- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോമൻസിൽ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു; ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാളനായി വാഴ്‌ത്തുന്നു; പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല, മനസാക്ഷി മതിയെന്നും ബോബൻ സാമുവൽ
ബിഷപ്പ് ഉൾപ്പെടെ ഇപ്പോൾ കള്ളനെ പുണ്യാളനായി വാഴ്‌ത്തുമ്പോൾ താൻ അതൊരു സിനിമയിൽ പറഞ്ഞ് വെച്ചതിന് അനുഭവിച്ച പൊല്ലാപ്പുകൾ അനുസ്മരിക്കുകയാണ് സംവിധായകൻ ബോബൻ സാമുവൽ. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റോ കുലമഹിമയോ ആവശ്യമില്ല മനസാക്ഷി മതിയെന്നായിരുന്നു ബോബൻ സാമുവലിന്റെ പ്രതികരണം. തന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നുവെന്നും, ഇപ്പോ ബിഷപ്പ് ഉൾപ്പടെ കള്ളനെ പുണ്യാളനായി വാഴ്‌ത്തുകയാണെന്നും ബോബൻ ഫേസ്‌ബുക്കിൽ കുറിച്ചു.
ബോബൻ സാമുവലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉൾപ്പെടെ കള്ളനെ പുണ്യാള നായി വാഴ്‌ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാൻ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവിശ്യമില്ല ‘മനസാക്ഷി'എന്നൊന്ന് ഉണ്ടായാൽ മതി, കാലമേ നന്ദി.
എന്റെ റോമൻസ് എന്ന സിനിമയിൽ രണ്ട് കള്ളന്മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകിൽ ആയിരുന്നു. ഇപ്പോ ബിഷപ്പ്...
Posted by Boban Samuel on Tuesday, December 22, 2020
സിസ്റ്റർ അഭയ കേസിന്റെ വിധി വന്ന പശ്ചാത്തലത്തിലായിരുന്നു ബോബന്റെ പ്രതികരണം. സമ്മർദ്ദങ്ങളുണ്ടായിട്ടും മൊഴിമാറ്റാത്ത കേസിലെ മുഖ്യസാക്ഷിയായ രാജുവിനെ അഭിനന്ദിച്ച് നിരവധി പേർ നേരത്തെ രംഗത്തെത്തിയിരുന്നു. 'കള്ള് കുടിക്കുന്നതുകൊണ്ട് ഒരു പക്ഷെ രാജുവിനെ 'കള്ളൻ ' എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്. അഭയാ കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാജു സത്യത്തിൽ വിശുദ്ധനാണെന്നാണ് യാക്കോബായ ബിഷപ് ഗീവർഗീസ് മാർ കൂറിലോസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. 'കള്ള് കുടിക്കുന്നതുകൊണ്ട് ഒരു പക്ഷെ രാജുവിനെ 'കള്ളൻ ' എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്.സല്യൂട്ട്, '
കേസിന്റെ ഭാവി നിർണയിച്ചത് രാജുവിന്റെ മൊഴി
കേസിൽ സാക്ഷികൾ ഇഷ്ടം പോലെ മൊഴി മാറ്റിയിരുന്നു. ഇതോടെ കേസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് അടക്കാ രാജുവിന്റെ മൊഴി കിട്ടിയത്. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി. ഇത് കേസിൽ അതിനിര്ണ്ണായകമായി. പ്രതികൾക്ക് ശിക്ഷയും കിട്ടി.
കേരളത്തിലെ അതിപ്രഗത്ഭനായ വക്കീലാണ് രാമൻ പിള്ള. മണിക്കൂറുകളാണ് പ്രതിഭാഗത്തിന് വേണ്ടി അടക്കാ രാജുവിനെ വിസ്തരിച്ചത്. മാറി മാറി ചോദ്യം ചെയ്തു. പക്ഷേ ഏത് സാക്ഷിയേയും വീഴ്‌ത്തുന്ന കൊലമ്പൊനെന്ന് പേരെടുത്ത ഹൈക്കോടതിയിലെ അഭിഭാഷകന് മുമ്പിൽ അടക്ക രാജു പതറിയില്ല. സാക്ഷി വിസ്താരത്തിന് മുമ്പിൽ വീഴാത്ത അടക്ക രാജു ഒടുവിൽ ജഡ്ജിക്ക് മുമ്പിൽ ആ സത്യം പറഞ്ഞു.
ഞാൻ മോഷ്ടിക്കാൻ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് തന്നെ അഭയ കൊല്ലപ്പെട്ടപ്പോഴും ഈ സമയത്ത് തന്നെയാണ് അവിടെ എത്തിയത്. ഈ തുറന്നു പറച്ചിലോടെ എല്ലാ സംശയവും മാറി. ഇത് വെറുമൊരു മോഷ്ടാവല്ല യഥാർത്ഥ സാക്ഷിയാണെന്ന് കോടതിയും അംഗീകരിച്ചു. ഈ കേസിൽ ഫാദർ ജോസ് പൂതൃക്കയലിന് വിചാരണയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. മറ്റ് രണ്ട് പ്രതികൾക്ക് ഇതോടെ ശിക്ഷ ഉറപ്പു വരികയും ചെയ്തു.
കേസിന്റെ വിധി വന്നപ്പോൾ മൂന്നാം സാക്ഷിയായ രാജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'കുഞ്ഞിന്റെ അപ്പനായിട്ട് നിന്ന് ഞാൻ പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാനിപ്പോൾ ഭയങ്കര ഹാപ്പിയാണ്.' 'കൊച്ചിന് നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. അവർക്കാർക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസുവരെ വളർത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. എന്റെ കുഞ്ഞിന് നീതി കിട്ടണം. ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. എനിക്കിപ്പോൾ ഏറെ സന്തോഷമുണ്ട്. ഒരുപാട് പേര് എന്നെ സ്വാധീനിക്കാൻ ശ്രമിച്ചതാണ്. കോടികളാണ് ഓഫർ ചെയ്തത്. ഞാൻ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട. ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി'-രാജുപറഞ്ഞുനിർത്തി.
മറുനാടന് ഡെസ്ക്