ, ഇറ്റലി, മലേഷ്യ, സ്വീഡൻ, അർജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗർമാർക്കൊപ്പം ഇന്ത്യയിൽനിന്നുള്ള ഏക അംഗമായ ദീപാൻഷു ഗോയലും ബ്ലോഗ് എക്സ്പ്രസിൽ യാത്രയ്ക്കുണ്ട്. 38,000 പേർ പങ്കെടുത്ത ഓൺലൈൻ വോട്ടിങ്ങിലൂടെയാണു ബ്ലോഗർമാരെ തിരഞ്ഞെടുത്തത്.