- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴുവൻ നിക്ഷേപവുമിറക്കുന്ന ബോബി ചെമ്മണ്ണൂർ ഈടാക്കുന്ന ലാഭം ഒരു ശതമാനം മാത്രമത്രേ! ബാക്കി ലാഭം മുഴുവൻ സ്ത്രീകൾക്ക്; സ്ത്രീശാക്തീകരണവും ചാരിറ്റിയും ലക്ഷ്യമിട്ട് 2900 ബോബി സ്റ്റോറുകൾ പ്രഖ്യാപിച്ച് ചെമ്മണ്ണൂർ ഗ്രൂപ്പ്; പതിവു പോലെ പത്രങ്ങളിൽ ലക്ഷങ്ങളുടെ പരസ്യം നൽകി രംഗത്തിറങ്ങിയ സ്വർണ്ണക്കട ഉടമയുടെ മനസ്സിലിരിപ്പ് സംശയിച്ച് നാട്ടുകാർ
കോഴിക്കോട്: ആറായിരം കോടി രൂപ മുടക്കി ബോബി ചെമ്മണ്ണൂർ തൃശ്ശൂരിൽ പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റി ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിന് പിന്നിലെ തട്ടിപ്പുകൾ പുറത്തുവരികയും ചെയ്തിരുന്നു. തട്ടിപ്പിൽ വീഴാതെ ജാഗ്രത പാലിക്കണമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പരസ്യമായി പറയുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും ഇതുവരെ ബോബിക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ബോബിയുടെ പുതിയ ഇടപാടുകൾ സംശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഏറ്റവും ഒടുവിൽ ബോബി ചെമ്മണ്ണൂർ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി രംഗത്തിറങ്ങിയിരിക്കയാണ്. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ബോബി ചെമ്മണൂർ ഗ്രൂപ്പ് ബോബി ബസാർ എന്ന പേരിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുന്നു എന്നാണ് പുതിയ പ്രഖ്യാപനം. ഓരോ സംസ്ഥാനത്തും 100 സൂപ്പർ മാർക്കറ്റുകൾ എന്ന കണക്കിൽ 2900 ബസാറുകൾ തുറക്കും. നിക്ഷേപകരല്ലാത്ത പങ്കാളികളായി സ്ത്രീകളെ സൂപ്പർ മാർക്കറ്റിന്റെ ഭാഗമാക്കും. നടത്തിപ്പും ലാഭത്തിന്റെ 99 ശതമാനവും സ്ത്രീകൾക്ക് നൽകുമെന്നുമാണ് അവരുടെ പ
കോഴിക്കോട്: ആറായിരം കോടി രൂപ മുടക്കി ബോബി ചെമ്മണ്ണൂർ തൃശ്ശൂരിൽ പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റി ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിന് പിന്നിലെ തട്ടിപ്പുകൾ പുറത്തുവരികയും ചെയ്തിരുന്നു. തട്ടിപ്പിൽ വീഴാതെ ജാഗ്രത പാലിക്കണമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ പരസ്യമായി പറയുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും ഇതുവരെ ബോബിക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ബോബിയുടെ പുതിയ ഇടപാടുകൾ സംശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. ഏറ്റവും ഒടുവിൽ ബോബി ചെമ്മണ്ണൂർ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി രംഗത്തിറങ്ങിയിരിക്കയാണ്.
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ബോബി ചെമ്മണൂർ ഗ്രൂപ്പ് ബോബി ബസാർ എന്ന പേരിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുന്നു എന്നാണ് പുതിയ പ്രഖ്യാപനം. ഓരോ സംസ്ഥാനത്തും 100 സൂപ്പർ മാർക്കറ്റുകൾ എന്ന കണക്കിൽ 2900 ബസാറുകൾ തുറക്കും. നിക്ഷേപകരല്ലാത്ത പങ്കാളികളായി സ്ത്രീകളെ സൂപ്പർ മാർക്കറ്റിന്റെ ഭാഗമാക്കും. നടത്തിപ്പും ലാഭത്തിന്റെ 99 ശതമാനവും സ്ത്രീകൾക്ക് നൽകുമെന്നുമാണ് അവരുടെ പ്രഖ്യാപനം. നിക്ഷേപവും ഒരു ശതമാനം ലാഭവും ബോബി ചെമ്മണൂർ ഗ്രൂപ്പിന് മാത്രമെന്നുമാണ് അവകാശവാദം. ലാഭത്തിന് വേണ്ടി 22 ശതമാനത്തിന് പേൽ കൊള്ളപ്പലിശ ഈടാക്കുന്ന ബോബി വെറും ഒരു ശതമാനം ലാഭം എടുത്ത് കച്ചവടുവമായി രംഗത്തെത്തുന്നതിന്റെ ലക്ഷ്യമെന്താണെന്നാണ് പൊതുവിൽ ചർച്ചയായിരിക്കുന്നത്. പതിവുപോലെ ലക്ഷങ്ങൾ മുടക്കി മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ബോബിയുടെ രംഗപ്രവേശം.
പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിലാണ് സാധനങ്ങൾ ലഭ്യമാക്കുകയെന്നും ആദ്യ ബോബി ബസാർ 11നു പാലക്കാട് വടക്കഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് ബോബി അറിയിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകുമെന്നും ബോബി പ്രഖ്യാപിച്ചിരിക്കുന്നു. പ്രഥമ ബോബി ബസാറിന്റെ ഉദ്ഘാടനം 11-ന് രാവിലെ പത്തരയ്ക്ക് പാലക്കാട് വടക്കഞ്ചേരിയിൽ ബോബി ചെമ്മണൂരും ചെമ്മണൂർ വിമൻ പാർട്ണർമാരും ചേർന്ന് നിർവഹിക്കും.
സ്ത്രീകൾക്ക് യാതൊരു മുതൽമുടക്കുമില്ലാതെ 'ചെമ്മണൂർ വിമൻ പാർട്ണർ'മാരാക്കാൻ അവസരമൊരുക്കുമെന്നാണ് ബോബിയുടെ പ്രധാന വാഗ്ദാനം. സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള ലാഭവിഹിതം സ്ത്രീകൾക്ക് തന്നെ വീതിച്ചു നൽകും. വിപണി വിലയേക്കാൾ കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ബസാറിൽ നിന്ന് സൗജന്യ ഹോംഡെലിവറിയും ലഭ്യമാക്കുമെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. ഇതെല്ലാം പ്രഖ്യാപിച്ചു കൊണ്ട് ബോബി പത്രങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്. കോടികൾ മുതൽ മുടക്കി പുതിയ ബിസിനസ് തുടങ്ങുമ്പോൾ അത് ചാരിറ്റിയുടെ പേരിലാണെന്ന പ്രഖ്യാപനത്തിന് പിന്നിലെ ഗുട്ടൻസ് ഇനിയും നാട്ടുകാർക്ക് പിടികിട്ടിയിട്ടില്ല.
നേരത്തെ സ്വർണത്തിന്റെ അഡ്വാൻസ് ബുക്കിംഗുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ വി എസ് ഉന്നയിച്ചിരുന്നു. പൊതുസമൂഹത്തിൽ നിന്നും നിബന്ധനകൾ പാലിക്കാതെ പണപ്പിരിവാണ് ബോബി നടത്തുന്നതെന്നാണ് പൊതുവേ ഉയർന്നിരിക്കുന്ന ആരോപണം. എന്നാൽ വിഎസിന്റെ ആരോപണം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു പറയിച്ചതാണെന്നും ബോബി പറഞ്ഞു. അതേസമയം ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും പാസ്‌പോർട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഹ്യുമൻസ് റൈറ്റ്‌സ് പ്രൊട്ടക്ഷൻ സെന്റർ എന്ന സംഘടനയാണ് പരാതി നൽകിയത്.
ആയിരം കോടി രൂപയിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിൽ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് ബോബി ചെമ്മണൂരിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് സെബി കണ്ടെത്തിയ സാഹചര്യത്തിലും സംസ്ഥാന പൊലീസ് ഇത് വരെ നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസിന്റെ അധികാരപരിധിയിൽപ്പെട്ട ക്രിമിനൽ കേസുകളുടെ വിഷയത്തിൽ നിന്നും മനപ്പൂർവം അകന്നുമാറുന്ന സമീപനമാണ് ഇതിന്റെ ഭാഗമായി നടന്ന യോഗത്തിൽ പോലും എഡിജിപി സ്വീകരിച്ചതെന്നും പരാതിയിൽ പറയുന്നു.
കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് തെളിവുകൾ കണ്ടെത്തിയ കേസാണിത്. ആ തെളുകൾ ശേഖരിച്ച് കേരള പൊലീസ് കുറ്റക്കാരെ അറസ്റ്റ് ചെയ്യാനാവുമെന്ന സാഹചര്യമുണ്ട്. ഇത് ഉപയോഗിക്കാതെ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ മറ്റുള്ള ഏജൻസികളിലേയ്ക്ക് കേസ് തട്ടിമാറ്റുന്നത് ശരിയല്ലെന്നും പരാതിയിൽ പറയുന്നു. ഇത് ബോബി ചെമ്മണ്ണൂരിന് തട്ടിപ്പ് തുടരാൻ സഹായം ചെയ്തുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് സംഘടനാ ജനറൽ സെക്രട്ടറി ജോയ് കൈതാരം നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബോബി ചെമ്മണൂരിന്റെ വിവിധ കമ്പനികളിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവർക്ക് അവരുടെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. രാജ്യം വിട്ടു പോകാതെയിരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ബോബിക്കെതിരേ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഇടപെടണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.ബോബ് ചെമ്മണ്ണൂരിനെതിരെ നടപടി സ്വീകരിക്കണമെന്ന് നേരത്തെ വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.