- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75കൊല്ലം മുമ്പ് ആൽപ്‌സ് പർവ്വത നിരകൾക്കിടയിൽ കാണാതെപോയ ദമ്പതികളുടെ മൃതദേഹം ഒരു പോറൽപോലും ഏൽക്കാതെ കണ്ടെത്തി; സിനിമാ കഥയെ വെല്ലുന്ന ഒരുജീവിത കഥ
ജനീവ: 1942 ഓഗസ്റ്റ് 15ന് ആൽപ്‌സിലെ പുൽമേട്ടിൽ കെട്ടിയിരുന്ന പശുക്കളെ കറക്കാൻ പോയതായിരുന്നു തുകൽപ്പണിക്കാരനായിരുന്ന മർസലിൻ ഡുമോലിനും ഭാര്യയും അദ്ധ്യാപികയുമായ ഫ്രാൻസീനും. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. അന്വേഷണം ഒരുപാട് നടത്തി എങ്കിലും എല്ലാം വിഫലമായി. എന്നാൽ 75 വർഷങ്ങൾക്കിപ്പുറം ഒരു പോറൽ പോലും ഏൽക്കാതെ ഈ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ്. ആൽപ്‌സ് പർവതനിരകളിലെ വലേയ്‌സ് മേഖലയിൽ 8600 അടി ഉയരത്തിൽ മഞ്ഞിൽപുതഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പതിറ്റാണ്ടുകൾക്കു ശേഷവും മൃതദേഹത്തിനോ വസ്ത്രങ്ങൾക്കോ കൈവശമുണ്ടായിരുന്ന സാധനങ്ങൾക്കോ കാര്യമായ കുഴപ്പമില്ല. ഒരു ബുക്ക്, വാച്ച്, ഒരു ബോട്ടിൽ, ബാക്ക് പാക്‌സ് എന്നിവയാണ് മൃതദേഹത്തൊടൊപ്പം കണ്ടെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അന്നു മലകയറുന്നതിനിടെ ഇരുവരും മഞ്ഞുപാളികൾക്കിടയിലെ വിള്ളലിൽ വീണുപോയതാണെന്നു കരുതുന്നു. രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ ഏഴു മക്കളായിരുന്നു ഇവർക്ക്. മാതാപിതാക്കളെ കാണാതായതോടെ ഇവരെ ബന്ധുക്കൾ ഏറ്റെടുത്തു വളർത്
ജനീവ: 1942 ഓഗസ്റ്റ് 15ന് ആൽപ്‌സിലെ പുൽമേട്ടിൽ കെട്ടിയിരുന്ന പശുക്കളെ കറക്കാൻ പോയതായിരുന്നു തുകൽപ്പണിക്കാരനായിരുന്ന മർസലിൻ ഡുമോലിനും ഭാര്യയും അദ്ധ്യാപികയുമായ ഫ്രാൻസീനും. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. അന്വേഷണം ഒരുപാട് നടത്തി എങ്കിലും എല്ലാം വിഫലമായി. എന്നാൽ 75 വർഷങ്ങൾക്കിപ്പുറം ഒരു പോറൽ പോലും ഏൽക്കാതെ ഈ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയിരിക്കുകയാണ്.
ആൽപ്‌സ് പർവതനിരകളിലെ വലേയ്‌സ് മേഖലയിൽ 8600 അടി ഉയരത്തിൽ മഞ്ഞിൽപുതഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പതിറ്റാണ്ടുകൾക്കു ശേഷവും മൃതദേഹത്തിനോ വസ്ത്രങ്ങൾക്കോ കൈവശമുണ്ടായിരുന്ന സാധനങ്ങൾക്കോ കാര്യമായ കുഴപ്പമില്ല. ഒരു ബുക്ക്, വാച്ച്, ഒരു ബോട്ടിൽ, ബാക്ക് പാക്‌സ് എന്നിവയാണ് മൃതദേഹത്തൊടൊപ്പം കണ്ടെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അന്നു മലകയറുന്നതിനിടെ ഇരുവരും മഞ്ഞുപാളികൾക്കിടയിലെ വിള്ളലിൽ വീണുപോയതാണെന്നു കരുതുന്നു.
രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ ഏഴു മക്കളായിരുന്നു ഇവർക്ക്. മാതാപിതാക്കളെ കാണാതായതോടെ ഇവരെ ബന്ധുക്കൾ ഏറ്റെടുത്തു വളർത്തി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന വാർത്ത മനസ്സിനെ ശാന്തമാക്കുന്നതായി ദമ്പതികളുടെ ഇളയമകൾ 79 വയസ്സുള്ള ഉഡ്രി ഡുമോലിൻ പറഞ്ഞു. ഇക്കാലമത്രയും എന്തെങ്കിലും വിവരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ സഹോദരങ്ങൾ പല ബന്ധുക്കളുടെ കൂടെ വളർന്നതിനാൽ തമ്മിൽപോലും അറിയാതെയായെന്ന് ഉഡ്രി പറഞ്ഞു.
രണ്ടാം ലോകയുദ്ധകാലത്തെ വസ്ത്രധാരണ രീതികളുമായി ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതായി വലേയ്‌സ് പൊലീസ് അറിയിച്ചു. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം മർസലിൻ ഫ്രാൻസീൻ ദമ്പതികളുടെയാണെന്ന് ഉറപ്പാക്കുകയായിരുന്നു.