മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം കേരള ചാപ്റ്ററിന്റെ രൂപീകരണത്തോടനുബന്ധിച്ച് 'രക്ത ദാനം മഹാദാനം' എന്ന ശീർഷകത്തിൽ ഈ വരുന്ന ഏപ്രിൽ ഒന്നിനു വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വച്ച് പ്രഥമ രക്ത ദാനം ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസ്തുത പരിപാടി മനാമ പാർലമെന്റംഗം അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ, സേവന പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനിലെ പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടി ഇനിയും പുതിയ കൂട്ടായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ പ്രവാസി സുഹൃത്തുക്കളും ഈ പരിപാടിയിൽ സഹകരിക്കണമെന്നും, രക്തം ദാനം ചെയ്യുന്നതിലുടെ ആരോഗ്യപരമായ ഒരുപാടു ഗുണങ്ങളുണ്ടാവുമെന്നും, അതൊരു വ്യക്തിക്ക് ജീവൻ നിലനിർത്താൻ കാരണമായേക്കുമെന്നതും ഇത്തരം പരിപാടികൾക്കു മാറ്റുകൂട്ടുമെന്നും സംഘാടകർ അറിയിച്ചു. രജിസ്‌ട്രേഷൻ ബന്ധപ്പെട്ട കാര്യങ്ങൾക്ക് 33202833, 38124125 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.