ദുബായ്: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അലുമ്‌നി യുഎഇ ചാപ്റ്റർ ദുബായ് ലത്തീഫാ ബ്ലഡ് ഡൊണേഷൻ സെന്ററുമായി ചേർന്ന് നടത്തിയ രക്തദാന പരിപാടിയിൽ നൂറോളം അലുമ്‌നി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. രക്തം നൽകാൻ കഴിവുള്ള കോടാനുകോടി പേർ ചുറ്റുമുള്ളപ്പോൾ മനുഷ്യർ രക്തം കിട്ടാതെ മരിക്കുന്നതിൽ പരം ദുഃഖകരമായി ഒന്നുമില്ലെന്നും പരിപാടി വിലയിരുത്തി. സമൂഹം നേരിടുന്ന ഈ പ്രശ്‌നം ഉൾക്കൊണ്ടു കൊണ്ട് ജീവദാനമാകുന്നു രക്തദാനം എന്ന ആശയത്തെ മുൻനിർത്തിയാണ് സിസിഐഎ യുഎഇ ചാപ്റ്റർ ഈ ജീവകാരുണ്യ പ്രവർത്തനം നടത്തിയത്. സംഘടനാ പ്രസിഡന്റ് ബിജു ഗംഗാധരൻ, സെക്രട്ടറി ഫിറോസ് അബ്ദുള്ള, ജനറൽ കൺവീനർ രഞ്ജിത് വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.