- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എം.സി.സി. ജീവസ്പർശം ക്യാമ്പിൽ രക്തദാതാക്കളായത് ഇരുന്നൂറിലധികം പേർ
മനാമ: കെ.എം.സി.സി. ബഹ്‌റൈൻ സംഘടിപ്പിച്ച 22 -ാമത് ജീവസ്പർശം രക്തദാനം ക്യാമ്പിൽ പങ്കെടുത്തത് ഇരുന്നൂറിലധികം പേർ. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥവുമായിട്ടാണ് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിന്റെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 8 മുതൽ 3 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ നടന്ന രക്തദാന ക്യാമ്പിൽ സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. മൻസൂർ ബാഖവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ക്യാമ്പിൽ സ്വദേശിയായ ആദിൽ ആദ്യ രക്തദാതാവായി. മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പൈൻ തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി. സൽമാനിയ മെഡിക്കൽ കോളേജ് രക്തബാങ്ക് ഹെഡ് ഡോ. ഫഗ് രിയ്യ ദർവീഷ്, കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ, ജനറൽ സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ, ഭാരവാഹികളായ ടി.പി.മുഹമ്മദലി, ഷാഫി പാറക്കട്ട, ഷംസുദ്ദീൻ വെള്ള
മനാമ: കെ.എം.സി.സി. ബഹ്‌റൈൻ സംഘടിപ്പിച്ച 22 -ാമത് ജീവസ്പർശം രക്തദാനം ക്യാമ്പിൽ പങ്കെടുത്തത് ഇരുന്നൂറിലധികം പേർ. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥവുമായിട്ടാണ് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയത്തിന്റെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
രാവിലെ 8 മുതൽ 3 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ നടന്ന രക്തദാന ക്യാമ്പിൽ സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. മൻസൂർ ബാഖവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ക്യാമ്പിൽ സ്വദേശിയായ ആദിൽ ആദ്യ രക്തദാതാവായി. മലയാളികളോടൊപ്പം ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പൈൻ തുടങ്ങിയ രാജ്യക്കാരും സ്വദേശികളും രക്തദാതാക്കളായി.
സൽമാനിയ മെഡിക്കൽ കോളേജ് രക്തബാങ്ക് ഹെഡ് ഡോ. ഫഗ് രിയ്യ ദർവീഷ്, കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ, ജനറൽ സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ, ഭാരവാഹികളായ ടി.പി.മുഹമ്മദലി, ഷാഫി പാറക്കട്ട, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഗഫൂർ കൈപ്പമംഗലം, പി.പി.സിദ്ദീഖ്, മൊയ്തീൻകുട്ടി, .കെ..കെ.സി.മുനീർ, ജീവസ്പർശം ജനറൽ കൺവീനർ എ. പി. ഫൈസൽ, കൺവീനർ ഫൈസൽ കോട്ടപ്പള്ളി , സി.കെ.അബ്ദുർറഹ്മാൻ,
മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ ഇസ്ഹാഖ്, സലാം മമ്പാട്ടുമൂല, റഫീഖ് തോട്ടക്കര, അഷ്‌റഫ് കാട്ടിൽപീടിക, സലിം തളങ്കര, അസീസ് റഫ, നൂറുദ്ദീൻ മുണ്ടേരി, മുസ്തഫ കാഞ്ഞങ്ങാട്, അഷ്‌റഫ് കക്കണ്ടി, നിസാമുദ്ദീൻ, ബഷീർ വലിയാണ്ടി, ഷിഹാബ് നിലന്പൂർ, അബ്ദു റഹ്മാൻ തുമ്പോളി, മുനവ്വർ, മുബഷീർ, മുഹമ്മദ് അലി കീഴിശ്ശേരി, സിദ്ദീഖ് കണ്ണൂർ, ലത്തീഫ് കൊയിലാണ്ടി, കാസിം നൗഷാദ്, റിയാസ് പേരാമ്പ്ര, ശിഹാബ് നിലമ്പൂർ, ഫൈസൽ ഗലാലി, ഷിഹാബ് പ്ലസ്, സലീഖ് നൗഫൽ എടയന്നൂർ, നാസർ എസ്.കെ, റഫീഖ് നാദാപുരം, കാസിം കൊട്ടപ്പള്ളി, അസ്‌കർ വടകര, സൂപ്പി ജീലാനി, സുബൈർ കാന്തപുരം, കരീം മാസ്റ്റർ, അസീസ്, റിയാസ്, കളത്തിൽ മുസ്തഫ, പി.എച്ച്.അബ്ദുൽ റഷീദ്, മാസിൽ പട്ടാന്പി, നൗഫൽ എടയന്നൂർ,
എം ടി.അഹമ്മദ്, അഷ്‌റഫ് തോടന്നൂർ, അഹമ്മദ് ആവള, മുനീർ ഒഞ്ചിയം, ലത്തീഫ് കണ്ണൂർ, ഇബ്രാഹിം കാർത്തികപ്പള്ളി, ഷെരീഫ്, ഹാരിസ് തൃത്താല, സിറാജ് നടുവണ്ണൂർ, ഷാഫി, ഷെമീം, കാസിം നെച്ചാട്, അൻവർ വടകര, ഹുസൈൻ , റിയാസ് പേരാമ്പ്ര, സഹീർ കാട്ടാമ്പള്ളി, ഷിഹാദ്, തേവലക്കര ബാദുഷ തുടങ്ങിയവർ നേതൃത്വം നൽകി.
സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്.എം.അബ്ദുൽവാഹിദ്, ഒ.ഐ.സി.സി. നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നംതാനം തുടങ്ങി വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കൾ ക്യാമ്പ് സന്ദർശിച്ചു.