സിഡ്‌നി: ഈസ്‌റ്റെൻ സിഡ്‌നി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റെഡ് ക്രോസ്സുമായി ചേർന്ന്  സംഘടിപ്പിക്കുന്ന രക്തദാനം ജൂലൈ 14 ചൊവാഴ്ച നടക്കുമെന്ന് പ്രസിഡന്റ് റോയ് വർഗിസും, സെക്രെടറി മുരളി നായരും അറിയിച്ചു.  രാവിലെ 11 മണി മുതൽ കൂഗിയിലെ ഡോൾഫിൻ സ്ട്രീറ്റിലെ റെഡ് ക്രോസ് സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

രക്തം നല്കുവാൻ താൽപര്യമുള്ളവരുടെ സൗകര്യാർഥം വൈകിട്ട് 5 മണി വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും, ആയതിനാൽ ഓരോരുത്തർക്കും അനുയോജ്യമായ സമയത്ത് എത്തി താമസം കൂടാതെ രക്തദാനത്തിൽ പങ്കാളികളാകുവാനും അവസരമൊരുക്കിയിട്ടുണ്ട്.  ഈ ജീവകാരുണ്യ പ്രക്രിയയിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ സോബിനുമായി (0481318200) ബന്ധെപ്പെടെണ്ടതാണെന്നു ഭാരവാഹികൾ അറിയിച്ചു.