തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ കാപട്യക്കാരനാണ്‌  ആണ് ബോബി ചെമ്മണ്ണൂർ എന്ന സ്വർണ്ണ വ്യാപാരി എന്ന് കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി മറുനാടൻ മലയാളി എഴുതുകയായിരുന്നു. അന്നൊക്കെ മറുനാടൻ പണം ചോദിച്ചിട്ട് കിട്ടാത്തതു കൊണ്ടാണ് എന്ന് ആരോപിച്ചവർ ഇപ്പോൾ മുഖം താഴ്‌ത്തുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ഇടനിലക്കാരി എന്ന് കരുതുന്ന ഒരു സ്ത്രീ ദുബായിലെ ഹോട്ടൽ റൂമിൽ വച്ച് ബോബിയെ പച്ചക്കു തെറിവിളിക്കുകയും അയാളുടെ അവിഹിത ഇടപാടുകളുടെ രഹസ്യങ്ങൾ തുറന്നു പറയുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്താകുന്നത്.

മിക്ക ആരോപണങ്ങൾക്കും മൗനം പാലിക്കുന്ന ബോബി ഒരു പെണ്ണുപിടിയൻ ആണ് എന്നത് അഭിമാനത്തോടെ ആംഗീകരിക്കുന്നു. ബോബിയെ വെല്ലുവിളിക്കുന്ന യുവതി ആറുതവണ ബോബിയുടെ കുഞ്ഞിന്റെ ഗർഭഛിദ്രം നടത്തിയെന്ന് പറയുമ്പോഴും നിസ്സംഗതയോടെ ബോബി ഇരിക്കുന്നു. ഇത്തരത്തിൽ ഒട്ടേറെ ആരോപണങ്ങൾ ആണ് ഈ വിഡിയോയിൽ ഉള്ളത്. 2013ൽ റിക്കോർഡ് ചെയ്ത വീഡിയോ ആണ് മൂന്ന് വർഷത്തിന് ശേഷം പുറത്തുവരുന്നത്. വിവരാവകാശ നിയമപ്രകാരം തൃശൂരിലെ വിവരാവകാശ പ്രവർത്തകൻ ജോയ് കൈതാരം ഇന്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്നും ശേഖരിച്ചതാണ് ഈ വിഡിയോ.

മൂന്ന് മാസം  മുമ്പ് ഈ വിഡിയോയെ കുറിച്ച് മറുനാടന് വിവരം ലഭിച്ചെങ്കിലും ഇതിൽ അഴിമതി ആരോപണങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടും തികച്ചും വ്യക്തിപരമായ വിഷയം ആയതിനാലും ബോബിയെ വെല്ലുവിളിക്കുന്ന യുവതി കേസ് നൽകിയിട്ടില്ലാത്തതിനാലും ഞങ്ങൾ പ്രസിദ്ധീകരിക്കേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ വിഡിയോയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മറുനാടൻ പണം വാങ്ങി മനപ്പൂർവ്വം വാർത്ത മുക്കി വയ്ക്കുകയാണ് എന്ന ആരോപണം ചില കോണുകളിൽ നിന്നും ഉയർന്നതുകൊണ്ട് ഞങ്ങളും ഇത് പ്രസിദ്ധീകരിക്കുകയാണ്. എഡിറ്റ് ചെയ്ത വിഡിയോ ദൃശ്യങ്ങൾ ആണ് മറുനാടൻ രണ്ട് യുട്യൂബ് ലിങ്കുകളിലായി പുറത്തു വിടുന്നത്.

ഒളിക്യാമറ ദൃശ്യങ്ങളിൽ ഉള്ള സംഭാഷണങ്ങളെല്ലാം തന്നെ ഇംഗ്ലീഷിലാണ്. ഈ സംഭാഷണങ്ങളിലാണ് ബോബി ചെമ്മണ്ണൂരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പരമാർശമുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതായാണ് ആരോപണം. വസ്ത്രത്തിൽ ഒളിപ്പിച്ച് വച്ച ഒളിക്യാമറയിൽ പകർത്തിയ വീഡിയോയാണ് പുറത്തായത്. ബോബി ചെമ്മണ്ണൂർ ചതിച്ച സ്ത്രീ തന്നെ തന്ത്രത്തിൽ ജ്യൂലറി മുതലാളിയെ കുടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി പൊലീസിന്റെ അടുത്തുണ്ട്. എന്നാൽ നടപടിയൊന്നും എടുത്തുമില്ല. ഈ സാഹചര്യത്തിലാണ് വിഡിയോ പുറത്താകുന്നത്. പൊലീസിന് പരാതിക്കൊപ്പം ഈ വിഡിയോയും നൽകിയിട്ടുണ്ടെന്നാണ് സൂചന.

