ബഹ്‌റൈൻ പ്രധാനമന്ത്രിയും പവിഴ ദ്വീപിന്റെ സമഗ്ര വികസന പ്രതിഭയും സ്വദേശി വിദേശി പരിഗണനയില്ലാതെ ചേർത്ത് പിടിച്ച ആദരണീയനായ ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വേർപാടിൽ ബിഎംബിഎഫ് ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറവും യൂത്ത് വിംഗും സംയുക്തമായി ദുഃഖം രേഖപ്പെടുത്തി.

പതിറ്റാണ്ടുകളായി തന്റെ പദവിയിൽ ഇരുന്നു കൊണ്ട് വിദേശി കച്ചവടക്കാർക്ക് എല്ലാ നിലയിലും സംരക്ഷണം നൽകിയ ഭരണ നൈപുണ്യം പ്രത്യകിച്ച് മുൻകാല മലയാളികൾക്കും നിലവിലുള്ളവർക്കും ഏറെ ഗുണം ചെയ്തിട്ടുണ്ടന്നും ഫോറം അനുസ്മരിച്ചു.

ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന് പവിഴ ദ്വീപിനെ മനോഹരമാക്കിയ ശൈഖ് ഖലീഫയുടെ ഭരണപാടവം ചരിത്രലിപികളിൽ തുന്നിചേർത്തതാണന്നും അദ്ദേഹത്തിന്റെ വേർപാടിൽ രാജ കുടുബത്തിന്റെയും ഭരണകൂടത്തിന്റെയും ബഹ്‌റൈൻ ജനതയുടെ ദുഃഖത്തിനോടപ്പം പങ്കാളികളാവുകയാണന്ന് വാർത്താ കുറിപ്പിൽ ഫോറം ചെയർമാൻ ഡോ ജോർജ് മാത്യു, സെക്രട്ടറി ബഷീർ അമ്പലായി, സെമീർ ഹംസ എന്നിവർ അറിയിച്ചു