ക്തദാനം, മഹാദാനം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് 2011 മുതൽ വിനോദ് ഭാസ്‌കരൻ എന്ന കെ. എസ്. ആര് ടി. സി. കണ്ടക്ടറുടെ സാരഥ്യത്തിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ ഓൺലൈൻ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള- കുവൈത്ത് ഘടകവും ദേശീയ ദിനാഘോഷങ്ങളിൽ പങ്കു ചേർന്നു.

കുവൈത്ത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരളാ, സെൻട്രൽ ബ്ലഡ് ബാങ്കിന്റേയും, കുവൈത്തിലെ പ്രമുഖ ഹെവി എക്ക്യുപ്പ്‌മെന്റ് / ക്രയിൻ ലീസിങ് സ്ഥാപനമായ ഇന്റ്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടേയും സംയുക്ത സഹകരണത്തോടെ 2017 മാർച്ച് 10 ന് വെള്ളിയാഴ്‌ച്ച ഉച്ചക്ക് 01:00 മുതൽ വൈകുന്നേരം 06:00 മണിവരെ മിനാ അബ്ദുള്ളയിൽ വച്ച് സംഘടിപ്പിച്ചിരിക്കുന്ന മെഗാ ബ്ലഡ് ഡോണെഷൻ ക്യാമ്പിന്റെ പ്രചരണാർത്ഥം; സന്നദ്ധ രക്തദാന പ്രതിജ്ഞയും, ഡാറ്റാ കളക്ഷനും, ബോധവൽക്കരണ പരിപാടിയും നടത്തി.

അഹമ്മദി ഗ്രൗണ്ടിൽ വച്ച് നടന്ന ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഇൻ ഹൗസ് ഫുട്‌ബോൾ ടൂര്ണമെന്റിനോടനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. കമ്പനി സി. ഇ. ഓ. സാലേഹ് അൽ ഹുവൈദിയും, മറ്റ് വിശിഷ്ട വ്യക്തികളും പരിപാടിയെ അഭിനന്ദിച്ചു. സന്നദ്ധരക്തദാനത്തിന്റെ പ്രസക്തിയെപ്പറ്റിയും, ഗുണഫലങ്ങളെ കുറിച്ചും ബി ഡി കെ പ്രതിനിധികൾ വിശദീകരിച്ചു. രക്തദാന ക്യാംപിലേക്കായി നൂറിലധികം ദാതാക്കൾ രെജിസ്റ്റർ ചെയ്തു. ബി. ഡി. കെ. കുവൈത്ത് ഘടകം പ്രവർത്തകരായ മുരളി എസ്. പണിക്കർ, രഘുബാൽ, രഞ്ജിത്ത് രാജ്, പ്രശാന്തുകൊയിലാണ്ടി, ശരത് കാട്ടൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബി. ഡി. കെ. യുടെ സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും, ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലും, കൂടാതെ മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലുമായി ദിനം പ്രതി നൂറുകണക്കിന് രക്തദാതാക്കളെ തികച്ചും സൗജന്യമായി എത്തിച്ചു നൽകി വരുന്നുണ്ട്.കുവൈത്തിലും, കൂട്ടായ്മയുടെ പരിധിയിൽ വരുന്ന മറ്റ് സ്ഥലങ്ങളിലും അടിയന്തിര സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വരുന്നവരും, രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവരും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മുരളി എസ്. പണിക്കർ 9885-9650
രഞ്ജിത്ത് ആർ. 6900 5451
രഘുബാൽ ടി. 6999 7588
ബ്ലഡ് ഡോണേഴ്‌സ് കേരളാ, കുവൈത്ത്
രക്തദാനം, മഹാദാനം; ഹൃദയത്തിൽ നിന്നൊരു സമ്മാനം