മനാമ: തണൽ ഫാമിലി ക്ലബ് രണ്ടാമതു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ബ്ലഡ് ബാങ്കിൽ രാവിലെ 9 മുതൽ ഉച്ചക്ക് 12 മണി വരെ നടന്ന രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ് അനിൽ, ട്രഷറർ സുനു, ക്യാമ്പ് കോഓർഡിനേറ്റർ ജിജോ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തു വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.