കാലടി ; കൊടുംക്രിമിനൽ മലയറ്റൂർ കാടപ്പാറ കുടിക്കാലൻ കവല ഭാഗത്ത് തോട്ടൻകര വീട്ടിൽ ബോബി തോമസ് (35) അശ്ലീല വീഡിയോ അയച്ചത് ഭർത്താവുമായി പിണങ്ങിനിൽക്കുന്ന ജിം ട്രെയിനിർ കൂടിയായ വീട്ടമ്മയയ്ക്കെന്നും ഇയാളെ കുടുക്കാൻ വീട്ടമ്മയ്ക്ക് പിൻതുണയായത് മറ്റൊരു ഗുണ്ടാനേതാവിന്റെ ഭാര്യയെന്നും സൂചന.

വീട്ടമ്മയ്ക്ക് ഫേസ്‌ബുക്കുവഴി അശ്ലീല വീഡിയോ അയച്ചതിന്റെ പേരിൽ കഴിഞ്ഞദിവസം കാലടി പൊലീസ് ബോബി തോമസിനെ അറസ്റ്റുചെയ്തിരുന്നു. വീട്ടമ്മയുടെ ജീവിതസാഹചര്യം അന്വേഷിച്ചറിഞ്ഞ ശേഷമാണ് ബോബി ഇവർക്ക് അശ്ലീലവീഡിയോ അയച്ചത്.

വീഡിയോ വിഷയത്തിൽ പ്രതിഷേധിച്ചില്ലങ്കിൽ വീട്ടമ്മയുമായി കൂടുതൽ അടുത്തിടപഴകാമെന്നും ഇതുവഴി താൻ ലക്ഷ്യമിട്ട കാര്യം സാധിക്കുമെന്നും മറ്റുമായിരുന്നു ഇയാളുടെ കണക്കൂട്ടൽ. എന്നാൽ വീഡിയോ ലഭിച്ചതോടെ വീട്ടമ്മയുടെ വിധംമാറി.ബോബിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

വിവരം തന്റെ നാട്ടുകാരിയും അറിയപ്പെടുന്ന ഗുണ്ടാനേതാവിന്റെ ഭാര്യയുമായി ഇവർ പങ്കിട്ടു.ബോബിയിൽ നിന്നും നേരത്തെ ദുരനുഭവം നേരിട്ടിരുന്ന ഗുണ്ടാനേതാവിന്റെ ഭാര്യപിൻതുണച്ചതോടെ വീട്ടമ്മ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. പരാതി നൽകാൻ വീട്ടമ്മയ്ക്കൊപ്പം ഗണ്ടാനേതാവിന്റെ ഭാര്യയും സ്റ്റേഷനിൽ എത്തിയിരുന്നെന്നാണ് അറിയുന്നത്.

ഭർത്താവ് ജയിലായിരുന്ന അവസരത്തിൽ ബോബി മോശമായി പെരുമാറിയിരുന്നെന്നും ഇതുമൂലമാണ് ഇയാളുടെ ഭാര്യ, ബോബിക്കെതിരെയുള്ള പരാതിയിൽ വീട്ടമ്മയ്ക്ക് പിൻതുണയുമായി എത്തിയതെന്നുമാണ് സൂചന. സവോള കച്ചവടവുമായി ബന്ധപ്പെട്ട് ഇടയ്ക്ക് ബോബി വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് പോകാറുണ്ട്.

വീട്ടമ്മ പരാതി നൽകിയപ്പോൾ ഇയാൾ നാട്ടിലില്ലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂനയ്ക്കടുത്ത് ഇയാൾ വ്യാപര ആവശ്യവുമായി എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു.തുടർന്ന് തന്ത്രപരമായ നീക്കത്തിലുടെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇയാൾ ഇപ്പോൾ റിമാന്റിലാണ്.

കാലടി പൊലീസ് സ്റ്റേഷനിൽ ഗൂണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ബോബി തോമസ് ,വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ്.എസ്എച്ച്ഒ ബി.സന്തോഷ്, എസ്‌ഐമാരായ സതീഷ് കുമർ, സി.ഏ.ഡേവീസ്, എഎസ്ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ അനിൽകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.