തിരുവനന്തപുരം: സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നത് സോഷ്യൽ മീഡിയയിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും ചൂടേറിയ ചർച്ചയായി മാറിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും പീഡനങ്ങളെക്കുറിച്ചും യുവതി എണ്ണിപ്പറഞ്ഞ് കയർക്കുന്ന വീഡിയോ പുറത്തായതോടെ വിശദീകരണവുമായി ബോബി ചെമ്മണ്ണൂർ തന്നെ രംഗത്തെത്തി. വീഡിയോയിലൂടെ പുറത്തുവന്ന ആരോപണങ്ങളിൽ കുറച്ചു മാത്രം സത്യമാണെന്ന് പറഞ്ഞു കൊണ്ടാണ് ബോബി വിശദീകരണവുമായി രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ബോബി ചെമ്മണ്ണൂർ തന്റെ ഭാഗം വിശദീകരിച്ചത്.

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സത്രീ സംബന്ധിച്ച വീഡിയോയിൽ ചുരുക്കം ചില കാര്യങ്ങൾ സത്യമാണെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ ബോബി വ്യക്തമാക്കുന്നത്. എന്നാൽ പല അസത്യങ്ങളും കൂട്ടി ചേർത്ത പലതരത്തിലുള്ള ബ്ലാക്ക് മെയ്‌ലിംഗുകളുടെയും സമ്മിശ്രമാണിത്. 2 വർഷം മുമ്പുള്ള സൗഹൃദത്തിന്റെ പേര് പറഞ്ഞ് മൂന്നാമതൊരു വ്യക്തി വൈരാഗ്യം തീർക്കാൻ അസത്യങ്ങൾ കൂട്ടിച്ചേർത്ത് ദുഷ്പ്രചരണം നൽകിയെന്നുമാണ് സ്വർണ്ണവ്യാപാരി വിശദീകരിക്കുന്നത്.

ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നതിന് പിന്നിൽ മറ്റുചിലരുടെ വ്യവസായ താൽപ്പര്യങ്ങളാണെന്നും ബോബി ആരോപിക്കുന്നു. ഞാൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത വ്യക്തിയാണ് വ്യക്തിയാണ്. താൻ ചെയ്യുന്ന സഹായങ്ങളിൽ ആനന്ദം കണ്ടെത്തുകയാണ് ചെയ്യുന്നത്. മറ്റാർക്കും ദ്രോഹമില്ലാത്ത എന്റെ പേർസണൽ കാര്യങ്ങൾ എന്റെ സ്വാതന്ത്ര്യം ആണെന്നും ബോബി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. നുണ പറഞ്ഞുകൊണ്ട് ഇമേജ് ഉണ്ടാക്കി എന്തെങ്കിലും ഒരു പ്രത്യേക സ്ഥാനങ്ങളിൽ എത്തിച്ചേരാനും ആഗ്രഹികുന്നില്ലെന്നും ബോബി വിശദീകരിക്കുന്നു.

ബോബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

നിങ്ങൾ Social Media യിൽ കണ്ടുകൊണ്ടിരിക്കുന്ന 'സ്ത്രീയുമായി ബന്ധപെട്ട ' സംഭവത്തിൽ ചുരുക്കം ചില കാര്യങ്ങൾ സത്യമാണ്, എന്നാൽ പല അസത്യങ്ങളും കൂട്ടി ചേർത്ത പലതരത്തിലുള്ള ബ്ലാക്ക്മയ്‌ലിങ്ങുകളുടെയും സമ്മിശ്രമാണിത്. 2 വർഷം മുമ്പുള്ള Friendshipന്റെ പേര് പറഞ്ഞുകൊണ്ട് മൂന്നാമതൊരു വ്യക്തി ഞങ്ങൾക്കില്ലാത്ത പരിഭവങ്ങളുമായി Business വൈരാഗ്യം തീർക്കുവാൻ അസത്യങ്ങൾ കൂട്ടിച്ചേർത്ത് സ്‌ക്രിപ്റ്റും, സംവിധാനവും സ്വമേധയ ചെയ്തുകൊണ്ട് നടത്തുന്ന ദുഷ്പ്രചരണം എന്നെ അടുത്തറിയുന്ന ആരും കണക്കിലെടുകില്ല.

ഞാൻ സാമ്പത്തികപരമായോ അല്ലെങ്കിൽ മറ്റെന്തെങ്ങിലും തരത്തിലോ വഞ്ചിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടത്തി എന്നുള്ള പരാതിയോ കേസോ അടിസ്ഥാനപരമായി ഒന്നും തന്നെ ഇല്ലാതെ ബിസിനസ് രംഗത്തെ വൈരാഗ്യം തീർകുവാൻ വേണ്ടി മാത്രമുള്ള ഒരു ആസൂത്രണമാണിത്.

ഞാൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത വ്യക്തിയാണ്. എന്നെ കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ചെയത് ആനന്ദം കൊള്ളുന്ന ഒരു വ്യക്തികൂടിയാണ് ഞാൻ. എനിക്ക് പ്രത്യേകിച്ച് ഒരു ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഇല്ല. മറ്റാര്കും ദ്രോഹമില്ലാത്ത എന്റെ പേർസണൽ കാര്യങ്ങൾ എന്റെ സ്വാതന്ത്ര്യം ആണ്.ആ സത്യം എവിടെയും തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിയുമാണ് ഞാൻ. കാരണം നുണ പറഞ്ഞുകൊണ്ട് ഇമേജ് ഉണ്ടാക്കി എന്തെങ്കിലും ഒരു പ്രത്യേക സ്ഥാനങ്ങളിൽ എത്തിച്ചേരാനും ആഗ്രഹികുന്നില്ല.

ഞാൻ ഒരു social worker ഉം sports-man ഉം മാത്രമല്ല ഒരു ബിസിനസ് മാനും കൂടിയായിപ്പോയി എന്നതുകൊണ്ട് എന്തൊക്കെ നമ്മൾ ചെയ്താലും ബിസിനസ് രംഗത്തുള്ള വൈരാഗ്യവും, അസൂയയും ഒരാൾക്കും തടയാൻ സാദ്യമല്ല എന്ന് പറഞ്ഞു നിർത്തിക്കൊണ്ട് നിങ്ങളെ എക്കാലവും സ്‌നേഹിക്കുന്ന
ബോബി ചെമ്മണ്ണൂർ

അതേസമയം തന്റെ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റ് കടുത്ത ബോബി ആരാധകർ പോലും വിശ്വസിച്ച മട്ടില്ല. കമന്റ് ബോക്‌സുകളിൽ തെറിവിളികളുടെ ബഹളം തന്നെയാണ് നിറയുന്നത്. വീണിടത്തു കിടന്നു ഉരുളുന്നതാണ് പോസ്‌റ്റെന്ന് പറഞ്ഞാണ് വിശദീകരണം. അതേസമയം കപടമുഖം വെളിവാക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചാരിറ്റബിൽ ട്രസ്റ്റിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു നടത്തുമെന്ന വേറൊരു ഫേസ്‌ബുക്ക് പോസ്റ്റുകൂടി ഇട്ടിട്ടുണ്ട്. എന്നാൽ വിവാദം ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമാണ് പലരും ഇതിനെ കാണുന്നതും.

വിവാദ വിഡീയോ ദൃശ്യങ്ങൾ ചുവടേ: