- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈനൽ കഴിയും മുമ്പ് സിന്ധുവിന് തേടി കോടികളുടെ സമ്മാനങ്ങളെത്തി; പുത്തൻ ബിഎംഡബ്ല്യൂ കാർ നൽകുമെന്ന് പ്രഖ്യാപിച്ച് ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷൻ; സ്വർണ്ണ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് അഭിനവ് ബിന്ദ്ര
ഹൈദരാബാദ്: ഒളിമ്പിക്‌സിലെ മെഡൽ ദാരിദ്ര്യം അവസാനിപ്പിച്ച് സാക്ഷി മാലിക് എന്ന ഹരിയാനക്കാരി വെങ്കല മെഡൽ സമ്മാനിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇന്ത്യക്ക് ഒരു മെഡൽ കൂടി ഉറപ്പായിരിക്കുകയാണ്. വനിതാ വിഭാഗം ബാഡ്മിന്റൺ ഫൈനലിൽ ഇന്ന് പിവി സിന്ധുവും സ്‌പെയിനിന്റെ കാരോളിന മാരിനും ഏറ്റുമുട്ടും. എന്തായാലും വെള്ളിയോ സ്വർണമോ ഉറപ്പായിക്കഴിഞ്ഞു. സ്വർണ്ണക്ലബ്ബിൽ താൻ ഒറ്റയ്ക്കാണെന്നും കൂട്ടായി സിന്ധു എത്തുന്നത് കാത്തിരിക്കുകയാണെന്നുമാണ് വ്യക്തിഗത ഇനത്തിൽ ഏക സ്വർണം നേടിയ അഭിനവ്് ബിന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. മത്സരത്തിന്റെ ഫലം എന്തുതന്നെയായിരുന്നാലും സാക്ഷി മാലിക്കിനെ പോലെ തന്നെ സിന്ധുവിനെയും കാത്തിരിക്കുന്നത് കോടികളുടെ മണിക്കിലുക്കമാണ്. 130 കോടിയുടെ പ്രതീക്ഷയെ ചുമലിലേറ്റിയ സിന്ധു ഫൈനലിൽ എത്തിയപ്പോൾ തന്നെ സമ്മാനങ്ങൾ പല കോണുകളിൽ നിന്നും പ്രവഹിക്കുന്നുണ്ട്. ഇന്നലെ ജപ്പാൻ താരം നൊസോമി ഒക്കുഹരയെ പരാജയപ്പെടുത്തി ഫൈനൽവരെ എത്തിയ സിന്ധുവിന് ആദ്യത്തെ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷ
ഹൈദരാബാദ്: ഒളിമ്പിക്‌സിലെ മെഡൽ ദാരിദ്ര്യം അവസാനിപ്പിച്ച് സാക്ഷി മാലിക് എന്ന ഹരിയാനക്കാരി വെങ്കല മെഡൽ സമ്മാനിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇന്ത്യക്ക് ഒരു മെഡൽ കൂടി ഉറപ്പായിരിക്കുകയാണ്. വനിതാ വിഭാഗം ബാഡ്മിന്റൺ ഫൈനലിൽ ഇന്ന് പിവി സിന്ധുവും സ്‌പെയിനിന്റെ കാരോളിന മാരിനും ഏറ്റുമുട്ടും. എന്തായാലും വെള്ളിയോ സ്വർണമോ ഉറപ്പായിക്കഴിഞ്ഞു. സ്വർണ്ണക്ലബ്ബിൽ താൻ ഒറ്റയ്ക്കാണെന്നും കൂട്ടായി സിന്ധു എത്തുന്നത് കാത്തിരിക്കുകയാണെന്നുമാണ് വ്യക്തിഗത ഇനത്തിൽ ഏക സ്വർണം നേടിയ അഭിനവ്് ബിന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.
മത്സരത്തിന്റെ ഫലം എന്തുതന്നെയായിരുന്നാലും സാക്ഷി മാലിക്കിനെ പോലെ തന്നെ സിന്ധുവിനെയും കാത്തിരിക്കുന്നത് കോടികളുടെ മണിക്കിലുക്കമാണ്. 130 കോടിയുടെ പ്രതീക്ഷയെ ചുമലിലേറ്റിയ സിന്ധു ഫൈനലിൽ എത്തിയപ്പോൾ തന്നെ സമ്മാനങ്ങൾ പല കോണുകളിൽ നിന്നും പ്രവഹിക്കുന്നുണ്ട്. ഇന്നലെ ജപ്പാൻ താരം നൊസോമി ഒക്കുഹരയെ പരാജയപ്പെടുത്തി ഫൈനൽവരെ എത്തിയ സിന്ധുവിന് ആദ്യത്തെ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈദരാബാദ് ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ തന്നെയാണ്. അസോസിയേഷൻ പ്രസിഡന്റ് ചാമുണ്ടേശ്വർനാഥിന്റെ വാഗ്ദാനം ലക്ഷങ്ങൾ വിലമതിക്കുന്ന കാറാണ്.
റിയോയിൽ പുതുചരിത്രം രചിച്ച് ഫൈനലിൽ പ്രവേശിച്ച സിന്ധുവിന് ഒരു പുത്തൻ ബിഎംഡബ്ല്യൂ കാർ തന്നെ സമ്മാനം നൽകുമെന്നാണ് പ്രഖ്യാപനം. എന്തായാലും വലിയ ചടങ്ങായി സംഭവം ഉഷാറാക്കാൻ തന്നെയാണ് ചാമുണ്ടേശ്വർനാഥ് തയ്യാറെടുക്കുന്നത്. സുഹൃത്ത് കൂടിയായ ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കരെ കൊണ്ട് തന്നെ സമ്മാനം കൈമാറാനാണ് ചാമുണ്ടേശ്വർനാഥ് ശ്രമിക്കുന്നത്. ഇതിന് പുറമേ സർക്കാർ വക സമ്മാനങ്ങളും സിന്ധുവിനെ കാത്തിരിക്കുകയാണ്.
റെയിൽവേയിലെ ജീവനക്കാരി കൂടിയായ സിന്ധുവിന് റെയിൽവേയുടെ വക 75 ലക്ഷം സമ്മാനമായി ലഭിക്കുമെന്ന് ഉറപ്പാണ്. ഫൈനലിൽ വിജയിക്കുകയാണെങ്കിൽ റെയിൽവേയുടെ വക മാത്രം ലഭിക്കും സിന്ധവിന് ഒരു കോടി രൂപ. രാജ്യത്തിനായി സ്വർണം നേടിയാൽ സർക്കാറിന്റെ വക വേറെയും ഉണ്ടാകും സമ്മാനം. മെഡൽ ഉറപ്പായ സ്ഥിതിക്ക് രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നൽകി രാജ്യം സിന്ധുവിനെ ആധരിക്കും.
ഇന്നു ഫൈനലിന് ഇറങ്ങുന്ന സിന്ധുവിന് പിന്തുണയറിയിച്ച അമിതാഭ് ബച്ചൻ, ഷാറുഖ്ഖാൻ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും രാജ്യത്തിന്റെ പുതിയ ഹീറോയിൻ തിരികെയെത്തുമ്പോൾ സമ്മാനങ്ങളുടെ പെരുമഴയായിരിക്കും. അത് എത്രത്തോളമെന്നറിയാൻ ഫൈനൽ കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരും.