- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തേ വന്നില്ല.. വന്നില്ല എന്ന നോക്കിയിരിക്ക യിരുന്നു ..നന്ദിയുണ്ട്; വീട്ടിൽ അരി വാങ്ങാൻ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ ഈ ലോകത്തിൽ; വികട കുമാരന് നെഗറ്റീവ് റിവ്യൂ നൽകിയ മാതൃഭൂമിയെ പരിഹസിച്ച് സംവിധായകൻ ബോബൻ സാമുവൽ
കൊച്ചി: മാതൃഭൂമിയുടെ റിവ്യൂവിനെതിരെ പ്രതിഷേധം കനക്കുന്നു. കുറച്ച് ദിവസം മുമ്പ് ഇര എന്ന ചിത്രത്തിന് മോശം റിവ്യൂ നൽകിയതിന്റെ പേരിൽ നിർമ്മാതാവ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വികടകുമാരന് നെഗറ്റീവ് റിവ്യൂ നൽകിയതിനെതിരെ രംഗത്ത് സംവിധായകനും രംഗത്തെത്തി. റിവ്യൂ ഷെയർ ചെയ്ത് പരിഹസിച്ച് എഫ് ബിയിൽ പോസ്റ്റിടുകയായിരുന്നും ബോബൻ സാമുവൽ ചെയ്തത്. എന്തേ വന്നില്ല വന്നില്ല എന്ന് നോക്കിയിരിക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്റെ പരിഹാസം. 1.5 സ്റ്റാറാണ് ചിത്രത്തിന് മാതൃഭൂമി നൽകിയിരിക്കുന്നത്. ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ 'എന്തേ വന്നില്ല.. വന്നില്ല എന്ന നോക്കിയിരിക്ക യിരുന്നു ..നന്ദിയുണ്ട് ??വീട്ടിൽ അരി വാങ്ങാൻ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ ഈ ലോകത്തിൽ ..കഷ്ടം അന്തരിച്ച ബിജോയ് ചന്ദ്രനും അരുൺഘോഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചാന്ദിനി ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രം ഇന്നാണ് തീയറ്ററുകളിലെത്തിയത്. വൈ.വി രാജേഷ് തിരക്കഥയെഴുതിയ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗ
കൊച്ചി: മാതൃഭൂമിയുടെ റിവ്യൂവിനെതിരെ പ്രതിഷേധം കനക്കുന്നു. കുറച്ച് ദിവസം മുമ്പ് ഇര എന്ന ചിത്രത്തിന് മോശം റിവ്യൂ നൽകിയതിന്റെ പേരിൽ നിർമ്മാതാവ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വികടകുമാരന് നെഗറ്റീവ് റിവ്യൂ നൽകിയതിനെതിരെ രംഗത്ത് സംവിധായകനും രംഗത്തെത്തി.
റിവ്യൂ ഷെയർ ചെയ്ത് പരിഹസിച്ച് എഫ് ബിയിൽ പോസ്റ്റിടുകയായിരുന്നും ബോബൻ സാമുവൽ ചെയ്തത്. എന്തേ വന്നില്ല വന്നില്ല എന്ന് നോക്കിയിരിക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്റെ പരിഹാസം. 1.5 സ്റ്റാറാണ് ചിത്രത്തിന് മാതൃഭൂമി നൽകിയിരിക്കുന്നത്.
ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ
'എന്തേ വന്നില്ല.. വന്നില്ല എന്ന നോക്കിയിരിക്ക യിരുന്നു ..നന്ദിയുണ്ട് ??വീട്ടിൽ അരി വാങ്ങാൻ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ ഈ ലോകത്തിൽ ..കഷ്ടം
അന്തരിച്ച ബിജോയ് ചന്ദ്രനും അരുൺഘോഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചാന്ദിനി ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രം ഇന്നാണ് തീയറ്ററുകളിലെത്തിയത്.
വൈ.വി രാജേഷ് തിരക്കഥയെഴുതിയ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാനസ രാധാകൃഷ്‌നാണ് നായിക. സലിംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാർ, സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ബി കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ



