കൊച്ചി: പ്രമോദ് പപ്പൻ കൂട്ട്കെട്ട് സംവിധാനം ചെയ്ത പുതിയ ഓണപ്പാട്ട് പുറത്തുവിട്ടു. വ്യവസായി ബോബി ചെമ്മണ്ണൂർ അഭിനയിച്ച ഓണപ്പാട്ട് നിർമ്മിച്ചിരിക്കുന്നത് ഗുഡ്വിൽ സിനിമാസിന്റെ ബാനറിൽ ജോബി ജോർജാണ്.ഒരു 'പ്രമോദ് പപ്പനിക് അപ്രോച്ച്' ആയി ഒരുക്കിയിരിക്കുന്ന വീഡിയോയിൽ കറുത്ത വസ്ത്രം ധരിച്ചാണ് ബോബി എത്തുന്നത്. ഗാനത്തിന് അനുസരിച്ച് നൃത്തവും ആയോധന മുറകളും ബോബി ചെമ്മണ്ണൂർ ചെയ്യുന്നുണ്ട്.

'ഓണക്കാലം ഓമനക്കാലം' എന്നാണ് വീഡിയോയുടെ പേര്. കർക്കിടകം കഴിഞ്ഞാൽ പിന്നെ നല്ലൊരു ഓണക്കാലം വരും എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ബോബി ചെമ്മണ്ണൂർ അഭിനയിക്കുന്നത്.നേരത്തെ മമ്മൂട്ടിയുടെ ജന്മദിനത്തിൽ 'മമ്മൂക്ക കലാഭൈരവൻ' എന്ന പേരിൽ പ്രമോദ് പപ്പൻ വീഡിയോ ചെയ്തിരുന്നു. ഔസേപ്പച്ചൻ സംഗീതം നൽകിയിട്ടുള്ള ഈ ഗാനം് എം.ഡി രാജേന്ദ്രനാണ് രചിച്ചത്.

ഇതിനിടെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ തസ്‌കരവീരൻ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുമെന്ന് പ്രമോദ് പപ്പൻ പറഞ്ഞിരുന്നു.നേരത്തെ മമ്മൂട്ടിയെ നായകനാക്കി വജ്രം എന്ന സിനിമയും പ്രമോദ് പപ്പൻ ടീം ഒരുക്കിയിരുന്നു. എബ്രഹാം & ലിങ്കൺ, ബ്ലാക്ക് സ്റ്റാല്ലിയൺ, ബാങ്കോക്ക് സമ്മർ, മുസാഫിർ തുടങ്ങിയ സിനിമകളാണ് ഈ കൂട്ട്‌കെട്ടിൽ ഒരുങ്ങിയ മറ്റുചിത്രങ്ങൾ.