- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോബി അലോഷ്യസിന് ഇക്കുറിയെങ്കിലും ധ്യാൻചന്ദ് അവാർഡ് കിട്ടുമോ? നിരവധി തവണ ലിസ്റ്റിൽ പേരു വന്ന മുൻ ഹൈജംപ് താരത്തിന്റെ പേര് ശുപാർശ ചെയ്ത് ജഡ്ജിങ് കമ്മിറ്റി; മന്ത്രി ഒപ്പിട്ട ശേഷം നാളെ പ്രഖ്യാപനം ഉണ്ടായേക്കും; സുനിൽ ഗാവാസ്ക്കർ അടക്കം മൂന്ന് പേർക്ക് കൂടി ധ്യാൻചന്ദ് ലഭിച്ചേക്കും; ദ്രോണാചാര്യക്ക് പി ടി ഉഷയുടെ പേര് പരിഗണിച്ചില്ല
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഹൈജംപ് താവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിന് ധ്യാൻചന്ദ് പുരസ്‌ക്കാരത്തിന് ശുപാർശ. നിരവധി തവണ സാധ്യത ലിസ്റ്റിൽ പേരുവന്ന ബോബി അലോഷ്യസിന്റെ പേര് പുരസ്‌ക്കാരത്തിനായി ജഡ്ജിങ് കമ്മിറ്റി ശുപാർശ ചെയ്തു. ജസ്റ്റിസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ കമ്മിറ്റിയാണ് ബോബി അലോഷ്യസിന്റെ പേര് ശുപാർശ ചെയ്തത്. ബോബി അടക്കം നാലു പേരുകളാണ് കമ്മിറ്റി പുരസ്‌ക്കാരത്തിനായുള്ള അന്തിമ ലിസ്റ്റിൽ നൽകിയത്. ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കറാണ് ബോബിക്ക് പുറമേ ശുപാർശ ചെയ്യപ്പെട്ട വ്യക്തി. നാളെ വകുപ്പു മന്ത്രി ശുപാർശയിൽ ഒപ്പുവെച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ദ്രോണാചാര്യ പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ചിരുന്ന പി ടി ഉഷയുടെ പേര് കമ്മിറ്റി ഇത്തവണ പരിഗണിച്ചില്ല. ആറ് പേർക്ക് ദ്രോണാചാര്യ പുരസ്‌ക്കാരം നൽകാനും മുകുൾ മുദ്ഗൽ കമ്മിറ്റി ശുപാർശ നൽകിയിട്ടുണ്ട്. ഹൈജമ്പിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും ഏഷ്യൻ ഗെയിംസിലും ആഫ്രോ ഏഷ്യൻ ഗെയിംസിലും വെള്ളി മെഡലും നേടിയിട്ടുള്ള താരമാണ് ഒളിമ്പ്യൻ കൂടിയായ ബ
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഹൈജംപ് താവും ഒളിമ്പ്യനുമായ ബോബി അലോഷ്യസിന് ധ്യാൻചന്ദ് പുരസ്‌ക്കാരത്തിന് ശുപാർശ. നിരവധി തവണ സാധ്യത ലിസ്റ്റിൽ പേരുവന്ന ബോബി അലോഷ്യസിന്റെ പേര് പുരസ്‌ക്കാരത്തിനായി ജഡ്ജിങ് കമ്മിറ്റി ശുപാർശ ചെയ്തു. ജസ്റ്റിസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ കമ്മിറ്റിയാണ് ബോബി അലോഷ്യസിന്റെ പേര് ശുപാർശ ചെയ്തത്.
ബോബി അടക്കം നാലു പേരുകളാണ് കമ്മിറ്റി പുരസ്‌ക്കാരത്തിനായുള്ള അന്തിമ ലിസ്റ്റിൽ നൽകിയത്. ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കറാണ് ബോബിക്ക് പുറമേ ശുപാർശ ചെയ്യപ്പെട്ട വ്യക്തി. നാളെ വകുപ്പു മന്ത്രി ശുപാർശയിൽ ഒപ്പുവെച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ദ്രോണാചാര്യ പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ചിരുന്ന പി ടി ഉഷയുടെ പേര് കമ്മിറ്റി ഇത്തവണ പരിഗണിച്ചില്ല. ആറ് പേർക്ക് ദ്രോണാചാര്യ പുരസ്‌ക്കാരം നൽകാനും മുകുൾ മുദ്ഗൽ കമ്മിറ്റി ശുപാർശ നൽകിയിട്ടുണ്ട്.
ഹൈജമ്പിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും ഏഷ്യൻ ഗെയിംസിലും ആഫ്രോ ഏഷ്യൻ ഗെയിംസിലും വെള്ളി മെഡലും നേടിയിട്ടുള്ള താരമാണ് ഒളിമ്പ്യൻ കൂടിയായ ബോബി അലോഷ്യസ്. ഇതിന് മുമ്പു പലതവണയും ബോബിക്ക് ധ്യാൻചന്ദ് പുരസ്‌ക്കാരത്തിന് ശുപാർശ ലഭിച്ചിരുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് സെക്രട്ടറിയായും ബോബി മുമ്പ് പ്രവർത്തിച്ചിരുന്നു. കണ്ണൂർ ചെമ്പേരി സ്വദേശിനായിയ ബോബി അലോഷ്യസ് ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. മറുനാടൻ മലയാളി ചെയർമാൻ ഷാജൻ സ്‌കറിയയാണ് ഭർത്താവ്. സ്‌റ്റെഫാൻ, ഗംഗോത്രി, റിത്വിക് എന്നിവർ മക്കളാണ്.
അർജുന, ഖേൽരത്‌ന പുരസ്‌ക്കാരങ്ങൾ സംബന്ധിച്ച ശുപാർശയും വരും ദിവസങ്ങളിൽ ജസ്റ്റിസ് മുകുൾ മുദ്ഗൽ കമ്മിറ്റി നിർദേശിക്കും. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻഗെയിംസിലും ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയെ ഖേൽരത്നയ്ക്ക് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ നേരത്തെ ശുപാർശ ചെയ്തിരുന്നു. 20-കാരനായ ചോപ്രയെ ഫെഡറേഷൻ അർജുന അവാർഡിനും ശുപാർശ ചെയ്തിട്ടുണ്ട്. അന്നു റാണി, സീമ പൂണിയ എന്നീ അത്ലറ്റുകളെയും ചോപ്രയ്ക്കൊപ്പം അർജുന അവാർഡിനായി ശുപാർശ ചെയ്തിരിക്കുന്നത്.