ലൈംഗിക ചൂഷണത്തെ കുറിച്ചാണ് ദൃശ്യങ്ങളിൽ കൂടുതലും പറയുന്നത്. ചില ഘട്ടങ്ങളിൽ അത് സമ്മതിക്കുന്നുമുണ്ട്. താൻ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തും, അതിനൊപ്പം മറ്റ് കാര്യങ്ങളും നടത്തുമെന്നാണ് ബോബി പറയുന്നത്. തന്നെ ഗർഭിണിയാക്കിയെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നുണ്ട്. പ്രതികാരം ചെയ്യുമെന്നാണ് വെല്ലുവിളി. ഇനി സ്ത്രീകളുമായി ബന്ധപ്പെടാൻ അനുവദിക്കില്ലെന്ന തരത്തിൽ മോശമായ ഭാഷ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. നീ എന്നെ തല്ലി അല്ലേ...ഞാൻ എന്ത് തെറ്റാണ് ചെയ്തത്...ഇന്നലെ നീ എന്തൊക്കെ ലൈഗീക വൈകൃതങ്ങൾ ആണ് എന്ന് കൊണ്ട് ചെയിപ്പിച്ചത്. നീ മദ്യം നൽകി എന്നെ കൊണ്ട് നിർബന്ധിച്ച് പലതും ചെയ്യിച്ചു... ഞാനല്ലെ നിനക്ക് ദുബായിൽ ഇത്രയേറെ ബിസിനസ്സ് ബന്ധങ്ങൾ ഉണ്ടാക്കി തന്നത്. നീ കാത്തിരുന്നു കണ്ടോ? ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്...ലോകത്തിലെ എല്ലാവരും നിന്റെ കാര്യം അറിയട്ടേ. ചാരിറ്റിയല്ല, നിന്റെ പ്രധാന പണി പെൺകുട്ടികളെ വലയിലാക്കലാണ്. പതിനായിരത്തിലധികം പെൺകുട്ടികെളെ പീഡിപ്പിച്ചില്ലേ എന്നും യുവതി ചോദിച്ചു. താൻ സ്ത്രീലമ്പടനാണെന്ന ആരോപണം ബോബിയും ശരിവയ്ക്കുന്നു. ചാരിറ്റിയും സ്ത്രീകളെ ആകർഷിക്കലും ഒരുമിച്ച് കൊണ്ടു പോകുമെന്നും പറയുന്നു.

വീഡിയോ ചിത്രീകരിച്ചിട്ടുള്ള പെൺകുട്ടി അനാഥയാണെന്ന് പറയുന്നുണ്ട്. അതുകൊണ്ടാണ് തന്നോട് ഇത്രയും ക്രൂരത കാണിക്കുന്നതെന്ന് യുവതി ആരോപിക്കുന്നു. കാര്യം കഴിഞ്ഞ ശേഷം തന്നെ ഉപേക്ഷിച്ചെന്ന ആരോപണമാണ് സ്ത്രീ ഉയർത്തുന്നത്. നിങ്ങൾ ഇതുവരെ എത്ര പെൺകുട്ടികളെ ചതിച്ചിട്ടുണ്ട് എന്ന് വൈകാരികമായിത്തന്നെ ഈ പെൺകുട്ടി ചോദിക്കുന്നുണ്ട്. ആരേയും സ്‌നേഹിക്കരുതെന്ന തന്റെ നിലപാട് ശരിയാണെന്ന് ബോബി സമ്മതിക്കുന്നുമുണ്ട്. അങ്ങനെ നീളുന്നു സംഭാഷണം. ഗൾഫിൽ ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ്സ് വളർച്ചയിൽ വഹിച്ച പങ്കും ഈ സ്ത്രീ വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം സമ്മതിക്കുന്ന രീതിയിലാണ് വിഡിയോയിൽ ബോബി ചെമ്മണ്ണൂർ പ്രത്യക്ഷപ്പെടുന്നത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ പൊലീസ് സ്‌റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്. ഒന്നിനും വ്യക്തമായ നടപടിയുണ്ടായിട്ടില്ല. സ്ത്രീ പീഡനത്തിലും അതു തന്നെയാണ് അവസ്ഥ. ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാൻ കേരളാ പൊലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപത്തിനാണ് പുതിയ വിഡിയോയും ബലമേകുന്നത്. കേന്ദ്രസംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വരെ പൊലീസിന് പരാതിയായി നൽകിയിട്ടുണ്ടെന്നാണ് സൂചന.

രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നൽകിയപ്പോൾ ലഭിച്ച ഉറപ്പ്. മാസങ്ങൾക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അങ്ങനയൊരു ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് മാസങ്ങൾക്ക് മുമ്പ് അച്യുതാനന്ദൻ ആരോപിച്ചിരുന്നു. ഇതേ സമീപനം തന്നെയാണ് സ്ത്രീ പീഡന ആരോപണത്തിലും ബോബി ചെമ്മണ്ണൂരിനോട് പൊലീസ് കാട്ടുന്നതെന്ന് വ്യക്തമാക്കുന്നതെന്നാണ് പുറത്തുവന്ന വിഡിയോയും.

ഇന്നലെ മുതൽ ഇതു സോഷ്യൽ മീഡിയയിൽ വൈറലായി പടർന്ന് പിടിച്ചെങ്കിലും സിഡിയുടെ നിജ സ്ഥിതി അറിയാനും വസ്തുതകൾ വിലയിരുത്താനുമായി ഞങ്ങൾ ഒരു ദിവസം കാത്തിരിക്കുകയായിരുന്നു. പിന്നീട് ഒർജിനൽ സിഡി ലഭിച്ച ശേഷം മാത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്. ഇതും സംബന്ധിച്ച് ഇന്നലെ വെളിയിൽ വന്ന പല വാർത്തകളും വ്യാജം ആയിരുന്നുവെന്നും യഥാർത്ഥ സിഡി കണ്ടതോടെ വ്യക്തമായി. അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ കടത്തുന്നു തുടങ്ങിയ ആരോപണങ്ങൾ വ്യാജം ആണെന്ന് എന്നതാണ് സിഡി വ്യക്തമാക്കുന്നത്.