- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിയിട്ടിരിക്കുന്ന ബിഎംഡബ്ല്യു കാറുകൾ പൊടുന്നനെ എങ്ങനെയാണ് കത്തിനശിക്കുന്നത്? അമേരിക്കയിൽ മാത്രം 40 കാറുകൾക്ക് തീപിടിച്ചു; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ബിഎംഡബ്ല്യു തീ പടരുന്നു
നിർത്തിയിട്ടിരിക്കുന്ന ബിഎംഡബ്ല്യു കാറുകൾ പൊടുന്നനെ കത്തിനശിക്കുന്നതിന്റെ രഹസ്യമറിയാൻ കാത്തിരിക്കുകയാണ് ലോകം. ആഡംബരത്തിന്റെയും സുരക്ഷാ മുൻകരുതലുകളുടെയും അവസാനവാക്കെന്നോണം പരിഗണിക്കുന്ന ബിഎംഡബ്ല്യു കാറുകൾക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, അമേരിക്കയിൽ മാത്രം ഈ രീതിയിൽ കത്തിയത് 40 ബിഎംഡബ്ല്യു കാറുകളാണ്. ദിവസങ്ങളോളം നിർത്തിയിട്ടിരുന്ന കാറുകളും കത്തിയവയിലുണ്ട്. അമേരിക്കയിൽ മാത്രമല്ല ഇത്തരത്തിൽ തീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇന്ത്യ, സ്വീഡൻ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നും സംഭവങ്ങളുണ്ടായിട്ടുള്ളതായി എബിസി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽപറയുന്നു. ദക്ഷിണ കൊറിയയിൽ ഇതേക്കുറിച്ച് വിശദമായ പഠനവും നടന്നു. ഏതെങ്കിലുമൊരു മോഡലിന് മാത്രമല്ല തീ പിടിക്കുന്നതെന്നതാണ് മറ്റൊരു കൗതുകം. പല മോഡലുകളിലിള്ളതും പല കാലങ്ങളിൽ നിർമ്മിച്ചതും പല രീതിയിൽ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. എന്നാൽ, കാറുകൾക്ക് ഏതെങ്കിലും തരത്തിലുള
നിർത്തിയിട്ടിരിക്കുന്ന ബിഎംഡബ്ല്യു കാറുകൾ പൊടുന്നനെ കത്തിനശിക്കുന്നതിന്റെ രഹസ്യമറിയാൻ കാത്തിരിക്കുകയാണ് ലോകം. ആഡംബരത്തിന്റെയും സുരക്ഷാ മുൻകരുതലുകളുടെയും അവസാനവാക്കെന്നോണം പരിഗണിക്കുന്ന ബിഎംഡബ്ല്യു കാറുകൾക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, അമേരിക്കയിൽ മാത്രം ഈ രീതിയിൽ കത്തിയത് 40 ബിഎംഡബ്ല്യു കാറുകളാണ്.
ദിവസങ്ങളോളം നിർത്തിയിട്ടിരുന്ന കാറുകളും കത്തിയവയിലുണ്ട്. അമേരിക്കയിൽ മാത്രമല്ല ഇത്തരത്തിൽ തീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇന്ത്യ, സ്വീഡൻ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നും സംഭവങ്ങളുണ്ടായിട്ടുള്ളതായി എബിസി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽപറയുന്നു. ദക്ഷിണ കൊറിയയിൽ ഇതേക്കുറിച്ച് വിശദമായ പഠനവും നടന്നു.
ഏതെങ്കിലുമൊരു മോഡലിന് മാത്രമല്ല തീ പിടിക്കുന്നതെന്നതാണ് മറ്റൊരു കൗതുകം. പല മോഡലുകളിലിള്ളതും പല കാലങ്ങളിൽ നിർമ്മിച്ചതും പല രീതിയിൽ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. എന്നാൽ, കാറുകൾക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കി. 49 ലക്ഷത്തോളം ബിഎംഡബ്ല്യു വാഹനങ്ങൾ അമേരിക്കയിൽ ഉപയോഗിക്കുന്നുണ്ടെന്നും അതിൽ തീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അപൂർവമായി മാത്രമാണെന്നും കമ്പനി വ്യക്തമാക്കി.
ദക്ഷിണ കൊറിയയിൽ ബിഎംഡബ്ല്യു കാറുകൾക്ക് തുടരെ തീപിടിക്കാൻ തുടങ്ങിയതോടെ സർക്കാർ തലത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇന്ധനച്ചോർച്ചയാണ് തീപിടിക്കുന്നതിന് പിന്നിലെന്ന് കണ്ടെത്തുകയും, ഇതേത്തുടർന്ന് 1700-ഓളം കാറുകൾ പിൻവലിക്കുകയും ചെയ്തു. എന്നാൽ, അമേരിക്കയിലെ തീപിടിത്തങ്ങൾക്ക് പിന്നിൽ ഇതേ കാരണമാണോ എന്ന് വ്യക്തമല്ല. അവിടെ ഏതെങ്കിലും മോഡലിലുള്ള കാറുകൾ പിൻവലിക്കാനും ബിഎംഡബ്ല്യൂ തയ്യാറായിട്ടില്ല.