- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; മുരളി പണിക്കർ പ്രസിഡന്റ്
2011 ൽ വിനോദ് ഭാസ്‌കരൻ എന്ന സാമൂഹ്യ പ്രവർത്തകന്റെ നേതൃത്വത്തിൽകേരളത്തി ലാരംഭിച്ച്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, കുവൈത്ത്ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും സന്നദ്ധരക്തദാന രംഗത്ത് സജീവ സാന്നിധ്യമായിപ്രവർത്തിച്ചുവരുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത്ചാപ്റ്റർ പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം മംഗഫിൽ ചേർന്നവാർഷിക പൊതുയോഗത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. 2016 ൽ പ്രവർത്തനമാരംഭിച്ചകുവൈത്ത് ചാപ്റ്റർ, വിവിധ ക്യാമ്പുകളിലൂടെയും, അടിയന്തിര ഘട്ടങ്ങളിലുമായിആയിരത്തോളം യൂണിറ്റ് രക്തം ഇതിനോടകം സെൻട്രൽ ബ്ലഡ് ബാങ്കിൽ നൽകി കഴിഞ്ഞു.നിലവിൽ ആയിരത്തി അഞ്ഞൂറോളം വാളണ്ടിയർമാർ കൃത്യമായ ഇടവേളകളിൽ രക്തം നല്കാൻസന്നദ്ധരായി കൂട്ടായ്മയോടൊപ്പമുണ്ട്. ഭാരവാഹികളായി, മുരളി പണിക്കർ (പ്രസിഡണ്ട്), മുരളി പീവീസ് (വൈസ്പ്രസിഡണ്ട്), രഞ്ജിത്ത്‌രാജ് (ജനറൽ സെക്രട്ടറി), ജോമോൻ (ജോയിന്റ് സെക്രട്ടറി), യാസർ പതിയിൽ (ട്രഷറർ), ബിജി മുരളി (ജനറൽ കൺവീനർ), രഘുബാൽ തെങ്ങുംതുണ്ടിൽ (ജോയിന്റ് സെക്രട്ടറി &മീഡിയ
2011 ൽ വിനോദ് ഭാസ്‌കരൻ എന്ന സാമൂഹ്യ പ്രവർത്തകന്റെ നേതൃത്വത്തിൽകേരളത്തി ലാരംഭിച്ച്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, കുവൈത്ത്ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും സന്നദ്ധരക്തദാന രംഗത്ത് സജീവ സാന്നിധ്യമായിപ്രവർത്തിച്ചുവരുന്ന നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത്ചാപ്റ്റർ പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം മംഗഫിൽ ചേർന്നവാർഷിക പൊതുയോഗത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. 2016 ൽ പ്രവർത്തനമാരംഭിച്ചകുവൈത്ത് ചാപ്റ്റർ, വിവിധ ക്യാമ്പുകളിലൂടെയും, അടിയന്തിര ഘട്ടങ്ങളിലുമായിആയിരത്തോളം യൂണിറ്റ് രക്തം ഇതിനോടകം സെൻട്രൽ ബ്ലഡ് ബാങ്കിൽ നൽകി കഴിഞ്ഞു.നിലവിൽ ആയിരത്തി അഞ്ഞൂറോളം വാളണ്ടിയർമാർ കൃത്യമായ ഇടവേളകളിൽ രക്തം നല്കാൻസന്നദ്ധരായി കൂട്ടായ്മയോടൊപ്പമുണ്ട്.
