മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട സമുച്ഛയം പൊളിച്ചു മാറ്റാണ്ടി വരും. 56 നിലകളിലുള്ള വെർളിയിലെ പാലൈസ് റോയൽ എന്ന ഫ്‌ലാറ്റിന്റെ മുകളിലെത്ത 13 നിലകളും നിയമം ലംഘിച്ചാണ് പണിതതെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തി. പാർക്കിങ് ടവർ നിർമ്മാണവും അനധികൃതമാണെന്നും കണ്ടെത്തി. ഈ കെട്ടിടത്തോട് ചേർന്നാണ് 15 നിലകളുള്ള പാർ്ക്കിങ് സമുച്ഛയമുള്ളത്. മുംബൈ മുൻസിപ്പൽ കമ്മീഷണറോട് കെട്ടടത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനും കോടതി നിർദ്ദേശിച്ചു. അതുകൊണ്ട് തന്നെ മുനിസിപ്പൽ കോർപ്പറേഷന്റെ നിലപാടാകും നിർണ്ണായകം.

ബിഎംസിയിൽ നിന്ന് വേണ്ടത്ര അനുമതികൾ വാങ്ങിയെടുക്കാനും ശ്രീ റാം അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ബിഎംസിയുടെ നിലപാടാകും കെട്ടിടത്തിന്റെ മുകളിലെ 13 നിലകുളുടെ ഭാവി നിശ്ചയിക്കുക. നാല് മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നിർദ്ദേശം. കെട്ടിട നിർമ്മാണ അനുമതി പത്രത്തിലെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മുകളിലത്തെ പതിമൂന്ന് നിലകൾ പണിതതെന്ന ബിൽഡേഴ്‌സിന്റെ വാദം കോടതി അംഗീകരിച്ചില്ല.

മുനിസിപ്പാലിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് ഈ നിലകൾ കെട്ടിയതെന്ന് കോടതി നിരീക്ഷിച്ചു. 2000 കോടി മുടക്കിയാണ് ബഹുനില കെട്ടിടം നിർമ്മിച്ചതെന്നും അതുകൊണ്ട് ഇളവുകൾ അനുവദിക്കണമെന്നും കെട്ടിട നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചു. എന്നാൽ നിക്ഷേപത്തിന്റെ കണക്ക് പറഞ്ഞ് നിയമലംഘനം നടത്താൻ ആർക്കും അനുമതി നൽകാനാവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. അനിധികൃത നിർമ്മാണം പൊളിച്ചു കളയാൻ കോടതി ഉത്തരവില്ല. എന്നാൽ മുനിസിപ്പൽ കോപ്പറേഷൻ ഇതിനുള്ള നടപടികളാകും എടുക്കുക. നിയമം ലംഘിച്ചുള്ള കെട്ടിടനിർമ്മാണത്തിന് താക്കീതായി നടപടി മാറണമെന്നാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.

കെട്ടിട നിർമ്മാതാക്കളുടെ വാദങ്ങൾ കോടതി തള്ളിയതും ഇവർക്ക് തുണയാണ്. പൊതു താൽപ്പര്യ പ്രകാരമാണ് 900 വാഹനങ്ങൾ പാർക്ക് ചെയ്യാനായി പ്രത്യേക സംവിധാനം ഒരുക്കിയതെന്ന വാദവും അംഗീകരിച്ചില്ല. കെട്ടിട നിർമ്മാണ ചട്ടത്തിന്റെ ഭാഗമായുള്ള ചട്ടങ്ങൾ സാമൂഹ്യ സേവനത്തിന്റെ പരിധിയിൽ വരില്ല. കെട്ടിടത്തിന്റെ കാര്യത്തിൽ മുനിസിപ്പൽ കമ്മീഷണർക്ക് ഉചതിമായ തീരുമാനം എടുക്കാം. 2005ലാണ് 294 മീറ്റർ നീളമുള്ള ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ് തുടങ്ങുന്നത്. 43 നിലകളുള്ള കെട്ടിടത്തിനാണ് അനുമതി ലഭിച്ചത്. പാർക്കിംഗിനായി കെട്ടിടത്തിന്റെ അടിഭാഗം ഉപയോഗിക്കണമെന്നായിരുന്നു നിർദ്ദേശം. ഇത് മറികടന്നായിരുന്നു നിർമ്മാണം.

തുടർന്ന് പ്രത്യേക അനുമതിയിലൂടെ 44 മുതൽ 56 നിലകൾ വരെ നിർമ്മിക്കാൻ അനുമതി കിട്ടിയെന്ന് വരുത്തി തീർത്തായിരുന്നു അനധികൃത നിർമ്മാണ്. പാർക്കിങ് സ്ഥലം പൊതുജനങ്ങൾക്ക് വിട്ടുകൊടുത്തുവെന്ന വ്യാജേനെയായിരുന്നു ഇത്. ഇങ്ങനെ കൂടുതൽ നിലകളും കെട്ടിടവും കെട്ടിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.