- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്; വെങ്കടേഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി സിംഹ വേലുപ്പിള്ളയാകും
എൽ.ടി.ടി.ഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ബോബി സിംഹ നായകനാകുമെന്ന് റിപ്പോർട്ടുകൾ. ഉനക്കുൾ നാൻ, ലൈറ്റ്മാൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വെങ്കടേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലു മഹേന്ദ്രയുടെ അസോസിയേറ്റായിരുന്ന വെങ്കടേഷ് കുമാറിന്റെ ആദ്യ ചിത്രം ശ്രീലങ്കയുടെ ആഭ്യന്തര കലാപം അടിസ്ഥാനമാക്കിയ നീലം ആയിരുന്നു. ചിത്രത്തിന്റെ പ്രമേയം ഇന്ത്യാ - ശ്രീലങ്ക ബന്ധത്തെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട് സെൻസർ ബോർഡ് ഇതിന്റെ റിലീസ് തടഞ്ഞു. സ്റ്റുഡിയോസ് 18 ആണ് വേലുപ്പിള്ള പ്രഭാകരന്റെ ജീവചരിത്ര സിനിമ നിർമ്മിക്കുക. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ജെ. ജയലളിത, എം. കരുണാനിധി എന്നിവരുടെ ജീവചരിത്ര സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
എൽ.ടി.ടി.ഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ബോബി സിംഹ നായകനാകുമെന്ന് റിപ്പോർട്ടുകൾ. ഉനക്കുൾ നാൻ, ലൈറ്റ്മാൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വെങ്കടേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാലു മഹേന്ദ്രയുടെ അസോസിയേറ്റായിരുന്ന വെങ്കടേഷ് കുമാറിന്റെ ആദ്യ ചിത്രം ശ്രീലങ്കയുടെ ആഭ്യന്തര കലാപം അടിസ്ഥാനമാക്കിയ നീലം ആയിരുന്നു. ചിത്രത്തിന്റെ പ്രമേയം ഇന്ത്യാ - ശ്രീലങ്ക ബന്ധത്തെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട് സെൻസർ ബോർഡ് ഇതിന്റെ റിലീസ് തടഞ്ഞു.
സ്റ്റുഡിയോസ് 18 ആണ് വേലുപ്പിള്ള പ്രഭാകരന്റെ ജീവചരിത്ര സിനിമ നിർമ്മിക്കുക. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ജെ. ജയലളിത, എം. കരുണാനിധി എന്നിവരുടെ ജീവചരിത്ര സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Next Story