തിരുവനന്തപുരം: അതേസമയം ഇന്ന് ചലച്ചിത്ര മേളിയിൽ 49 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമ കാണാൻ നിരവധി പേർ തീയറ്ററുകളിൽ എത്തിയിട്ടുണ്ട്. ബെൽജിയ സംവിധായകൻ ഴാങ് പിയറിയും ലൂക്ക് ഡാർഡെന്നയും ചേർന്നൊരുക്കിയ ടു ഡേയ്‌സ് വൺ നൈറ്റാണ് രാവിലെ പ്രദർശിപ്പിച്ച ചിത്രം. മികച്ച വിഷാദരോഗ ചികിൽസയ്ക്കു ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുന്ന സാന്ദ്ര കമ്പനിയുടെ മനുഷ്യത്വരഹിതമായ സമീപനത്തിന്റെ ഇരയാകുന്നതും തുടർന്നുള്ള കാര്യങ്ങളുമാണ് ചിത്രത്തിൽ. സിനിമ നിറഞ്ഞ സദസിലാണ് ന്യൂവിൽ പ്രദർശിപ്പിച്ചത്.

കോൺ ഐലൻഡ് ജോർജിയ(2014), ഗേൾ അറ്റ് മൈ ഡോർ ദക്ഷിണകൊറിയ(2014), ഒമർഫലസ്തീൻ (2013), ബ്ലൂ റൂംഫ്രാൻസ് (2014) എന്നിവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മറ്റ് ചിത്രങ്ങൾ. ഇതിൽ ജോർജ് സിമിനോണിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ബ്ലൂ റൂം മേളയിലെ ഏറ്റവും ചൂടൻ ചിത്രമാണ്. കൈരളിയിൽ വൈകീട്ട് ഒമ്പത് മണിക്കാണ് അറിയിച്ചിരിക്കുന്നത്.