കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാർജ സർക്കാർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ രക്തം ദാന ചെയ്തു കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ്, ആർട്‌സ് സെക്രട്ടറി കെ സുബൈർ, പ്രോഗ്രാം കോർഡിനേറ്റർ വി അഷ്റഫ്, പി ആർ. ശിവദാസൻ, തുടണ്ടിയവർ ക്യാമ്പ് നിയന്ത്രിച്ചു.

സ്ത്രീകളുും മുതിർന്ന വിദ്യാർത്ഥികളുമടക്കം ധാരാളം പേർ രക്തം ദാനം നൽകാൻ എത്തിയിരുന്നു . 'യൂത്ത് ഇന്ത്യ' പ്രവർത്തകരും രക്തദാന ക്യാമ്പുമായി സഹകരിച്ചിരുന്നു.