- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ജുവിന്റെ പരാമർശം തനിക്കെതിരെ ആണോ എന്ന് വ്യക്തമാക്കണമെന്ന് ഒളിമ്പ്യൻ ബോബി അലോഷ്യസ്; അപമാനിച്ചതിനെതിരെ നിയമ നടപടി എടുക്കുമെന്ന് സഹപ്രവർത്തക
തിരുവനന്തപുരം: കായികമന്ത്രി ഇ പി ജയരാജന് അഞ്ജു ബോബി ജോർജ്ജ് എഴുതിയ തുറന്ന കത്തിലെ ആരോപണം തന്നെ ഉദ്ദേശിച്ചാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യൻ ബോബി അലോഷ്യസ് രംഗത്ത്. വിദേശ പരിശീലനം സംബന്ധിച്ച് തുറന്ന കത്തിലെ ആരോപണം തന്നെ ഉദ്ദേശിച്ചാണോ എന്ന് അഞ്ജു വ്യക്തമാക്കണമെന്നാണ് ബോബി അലോഷ്യസ് രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ബോബി അലോഷ്യസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ പരിശീനത്തിന് പലരും ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റ നിബന്ധനകളിൽ പറയുന്ന പ്രകാരം പരീക്ഷകൾ ജയിച്ചിട്ടുണ്ടോ, കേരള സ്പോർട്സിന് സൗജന്യ സേവനം നൽകിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന അഞ്ജുവിന്റെ കത്തിലെ പരാമർശം തന്നെ ഉദ്ദേശിച്ചാണോ എന്നാണ് ബോബി അലോഷ്യസ് ചോദിച്ചിരിക്കുന്നത്. അഞ്ജു തന്നെ ഇക്കാര്യം വ്യക്തമാക്കണം. തന്നെ ഉദ്ദേശിച്ചാണ് ഇക്കാര്യം സൂചിപ്പിച്ചത് എന്ന് അഞ്ജു പറഞ്ഞാൽ താൻ മാനനഷ്ടക്കേസ് നൽകുമെന്നും ബോബി അലോഷ്യസ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അഞ്ജു ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്ക
തിരുവനന്തപുരം: കായികമന്ത്രി ഇ പി ജയരാജന് അഞ്ജു ബോബി ജോർജ്ജ് എഴുതിയ തുറന്ന കത്തിലെ ആരോപണം തന്നെ ഉദ്ദേശിച്ചാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒളിമ്പ്യൻ ബോബി അലോഷ്യസ് രംഗത്ത്. വിദേശ പരിശീലനം സംബന്ധിച്ച് തുറന്ന കത്തിലെ ആരോപണം തന്നെ ഉദ്ദേശിച്ചാണോ എന്ന് അഞ്ജു വ്യക്തമാക്കണമെന്നാണ് ബോബി അലോഷ്യസ് രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ബോബി അലോഷ്യസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശ പരിശീനത്തിന് പലരും ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റ നിബന്ധനകളിൽ പറയുന്ന പ്രകാരം പരീക്ഷകൾ ജയിച്ചിട്ടുണ്ടോ, കേരള സ്പോർട്സിന് സൗജന്യ സേവനം നൽകിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളും അന്വേഷിക്കണമെന്ന അഞ്ജുവിന്റെ കത്തിലെ പരാമർശം തന്നെ ഉദ്ദേശിച്ചാണോ എന്നാണ് ബോബി അലോഷ്യസ് ചോദിച്ചിരിക്കുന്നത്. അഞ്ജു തന്നെ ഇക്കാര്യം വ്യക്തമാക്കണം. തന്നെ ഉദ്ദേശിച്ചാണ് ഇക്കാര്യം സൂചിപ്പിച്ചത് എന്ന് അഞ്ജു പറഞ്ഞാൽ താൻ മാനനഷ്ടക്കേസ് നൽകുമെന്നും ബോബി അലോഷ്യസ് ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
അഞ്ജു ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. വിദേശ പരിശീലനത്തിനെന്ന പേരിൽ പലരും ലക്ഷങ്ങൾ കൈപ്പറ്റിയതും അഴിമതിയുടെ കള്ളിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു അഞ്ജു കായിക മന്ത്രിക്കെഴുതിയ തുറന്ന കത്തിലെ പരാമർശം.
ബോബി അലോഷ്യന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ അഞ്ജുവിന്റെ തുറന്ന കത്ത് വായിച്ചത് വൈകിയാണ്. അതിൽ എന്നെ കുറിച്ച് ഒരു പരാമർശം ഉണ്ടായിരുന്നു എന്ന് ഏഷ്യാനെറ്റ് അവതാരകൻ സൂചിപ്പിച്ചതായി പലരും പറഞ്ഞു. വിദേശ പരിശീലനത്തെ കുറിച്ച് അഞ്ജു നടത്തിയ പരാമര്ശം ആയിരിക്കാം എന്നെകുറിച്ചുള്ള ആരോപണംഎന്നാണ് ഞാൻ കരുതുന്നത്. അതെന്നെ കുറിച്ച് തന്നെയാണോ എന്ന് അഞ്ജു വ്യക്തമാക്കണം എന്ന് അപേക്ഷിക്കുകയാണ്. എന്നെ കുറിച്ച് ആണ് പരാമർശം എങ്കിൽ തീർച്ചയായും ഞാൻ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുന്നതാണ്. അല്ലെങ്കിൽ എന്നെക്കുറിച്ചുള്ള ആരോപണവും അഞ്ജു ഉയർത്തിയ മറ്റ് ആരോപണങ്ങളും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതാണ്. അതുകൊണ്ട് ദയവായി ഈ വിഷയത്തിൽ ഒരു വിശദീകരണം ഞാൻ അഞ്ജുവിൽ നിന്നും പ്രതീക്ഷിക്കുകയാണ്. അഞ്ജുവിനെ ഇന്റർവ്യൂ ചെയ്യുന്ന പത്രക്കാർ ദയവായി ആ പരാമർശം ആരെ കുറിച്ചാണ് എന്ന് ചോദിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അഴിമതിയുടെ പുകമറയിൽ ഒരു നിമിഷം പോലും നിൽക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു അഭ്യര്ത്ഥന നടത്തുന്നത്.
അതേസമയം മുൻ ഭരണസമിതിയിലെ കൂടുതൽ അംഗങ്ങളും അഞ്ജുവിനെതിരെ രംഗത്തെത്തിയേക്കും. മന്ത്രിക്കെതിരെ എഴുതിയ തുറന്ന കത്തിലെ പല പരാമർശങ്ങളും അടിസ്ഥാനമില്ലാത്തവയായിതിൻ അഞ്ജുവിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സഹപ്രവർത്തകരും.