മുംബൈ: അന്ധേരിയിൽ 14 വയസുകാരൻ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചത് ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്താലെന്ന് സംശയം. ശനിയാഴ്ച കിഴക്കൻ അന്ധേരിയിൽ നടന്ന സംഭവത്തിന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആളെകൊല്ലുന്ന ഗെയിമായ ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

മാനസിക പ്രശ്‌നങ്ങളോ കുടുംബപ്രശ്‌നങ്ങളോ അടക്കം യാതൊരു പ്രശ്‌നവും ഇല്ലാതെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഇതാണ് പൊലീസിന്റെ സംശയം ഈ വഴിക്ക് നീങ്ങിയത്. കുട്ടിയുടെ സുഹൃത്തുക്കൾ നടത്തിയ ചില വാട്സ് അപ്പ് ചാറ്റുകളൽ ആത്മഹത്യയക്ക് ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധമുണ്ടെന്ന് തരത്തിലുള്ള സംഭാഷണങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നോ, മാതാപിതാക്കളെ ചോദ്യം ചെയ്തതിൽ നിന്നോ ഇതിനെ സാധൂകരിക്കുന്ന തെളുവകൾ ലഭിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

50 ദിവസത്തിനുള്ളിൽ പൂർത്തിയാകുന്ന ആളെക്കൊല്ലി ഗെയിമാണ് ബ്ലൂവെയിൽ ചലഞ്ച്. പ്ലേ സ്റ്റോറിലെ ആപ്പ് സ്റ്റോറുകളിലോ ലഭിക്കാത്ത ഈ ഗെയിം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ഓൺലൈൻ ഗെയിമാണ്.

വെബ്‌സൈറ്റിൽ പോയാൽ ഗെയിം ഡൗൺലോഡ് ചെയ്ത് ഓൺലൈനായി കളിക്കുകയാണ് പതിവ്. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ഈ ഗെയിമിന് ആരാധകർ ഏറെയാണ്. കളിച്ച് തുടങ്ങിയാൽ നമ്മളെ ഈ ഗെയിമിന്റെ വരുതിയിലാക്കും. 50 0ിവസം നീളുന്ന ഈ ഗെയിമിനൊടുവിൽ ആത്മഹത്യ ചെയ്യാനും ആവശ്യപ്പെടും. ഗെയിമിനടിപ്പെട്ടവർ ഇതോടെ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ആളെ കൊല്ലി ഗെയിമാണ് ഇത്.

ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം ഗെയിം തുടങ്ങുക. തീർത്തും ആവേശം നിറയ്ക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഗെയിമിന്റെ ആദ്യ ഘട്ടങ്ങളിൽ മുറിയിൽ തനിച്ചിരുന്ന് ഹൊറർ സിനിമകൾ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് തുടർന്ന് ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യണം.

ഒടുവിൽ അമ്പതാം ദിവസം ഗെയി അഡ്‌മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്യാൻ നിർദ്ദേശം നൽകുകയും അത് അവർ അനുസരിക്കുന്ന അവസ്ഥയിൽ അവർ എത്തുന്നു എന്നതുമായാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മരിച്ച കുട്ടി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കിഴക്കൻ അന്ധേരിയിലെ ഷേർ-ഇ- പഞ്ചാബ് മേഖലയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. കുട്ടി കെട്ടിടത്തിൽ നിന്ന് ചാടുന്നത് ശ്രദ്ധയിൽപ്പെട്ട ആളാണ് വിവരം പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ കുട്ടിയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.