കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബും സേവനം ഫുജൈറ യൂണിയനും കൽബ ഗവൺമെന്റ് ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച വൈകുന്നേരം ക്ലബ്ബിൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെസി അബൂബക്കർ അറിയിച്ചു. കൽബ ഹോസ്പിറ്റൽ ഡയറക്ടർ ഉബൈദ് സഈദ് അൽഫറഷ് ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ഡോ. നാരായണൻ അദ്ധ്യക്ഷത വഹിക്കും.