ഭാരതത്തിന്റെ 69 മത് റിപ്പബ്ലിക്ദിനം ബ്ലഡ് ഡോണേഴ്‌സ് കേരളാ, കുവൈത്ത്ചാപ്റ്റർ വിവിധ പരിപാടികളോടെ വേറിട്ട രീതിയിൽ ആഘോഷിച്ചു.ജനുവരി 25 വ്യാഴാഴ്ച വൈകുന്നേരം 05:00 മുതൽ രാത്രി 08:00 വരെ ജാബ്രിയ സെൻട്രൽബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ച രക്ത ദാനക്യാമ്പിൽ പങ്കെടുത്താണ് പ്രവാസികൾജന്മനാടിന്റെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.

പരിപാടികളുടെ ഉദ്ഘാടനം പ്രശസ്തഗായകൻ പന്തളം ബാലൻ നിർവ്വഹിച്ചു. പ്രവർത്തി ദിനമായിട്ടു കൂടി വളരെയേറെപ്രവർത്തകർ രക്തദാനക്യാമ്പിൽ പങ്കെടുത്തു.ജനുവരി 26 നു വെള്ളിയാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങുകളിലും, മറ്റ് പരിപാടികളിലും പങ്കെടുത്ത ബി ഡി കെ പ്രവർത്തകർ; സമൂഹത്തിൽരക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന സന്ദേശങ്ങൾ ഉൾകൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്തും, മധുരം പങ്കു വച്ചും ആണ് സന്തോഷം പങ്കിട്ടത്.

കേരളം ആസ്ഥാനമായി സന്നദ്ധ രക്തദാന രംഗത്തും, അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന സംഘടന, ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും, കുവൈത്തിനോടൊപ്പം, യൂ എ ഇ, ഒമാൻ, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യാ തുടങ്ങിയ എല്ലാ ഗൾഫ്‌രാജ്യങ്ങളിലും, സിംഗപ്പൂരിലുംസജീവമാണ്. പ്രവാസജീവിതത്തിന്റെ പരിമിതിയിലും ഓരോ ആഘോഷ ദിനങ്ങളുംസഹജീവികളോടുള്ള സ്‌നേഹവും, കരുതലുമായി മാറ്റിവക്കുകയാണ് ഈ നവമാധ്യമ കൂട്ടായ്മ.പരിപാടികളുടെ മുഖ്യ പ്രായോജകരായി കുവൈത്തിലെ പ്രമുഖ സ്ഥാപനമായ അൽ റാഷിദ്ട്രാവൽസ് &ഷിപ്പിംഗും, രക്തദാതാക്കൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിടാക്‌സി ജീവനക്കാരുടെ സംഘടനയായ യാത്രാ കുവൈത്തും തുടങ്ങി, ഇന്ത്യൻഡോക്ടേഴ്സ് ഫോറം, മ്യൂസിക് ബീറ്റ്‌സ്, ദർശൻ ഫോട്ടോഗ്രഫി എന്നിവരും ബി ഡി കെകുവൈത്ത് ടീമിനൊപ്പം ഉണ്ട്. ജബ്രിയയിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കിന്റെസഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്.അടിയന്തിര സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വരുന്നവരും, രക്തം നല്കാൻസന്നദ്ധവാരായവരും 6999 7588 / 9885 9650 / 5151 0076 എന്നീ നമ്പറുകളിൽ ഈകൂട്ടായ്മയെ ബന്ധപ്പെടാവുന്നതാണ്.