- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച കോടീശ്വരനായ തൊഴിലാളി; മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ട്രോളി ബോബി ചെമ്മണ്ണൂരിന്റെ മെയ് ദിനാശംസ; ലാലിനൊപ്പം നിൽക്കാനുള്ള മുതലാളിയുടെ യോഗ്യത ചർച്ചയാക്കി ഫാൻസുകാരും; സോഷ്യൽ മീഡിയയിൽ അപ്രതീക്ഷിത ചർച്ചയായി ആന്റണി പെരുമ്പാവൂരിന്റെ വളർച്ച
കൊച്ചി: ഇന്ന് മെയ് ദിനമാണ്. തൊഴിലാളികളുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയ ദിനം. കോവിഡിലും പ്രോട്ടോകോൾ പാലിച്ച് മലയാളികൾ മെയ് ദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയാണ് ബോബി ചെമ്മണ്ണൂരിന്റെ ആശംസാ പോസ്റ്റ്. അതും ട്രോൾ.
മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയുമാണ് ട്രോളുന്നത്. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച കോടീശ്വരനായ തൊഴിലാളി. ഇതാണ് ബോബി ചെമ്മണ്ണൂരിന്റെ മെയ് ദിനാശംസാ പോസ്റ്റ്. അതായത് മലയാള സിനിമയിലെ പ്രധാനപ്പെട്ട നിർമ്മതാക്കളിൽ ഒരാളായ ആന്റണിയുടെ വിജയത്തിന് പിന്നിൽ മോഹൻലാൽ ആണെന്ന് പറയുകയാണ് ബോബി. കളിയാക്കലാണോ പുകഴ്ത്തലാണോ എന്ന് പോലും ആർക്കും മനസ്സിലാകാത്ത ട്രോൾ. ഏതായാലും ഈ ട്രോൾ അതിവേഗം വൈറലാകുകയാണ്.
മോഹൻലാൽ ഫാൻസുകാർക്ക് തീരെ പിടിച്ചിട്ടല്ലെന്നതാണ് വസ്തുത. ബോച്ചേ നി അനുഭവിക്കും ഈ പറഞ്ഞതിന് എന്ന് പോലും കമറ്റ് എത്തുന്നു. മുതലാളിയെ തൊഴിലാളി ആക്കാൻ പറ്റുമോ എന്ന സംശയവും ഉയർത്തുന്നു. അതാണ് point.... മുതലാളിയെ വെച്ച് പടം എടുത്തു അതെല്ലാം സാമ്പത്തിക വിജയം ആയി ആന്റണി ചേട്ടൻ കോടീശ്വരൻ ആയി.... ഇവിടെ വേറെ ചില കോടീശ്വരന്മാർ പ്രമുഖന്മാരെ വെച്ച് പടം എടുത്തു ഇപ്പോൾ Uber വണ്ടിയിൽ ഡ്രൈവർ ആയി ജീവിക്കുന്നു. സ്വന്തം ജോലി പോലും അനിയൻകുട്ടന്മാർക്ക് വീതിച്ചു നൽകുന്ന യഥാർത്ഥ കഠിനാധ്വാനിയുടെ മെയ് ദിന ആശംസകൾ-ഇങ്ങനെ പോകുന്ന കമന്റുകൾ.
അതിനും വേണം കഴിവ് ... അല്ലാതെ തട്ടിപ്പും വെട്ടിപ്പും നടത്തിയല്ലല്ലോ .. മുതലാളിയും തൊഴിലാളിയും ഹാപ്പി ആണേൽ പിന്നെന്ത് ..-ഇതാണ് ലാൽ ഫാൻസ് ഉയർത്തുന്ന വിമർശനം. ഏതെങ്കിലും ചാനലിൽ പോയി ഡാൻസ് കളിച്ചു കോമഡി പറഞ്ഞു സോഷ്യൽ മീഡിയയിൽ ഫേമസ് ആയി അങ്ങനെ നിക്കും. കൂട്ടത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും ??കുറച്ചു ദിവസത്തെ ഗ്യാപ്പ് നികത്താൻ ഇന്ന് ഒരു പോസ്റ്റിലൂടെ വീണ്ടും സജീവമായി ???????? ഇത് ഒരാഴ്ച ഓടും അല്ലേ ബോ ഛേ...??-ഇതാണ് പരിഹാസം. തൊഴിലാളികളും കോടീശ്വരന്മാർ ആയിക്കോട്ടെ എന്ന് വിചാരിക്കുന്ന നല്ല മനസ്സുള്ളവർ അങ്ങനെ ചെയ്യും...താങ്കൾക്ക് ആ മനസ്സ് ഇല്ലാത്തതു ഒരു അലങ്കാരമായി കാണരുത് Bro....-എന്നും കൂട്ടിച്ചേർക്കുന്നു.
