റിയാദ്: മക്ക- മദീന റോഡുകളിലൂടെ യാത്ര ചെയ്യുന്നവർക്ക് സ്ഥിരം കാഴ്‌ച്ചയായിരുന്ന വിശുദ്ധ വാക്യങ്ങൾ എഴുതിയ. ബോർഡുകൾ നീക്കം ചെയ്യുന്നു. കാലപ്പഴക്കത്താലും മറ്റും ബോർഡുകളിലെഴുതിയ വാക്യങ്ങൾ നശിക്കുന്നതും അർത്ഥം മാറി പരിഹാസ്യമാക്ക പ്പെടുന്നുവെന്നുമുള്ള പൊതുജനങ്ങളുടെ പരാതിയെ വർദ്ധിച്ചതിനെ തുടർന്നാണ് ബോഡുകൾ നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.

വിശുദ്ധ ഗ്രന്ധമായ ഖുർആനിലെ വാക്യങ്ങളും അതോടൊപ്പം പ്രവാചക വചനങ്ങളായ ഹദീസുകളും എഴുതിയ ബോർഡുകളായിരുന്നു നിരത്തുകളുടെ ഇരുവശവും സ്ഥാപിച്ചിരുന്നത്. എന്നാൽ ഏറെ കാലങ്ങളായി ഇവ വാക്കുകൾ പലതും നശിച്ച് പോയത് മൂലം അർത്ഥം മാറിയ നിലയിലായിരുന്നു. ഇതേ തുടർന്ന് നിരവധി പേർ വിശുദ്ധ വാക്യങ്ങൾ നിന്ദിക്കപ്പെടുന്നുവെന്ന പരാതിയുമായി രംഗത്തെത്തുകയായിരുന്നു.എത്രയും പെട്ടെന്ന് ഇത്തരം ബോർഡുകളെല്ലാം നീക്കം ചെയ്യണമെന്നായിരുന്നു അധികൃതരോട് ജനങ്ങൾ ആവശൃപ്പെട്ടിരുന്നത്.

കാറ്റിന്റെ ശക്തിയാൽ പല ബോർഡുകളിലെയും, വിശുദ്ധ വചനങ്ങൾ എഴുതപ്പെട്ട ഭാഗങ്ങൾ, തൂങ്ങിക്കിടക്കുകയും പൊട്ടിപ്പോവുകയും ചെയ്ത നിലയിൽ ആയിരുന്നു