- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി ഡി കെ - എം. സി. വൈ. എം. സംയുക്ത രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റർ, മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം കുവൈത്ത് ഘടകത്തിന്റെ പങ്കാളിത്തത്തോടെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബിഡികെ കുവൈത്തിൽ നടത്തിവരുന്ന ഊർജ്ജിത രക്തദാന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് വിവിധ സംഘടനകളോടൊപ്പം ചേർന്ന് പ്രവാസലോകത്ത് രക്തദാന ക്യാമ്പുകളും, അനുബന്ധപരിപാടികളും സംഘടിപ്പിച്ചുവരുന്നത്. കുവൈറ്റ് മലങ്കര റൈറ്റ് മുവ്‌മെന്റ് (KMRM) ന്റെ യുവജനപ്രസ്ഥാനമായ MCYM നടത്തിവരുന്ന സാമൂഹ്യസേവനപ്രവർത്തനങ്ങളോടൊപ്പം സംഘടിപ്പിച്ച ക്യാമ്പിൽ; കുവൈത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി യുവാക്കളാണ് പങ്കാളികളാകുവാനായി എത്തിച്ചേർന്നത്. സഹജീവികളോടുള്ള സ്‌നേഹവും കരുതലുമായി രക്തദാനമെന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളാകുവാൻ തയ്യാറായി വന്ന യുവാക്കളുടെ സേവനമനോഭാവം എടുത്തു പറയേണ്ടിയിരിക്കുന്നു. സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോക്ടർമാർ ഉൾപ്പെടെ പതിനഞ്ചോളം വരുന്ന സംഘത്തിന്റെ അർപ്പണമനോഭാവത്തോടെയുള്ള സേവനം പരമാവധി ദാതാക്കളെ സ്വീ
കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റർ, മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം കുവൈത്ത് ഘടകത്തിന്റെ പങ്കാളിത്തത്തോടെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ബിഡികെ കുവൈത്തിൽ നടത്തിവരുന്ന ഊർജ്ജിത രക്തദാന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് വിവിധ സംഘടനകളോടൊപ്പം ചേർന്ന് പ്രവാസലോകത്ത് രക്തദാന ക്യാമ്പുകളും, അനുബന്ധപരിപാടികളും സംഘടിപ്പിച്ചുവരുന്നത്.
കുവൈറ്റ് മലങ്കര റൈറ്റ് മുവ്‌മെന്റ് (KMRM) ന്റെ യുവജനപ്രസ്ഥാനമായ MCYM നടത്തിവരുന്ന സാമൂഹ്യസേവനപ്രവർത്തനങ്ങളോടൊപ്പം സംഘടിപ്പിച്ച ക്യാമ്പിൽ; കുവൈത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി യുവാക്കളാണ് പങ്കാളികളാകുവാനായി എത്തിച്ചേർന്നത്. സഹജീവികളോടുള്ള സ്‌നേഹവും കരുതലുമായി രക്തദാനമെന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളാകുവാൻ തയ്യാറായി വന്ന യുവാക്കളുടെ സേവനമനോഭാവം എടുത്തു പറയേണ്ടിയിരിക്കുന്നു.
സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോക്ടർമാർ ഉൾപ്പെടെ പതിനഞ്ചോളം വരുന്ന സംഘത്തിന്റെ അർപ്പണമനോഭാവത്തോടെയുള്ള സേവനം പരമാവധി ദാതാക്കളെ സ്വീകരിക്കുന്നതിന് സഹായകമായി.
രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിനുള്ള ബിഡികെ കുവൈത്ത് ചാപ്റ്ററിന്റെ ഉപഹാരം എം സി വൈ എം, കുവൈത്ത് ജോയിന്റ് കൺവീനർ ജോസഫ് കെ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. കൂടാതെ ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും; അടിയന്തിര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6501 2380 / 5151 0076 /6676 9981 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.