- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർബാഗ് പ്രവർത്തിക്കുന്നില്ല; ബിഎംഡബ്ല്യു രണ്ടു ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു; ഇറക്കുമതി ചെയ്ത കാറുകൾക്കും തകരാർ; എയർബാഗ് സംവിധാനം മുഴുവനായി മാറ്റി നല്കുമെന്നും ജർമൻ ആഡംബര കാർ നിർമ്മാതാക്കൾ
ബെയ്ജിങ്: ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ചൈനയിൽ നിരത്തിലിറക്കിയ രണ്ടു ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയർബാഗുകൾ ശരിയായി പ്രവർത്തിക്കാത്തതാണു കാരണം. 2005 ഡിസംബറിനും 2011 ഡിസംബറിനും ഇടയിൽ ചൈനയിലേക്ക് ഇറക്കുമതി ചെയ്ത 1,68,861 കാറുകളും 2005 ജൂലൈയ്ക്കും 2011 ഡിസംബറിനും ഇടയിൽ ചൈനയിൽത്തന്നെ നിർമ്മിച്ച 24,750 കാറുകളുമാണ് തിരിച്ചു വിളിക്കുന്നതെന്ന് ബിഎംഡബ്ല്യു അധികൃതർ അറിയിച്ചു. അപകടമുണ്ടായാൽ പെട്ടന്ന് പുറത്തേക്കുവന്ന് യാത്രക്കാർക്കു സുരക്ഷ നല്കുകയാണ് എയർബാഗുകൾ ചെയ്യുന്നത്. ഇതിനുള്ള സംവിധാനം ശരിയായി പ്രവർത്തിക്കാത്തതാണ് കാറുകൾ തിരിച്ചുവിളിക്കാനുള്ള കാരണം. തകരാറിലായ എയർബാഗുകൾ കമ്പനി മാറ്റി നല്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചൈനയിൽ മുമ്പും സമാന സംഭവത്തിൽ ബിഎംഡബ്ല്യുവും ബ്രിട്ടീഷ് ആഡംബര നിർമ്മാതാക്കളായ റോൾസ്റോയ്സും എയർബാഗ് തകരാർ മൂലം കാറുകൾ തിരിച്ചുവിളിച്ചിരുന്നു.
ബെയ്ജിങ്: ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ചൈനയിൽ നിരത്തിലിറക്കിയ രണ്ടു ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയർബാഗുകൾ ശരിയായി പ്രവർത്തിക്കാത്തതാണു കാരണം.
2005 ഡിസംബറിനും 2011 ഡിസംബറിനും ഇടയിൽ ചൈനയിലേക്ക് ഇറക്കുമതി ചെയ്ത 1,68,861 കാറുകളും 2005 ജൂലൈയ്ക്കും 2011 ഡിസംബറിനും ഇടയിൽ ചൈനയിൽത്തന്നെ നിർമ്മിച്ച 24,750 കാറുകളുമാണ് തിരിച്ചു വിളിക്കുന്നതെന്ന് ബിഎംഡബ്ല്യു അധികൃതർ അറിയിച്ചു.
അപകടമുണ്ടായാൽ പെട്ടന്ന് പുറത്തേക്കുവന്ന് യാത്രക്കാർക്കു സുരക്ഷ നല്കുകയാണ് എയർബാഗുകൾ ചെയ്യുന്നത്. ഇതിനുള്ള സംവിധാനം ശരിയായി പ്രവർത്തിക്കാത്തതാണ് കാറുകൾ തിരിച്ചുവിളിക്കാനുള്ള കാരണം. തകരാറിലായ എയർബാഗുകൾ കമ്പനി മാറ്റി നല്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചൈനയിൽ മുമ്പും സമാന സംഭവത്തിൽ ബിഎംഡബ്ല്യുവും ബ്രിട്ടീഷ് ആഡംബര നിർമ്മാതാക്കളായ റോൾസ്റോയ്സും എയർബാഗ് തകരാർ മൂലം കാറുകൾ തിരിച്ചുവിളിച്ചിരുന്നു.