ർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ബുദ്ധി മാന്ദ്യം കണ്ടെത്താനുള്ള രക്തപരിശോധന നടത്താൻ നോർവ്വ ആരോഗ്യ വകുപ്പിന്റെ അനുമതി. രാജ്യത്തെ ആരാഗ്യ ഡയറ്കടറേറ്റ് നല്കിയ ശുപാർശ പ്രകാരമാണ് ആരോഗ്യമന്ത്രി ബെന്റ് ഹോയി കഴിഞ്ഞ ദിവസം അനുമതി നല്കാൻ തീരുമാനിച്ചത്. എന്നാൽ പുതിയ തീരുമാനത്തെ എതിർത്ത് നിരവധി പേർ രംഗത്തെത്തി കഴിഞ്ഞു.

പുതിയ രക്ത പരിശോധന മൂലം സ്ത്രീകളിൽ ഗർഭമലസൽ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. എന്നാൽ നോൺ ഇൻവേസിവ് പേരന്റെ ടെസ്റ്റിങ് എന്ന സംഘടന സ്ത്രീകൾ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെ ചുമക്കുന്നതിനെ എതിർക്കുന്നുണ്ട്. ഇത്തരം കുഞ്ഞുങ്ങളെ മുമ്പേ കണ്ടെത്താൻ ഇത്തരം ടെസ്റ്റുകളിലൂടെ കഴിയുമെന്നും ഇവർ പറയുന്നു.