ഭാരവാഹികളായി, മുരളി പണിക്കർ (പ്രസിഡണ്ട്), മുരളി പീവീസ് (വൈസ്പ്രസിഡണ്ട്), രഞ്ജിത്ത്‌രാജ് (ജനറൽ സെക്രട്ടറി), ജോമോൻ (ജോയിന്റ് സെക്രട്ടറി), യാസർ പതിയിൽ (ട്രഷറർ), ബിജി മുരളി (ജനറൽ കൺവീനർ), രഘുബാൽ തെങ്ങുംതുണ്ടിൽ (ജോയിന്റ് സെക്രട്ടറി &മീഡിയ കോ ഓർഡിനേറ്റർ), പ്രശാന്തുകൊയിലാണ്ടി, മീഡിയ ടീം കൺവീനർ, ശരത് കാട്ടൂർ (മീഡിയടീം ജോയിന്റ് കൺവീനർ), രാജേഷ് ആർ. ജെ. (ക്യാമ്പ് കോഓർഡിനേറ്റർ), രമേശന്മാധവൻ (ഡാറ്റാകോഓർഡിനേറ്റർ), യമുന രഘുബാൽ (ഏഞ്ചൽസ് ടീം കൺവീനർ), ആൻസി ജോമോൻ (ഏഞ്ചൽസ് ടീംജോയിന്റ് കൺവീനർ), എന്നിവരേയും; ഏരിയ കോഓർഡിനേറ്റർമാരായി, വിനോദ് വെള്ളാളത്ത്(സാൽമിയ), മുനീർ പി.സി. (ഫർവാനിയ), കുര്യാക്കോസ് കെ.വി. (അബ്ബാസിയ),ടെറൻസ്മതുപ്പുറം (മംഗഫ്), ബതീഷ് സി.എം. (മഹബൂല) എന്നിവരേയും തിരഞ്ഞെടുത്തു.
കൂട്ടായ്മയുടെ രക്ഷാധികാരികളായി അനിൽ പി. അലക്‌സ്, മനോജ് മാവേലിക്കരഎന്നിവരെയും യോഗം നാമനിർദ്ദേശം ചെയ്തു.ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടന കുവൈത്തിൽ ആരംഭിച്ചിരിക്കുന്ന ഒരുവർഷംനീണ്ടുനിൽക്കുന്ന സന്നദ്ധരക്തദാന ബോധവൽക്കരണ പരിപാടി കൂടുതൽ തലങ്ങളിലേക്ക്‌വ്യാപിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. പ്രചാരണ പരിപാടികളോടനുബന്ധിച്ച്, പ്രവാസിസംഘടനകളുടെ ആഘോഷപരിപാടികൾ, സ്‌കൂളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ലേബർക്യാമ്പുകൾ, സ്വകാര്യക്ലിനിക്കുകൾ എന്നിവിടങ്ങളിൽ വിപുലമായ പരിപാടിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.സെൻട്രൽ ബ്ലഡ് ബാങ്ക്,കുവൈത്ത് റെഡ്ക്രെസന്റ് സൊസൈറ്റി, ഇന്ത്യൻ ഡോക്ടേഴ്സ്‌ഫോറം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഒരുവർഷം നീണ്ടു നിൽക്കുന്ന പരിപാടികൾനടത്തുക.
കേവലം രക്തം നൽകുക എന്നതിലുപരി സന്നദ്ധ രക്തദാനം എന്നത് ഒരു വ്യക്തിയുടെ, സഹജീവികളോടുള്ളസ്‌നേഹത്തിന്റെയും,കരുതലിന്റെയും, പങ്കുവക്കലിന്റെയും ഉദാത്ത മാതൃകയാണെന്ന്കൂടിയുള്ള സന്ദേശം സമൂഹത്തിന് നൽകുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി കുവൈത്തിലെ പൊതുസമൂഹത്തിൽ നിന്നും ചുരുങ്ങിയത് ഒരു ലക്ഷംപേരിൽ നേരിട്ടും, അത്രത്തോളം തന്നെ ആളുകളിൽ സമൂഹമാധ്യമങ്ങൾ വഴിയും,സന്നദ്ധരക്തദാനത്തിന്റെ പ്രസക്തി പ്രചരിപ്പിക്കുക എന്നതാണ് പദ്ധതിയുടെഉദ്ദേശം. 52 വാരാന്ത്യങ്ങളിലും, മറ്റ് അവധി ദിവസങ്ങളിലും കുവൈത്തിലെ വിവിധകേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും.
കുവൈത്തിലും, മറ്റ് ജി. സി. സി. രാജ്യങ്ങളിലും, ഇന്ത്യയിലും അടിയന്തിരഅവസരങ്ങളിൽ രക്തം ആവശ്യമായി വരികയാണെങ്കിലും, രക്തം നൽകാൻ സന്നദ്ധരായവരും 69997588 / 5151 0076 എന്നീ നമ്പറുകളിലൂടെയോ, ബിഡികെ കുവൈത്ത് എന്ന ഒഫീഷ്യൽഫേസ്‌ബുക് പേജിലൂടെയോ കൂട്ടായ്മയെ ബന്ധപ്പെടാവുന്നതാണ്.