- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ ഭീകരാക്രമണം; രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു; സിത്ര ഭാഗത്ത് നിയന്ത്രണം; സുരക്ഷ ശക്തമാക്കി അധികൃതർ
മനാമ: ബഹ്‌റൈനിലെ ശിയ മേഖലയായ സിത്രയിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഏട്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണ് നടന്നതെന്ന് ബഹ്‌റൈൻ അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ നിന്നും രാജ്യത്തേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി
മനാമ: ബഹ്‌റൈനിലെ ശിയ മേഖലയായ സിത്രയിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഏട്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണ് നടന്നതെന്ന് ബഹ്‌റൈൻ അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിൽ നിന്നും രാജ്യത്തേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ബഹ്‌റൈൻ പറഞ്ഞിരുന്നു. രാജ്യത്തെ ശിയ ഭൂരിപക്ഷ പ്രദേശമായ ഇവിടെ പൊലീസും സുരക്ഷാ സേനയും നേരത്തെ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാനിൽ നിന്നും ബഹ്‌റൈൻ തങ്ങളുടെ അംബാസഡറെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.
അതേ സമയം ബഹ്‌റൈന് സുന്നി ഭീകര സംഘടനയായ ഇസിസിൽ നിന്നും ഭീഷണി നില നിൽക്കുന്നുണ്ട്. സൗദി, കുവൈത്ത് ആക്രമണങ്ങൾക്ക് പിന്നാലെ ബഹ്‌റൈനെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസിസ് ഭീഷണി മുഴക്കിയിരുന്നു. ബഹ്‌റൈൻ പൗരത്വം ഉപേക്ഷിച്ച ഇസിസ് കമാണ്ടറായ തുർക്കി അൽ ബിനാലിയാണ് ട്വിറ്ററിലൂടെ ആക്രമണ ഭീഷണി മുഴക്കിയിരുന്നത്.