മോഹൻലാലിന്റെ ഡ്രൈവറായി കൂടെ കൂടിയ വ്യക്തിയാണ് അന്റണി പെരുമ്പാവൂർ. പിന്നീട് ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ കമ്പനി തുടങ്ങി. എല്ലാം മോഹൻലാലിന്റെ അനുഗ്രഹത്തോടെയാണെന്ന് ആന്റണി തന്നെ പറഞ്ഞിട്ടുമുണ്ട്. മെയ് ദിനത്തിൽ ആന്റണിയും ലാലുമായുള്ള ഈ ബന്ധമാണ് പോസ്റ്റിലൂടെ ചർച്ചയാക്കുന്നത്. സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനും തന്റെ ബ്രാൻഡ് ചർച്ചയാക്കാനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് മോഹൻലാൽ ഫാൻസിന്റെ വിലയിരുത്തൽ.
യഥാർത്ഥ തൊഴിലാളി. തന്റെ തൊഴിലാളി വെറും ഒരു തൊഴിലാളി മാത്രമല്ല എന്നും തന്നെ പോലെ വളരണം എന്നും ചിന്തിച്ച പച്ച മനുഷ്യനെ ട്രോളാൻ ഈ ദിനം തന്നെ തെരഞ്ഞെടുക്കണമായിരുന്നോ സാർ. ഒരു ഗുണവും ഇല്ലാത്ത പ്രവർത്തി മെയ് ദിനം കളിയാക്കിയ മുതലാളി എന്നെ ജനം വിലയിരുത്തൂ.. ഏത് തൊഴിലാളിക്കും മുതലാളി ആയി വളരാം വളർത്താംമെന്ന് കാണിച്ച മാതൃക ഒരു കോമഡിയായി കാണരുത്.ബേബി സാർ എത്ര തൊഴിലാളികളെ മുതലാളിമ്മാർ ആക്കിയിട്ടുണ്ട്. ?? എത്ര കാർ ഡ്രൈവർമ്മാർ വന്ന് പോയിട്ടുണ്ട്. , ?? അറിയാനാണ്. ഇതൊരു ചലഞ്ചായിക്കോട്ടെ.-ഇതാണ് ഫാൻസുകാർക്ക് പറയാനുള്ളത്. ലാലെന്ന മഹാ നടൻ ഒരു പാട് നന്മ ചെയ്യുനുണ്ട്. അത് നിന്നെ പോലെ സ്വന്തം ബിസിനസ്സ് വളർത്താൻ ഉപയോഗിക്കുന്നില്ല. അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യത നിനക്കുണ്ടോ എന്നും ഫാൻസുകാർ ദേഷ്യത്തോടെ പ്രതികരിക്കുന്നു.
ട്രോളന്മാരെ കൊണ്ട് പണിയെടുപ്പിച്ച് പേരും പ്രശസ്തിയും ആസ്ഥിയും വർദ്ധിപ്പിച്ച് അതിലെ നല്ലൊരു പങ്ക് സമൂഹത്തിന് നൽകുന്ന സാധാരണക്കാരിൽ സാധാരണക്കാരൻ ആയ നന്മ കൊണ്ടും പണം കൊണ്ടും കോടീശ്വരനായ യഥാർത്ഥ മുതലാളിക്ക് കേരളത്തിന്റെ സ്വന്തം ബോ ചെക്ക് ഒരായിരം മെയ് ദിനാശംസകൾ-ഇതാണ് ഫാൻസുകാർക്ക് ബോബി ചെമ്മണ്ണൂരിനോട് പങ്കുവയ്ക്കാനുള്ള വികാരം.
ആന്റണി പെരുമ്പാവൂർ- മലയാളത്തിൽ ഒരു സൂപ്പർതാരത്തോളം തന്നെ പ്രശസ്തമായ പേരാണ് ഇന്ന് ഇത്. മോഹൻലാലിന്റെ ഡ്രൈവറായി തുടങ്ങി മലയാള സിനിമാലോകത്തെ നിർണ്ണായക സ്വാധീനമുള്ള നിർമ്മാതാവായി മാറിയ കഥയാണ് ആന്റണി പെരുമ്പാവൂരിന്റേത്. സ്വന്തം ജീവിതത്തേക്കാൾ മോഹൻലാലിന് പ്രാധാന്യം കൊടുത്താണ് ആന്റണി പെരുമ്പാവൂർ പൊന്നുംവിലയുള്ള നിർമ്മാതാവാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