- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റർ നടത്തിവന്ന രക്തദാന ബോധവൽക്കരണം സമാപിച്ചു
കുവൈത്ത് സിറ്റി: പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് നയിച്ച മോട്ടിവേഷണൽ പ്രോഗ്രാം സമാപിച്ചു. ഡിസംബർ 7 ന് വെള്ളിയാഴ്ച വൈകിട്ട് 5.00 മുതൽ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂളിൽ വച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബിഡികെയുടെ സ്ഥാപകനും, പ്രസിഡന്റുമായ ചങ്ങനാശ്ശേരി സ്വദേശി കെ. എസ്. ആർ. ടി. സി. വിനോദ് ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റർ നടത്തിവന്നിരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഊർജ്ജിത രക്തദാനബോധവൽക്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് കുവൈത്തിൽ ആസ്പയർ 2k18 എന്ന പേരിൽ കമ്മ്യൂണിറ്റി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. പവാസലോകത്തെ യുവജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും പ്രയോജനകരമാവത്തക്ക വിധത്തിൽ ആയിരുന്നു പരിപാടി. ബ്ലഡ് ട്രാൻസ്ഫൂഷൻ അഡ്‌മിനിസ്‌ട്രേഷൻ സർവീസ് ഡയറക്ടർ ഡോ. റീം അൽ റദ്വാൻ, പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവർമുഖ്യാതിഥികളായിരുന്ന യോഗത്തിൽ, ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ഡോ. റാം മോഹൻ, ബിഡികെ കുവൈത്ത് ടീമിന്റെ രക്ഷാധികാരി മനോജ് മാവേലിക്കര എന്നിവർ
കുവൈത്ത് സിറ്റി: പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് നയിച്ച മോട്ടിവേഷണൽ പ്രോഗ്രാം സമാപിച്ചു. ഡിസംബർ 7 ന് വെള്ളിയാഴ്ച വൈകിട്ട് 5.00 മുതൽ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂളിൽ വച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബിഡികെയുടെ സ്ഥാപകനും, പ്രസിഡന്റുമായ ചങ്ങനാശ്ശേരി സ്വദേശി കെ. എസ്. ആർ. ടി. സി. വിനോദ് ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.
ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റർ നടത്തിവന്നിരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ഊർജ്ജിത രക്തദാനബോധവൽക്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് കുവൈത്തിൽ ആസ്പയർ 2k18 എന്ന പേരിൽ കമ്മ്യൂണിറ്റി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. പവാസലോകത്തെ യുവജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും പ്രയോജനകരമാവത്തക്ക വിധത്തിൽ ആയിരുന്നു പരിപാടി.
ബ്ലഡ് ട്രാൻസ്ഫൂഷൻ അഡ്‌മിനിസ്‌ട്രേഷൻ സർവീസ് ഡയറക്ടർ ഡോ. റീം അൽ റദ്വാൻ, പ്രൊഫ. ഗോപിനാഥ് മുതുകാട് എന്നിവർമുഖ്യാതിഥികളായിരുന്ന യോഗത്തിൽ, ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ഡോ. റാം മോഹൻ, ബിഡികെ കുവൈത്ത് ടീമിന്റെ രക്ഷാധികാരി മനോജ് മാവേലിക്കര എന്നിവർ ആശംസകൾ നേർന്നു. കുവൈത്ത് ചാപ്റ്റർ പ്രസിഡന്റ് മുരളി എസ് പണിക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ, Aspire 2k18 കൺവീനർ രഘുബാൽ തെങ്ങും തുണ്ടിൽ സ്വാഗതവും, ജനറൽ കൺവീനർ ബിജിമുരളി നന്ദിയും അർപ്പിച്ചു.
ബിഡികെ കുവൈത്തിന്റെ നേതൃത്വത്തിൽ ഖത്തറിൽ നിന്നും കുവൈത്തിൽ എത്തിച്ച നിധീഷ് രഘുനാഥ് എന്ന ബോംബെ ഗ്രൂപ്പിൽ പെട്ട അപൂർവ്വ രക്തദാതാവിന്റെ യാത്രയിലെ മറക്കാനാവാത്ത നിമിഷങ്ങൾ പകർത്തി പ്രശാന്തുകൊയിലാണ്ടി, ശരത് കാട്ടൂർ എന്നിവർ തയ്യാറാക്കിയ പ്രത്യേക ഡോക്യുമെന്ററി കാണികളുടെ കണ്ണുകളെ ഈറനണിയിച്ചു.
പ്രസ്തുത ചടങ്ങിൽ, രക്തദാനം എന്ന മഹത്തായ പ്രവർത്തനത്തിന് നവമാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ആശയത്തിന് തുടക്കമിട്ട ബ്ലഡ് ഡോണേഴ്‌സ് കേരള സ്ഥാപകൻ ശ്രീ. വിനോദ് ഭാസ്‌കരനെ ''ഇൻസ്‌പൈറിങ് ലീഡർഷിപ്പ് അവാർഡ്'' നൽകി ആദരിച്ചു. കുവൈത്ത് ആരോഗ്യ വകുപ്പിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അഡ്‌മിനിസ്‌ട്രേഷൻ സർവീസ് ഡയറക്ടർ ഡോ. റീം അൽ റദ്വാനെയും, സെൻട്രൽ ബ്ലഡ് ബാങ്ക് ഡോണർ വിഭാഗം മേധാവി ഡോ. റാണിയ മഡ്കൂർ തുടങ്ങി പത്തോളം ജീവനക്കാരെയും, തെരഞ്ഞെടുക്കപ്പെട്ട അഞ്ച് രക്തദാതാക്കളേയും ചടങ്ങിൽ ആദരിച്ചു.
കൂടാതെ കുവൈത്തിലെ രക്തദാന പ്രവർത്തനങ്ങളിൽ സഹകരിച്ച മ്യൂസിക് ബീറ്റ്‌സ്, ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം, യാത്രാ കുവൈറ്റ്, ഹെസ്റ്റൺ കുവൈത്ത്, അൽറാഷിദ് ഗ്രൂപ്പ്, യൂണിമണി, ദർശൻ ഫോട്ടോഗ്രഫി എന്നിവർക്ക് ഉപഹാരം നൽകി.