- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
രക്തദാന സന്ദേശം പകർന്ന് ലാർസൻ ടൂബ്രോ ക്യാംപ് ദുബായിൽ
ഷാർജ: രക്തദാനം മഹാദാനം' എന്ന സന്ദേശം പകരാൻ വിപുലമായ രക്ത ക്യാംപ് സംഘടിപ്പിച്ച് ലാർസൻ ആൻഡ് ടൂബ്രോ ദുബായ്. രാജ്യത്തെ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ കൈത്താങ്ങാനാവാനും ലക്ഷ്യമിട്ടായിരുന്നു കമ്പനി ജീവനക്കാർക്കായി/ജീവനക്കാരുടെ നേതൃത്വത്തിൽ ക്യാംപ് ഒരുക്കിയത്. ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററുമായി ചേർന്ന് ലാർസൻ ടൂബ്രോ ഷാർജ ഓഫിസിലായിരുന്നു ക്യാംപ്. കമ്പനിയുടെ വിവിധ വിഭാഗങ്ങളിൽ പെട്ട 60 ജോലിക്കാർ ഭാഗമായ ഏകദിന രക്തദാന ക്യാംപിൽ വച്ച് 60 യൂണിറ്റ് രക്തം നൽകി. വ്യാവസായിക മേഖലയിലെ ഒരു സ്വകാര്യ കമ്പനിയായ ലാർസൻ ടൂബ്രോ നടത്തുന്ന ഇത്തരം സാമൂഹ്യ ബോധവത്കരണ പരിപാടികൾ ഏറെ പ്രശംസയർഹിക്കുന്നതാണെന്ന് ബ്ലഡ് ഡോണർ കേന്ദ്രം പറഞ്ഞു. ജീവനക്കാരുടെ നേതൃത്വത്തിൽ ദുബായ് അൽ മംസാർ ബീച്ച് വൃത്തിയാക്കിയതടക്കം 'ഇയർ ഓഫ് സായിദ്' പ്രമാണിച്ച് നിരവധി സാമൂഹ്യ-സാംസ്‌കാരിക-കായിക പരിപാടികൾ നേരത്തേ കമ്പനി സംഘടിപ്പിച്ചിരു
ഷാർജ: രക്തദാനം മഹാദാനം' എന്ന സന്ദേശം പകരാൻ വിപുലമായ രക്ത ക്യാംപ് സംഘടിപ്പിച്ച് ലാർസൻ ആൻഡ് ടൂബ്രോ ദുബായ്. രാജ്യത്തെ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ കൈത്താങ്ങാനാവാനും ലക്ഷ്യമിട്ടായിരുന്നു കമ്പനി ജീവനക്കാർക്കായി/ജീവനക്കാരുടെ നേതൃത്വത്തിൽ ക്യാംപ് ഒരുക്കിയത്. ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററുമായി ചേർന്ന് ലാർസൻ ടൂബ്രോ ഷാർജ ഓഫിസിലായിരുന്നു ക്യാംപ്.
കമ്പനിയുടെ വിവിധ വിഭാഗങ്ങളിൽ പെട്ട 60 ജോലിക്കാർ ഭാഗമായ ഏകദിന രക്തദാന ക്യാംപിൽ വച്ച് 60 യൂണിറ്റ് രക്തം നൽകി. വ്യാവസായിക മേഖലയിലെ ഒരു സ്വകാര്യ കമ്പനിയായ ലാർസൻ ടൂബ്രോ നടത്തുന്ന ഇത്തരം സാമൂഹ്യ ബോധവത്കരണ പരിപാടികൾ ഏറെ പ്രശംസയർഹിക്കുന്നതാണെന്ന് ബ്ലഡ് ഡോണർ കേന്ദ്രം പറഞ്ഞു.
ജീവനക്കാരുടെ നേതൃത്വത്തിൽ ദുബായ് അൽ മംസാർ ബീച്ച് വൃത്തിയാക്കിയതടക്കം 'ഇയർ ഓഫ് സായിദ്' പ്രമാണിച്ച് നിരവധി സാമൂഹ്യ-സാംസ്‌കാരിക-കായിക പരിപാടികൾ നേരത്തേ കമ്പനി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി പശ്ചിമേശ്യയിലെ വ്യാവസായിക നിർമ്മാണ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ കമ്പനിയാണ് ലാർസൻ ആൻഡ് ടൂബ്രോ.