- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാല്പതു ദിവസത്തിനു ശേഷം നാട്ടിലേക്ക്; യാത്രാ വിലക്ക് നേരിട്ട് കഴിയവേ മരണം
ദോഹ: ഹൃദയാഘാതം മൂലം ദോഹയിൽ വച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാല്പതു ദിവസത്തിനു ശേഷം നാട്ടിലേക്ക് അയച്ചു. നവംബർ അഞ്ചിന് മുർമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കാട്ടാക്കട ചാരുപാറ ലക്ഷ്മി നിവാസിൽ രാജീവ് തമ്പി(56)യുടെ മൃതദേഹമാണ് യാത്രാരേഖകൾ ശരിയാക്കിയ ശേഷം നാട്ടിലേക്ക് അയച്ചത്. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നല
ദോഹ: ഹൃദയാഘാതം മൂലം ദോഹയിൽ വച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാല്പതു ദിവസത്തിനു ശേഷം നാട്ടിലേക്ക് അയച്ചു. നവംബർ അഞ്ചിന് മുർമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കാട്ടാക്കട ചാരുപാറ ലക്ഷ്മി നിവാസിൽ രാജീവ് തമ്പി(56)യുടെ മൃതദേഹമാണ് യാത്രാരേഖകൾ ശരിയാക്കിയ ശേഷം നാട്ടിലേക്ക് അയച്ചത്. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാത്രി എട്ടിനുള്ള ഖത്തർ എയർവേയ്‌സിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
വിവിധ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതിനാൽ താമസരേഖകളില്ലാതിരുന്നതിനാലും രാജീവിന്റെ പേരിൽ ചെക്കു കേസ് നിലനിൽക്കുന്നതിനാലുമാണ് യാത്രാനുമതി വൈകിയത്. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയും മനുഷ്യാവകാശ പ്രവർത്തകരും ഇടപെട്ട് മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു.
മുമ്പ് യുകെയിൽ ആയിരുന്ന രാജീവ് ഖത്തറിൽ വരുന്നതിന് മുമ്പ് സ്വന്തമായി ബിസിനസ് തുടങ്ങിയെങ്കിലും വിജയിച്ചിരുന്നില്ല. അഞ്ചു വർഷത്തോളമായി ഖത്തറിൽ വന്നിട്ട്. ഖത്തറിൽ വക്രയിലെത്തി ഹോട്ടൽ, മാൻപവർ ഏജൻസികൾ നടത്തിയെങ്കിലും ഇതു നഷ്ടത്തിൽ കലാശിക്കുകയായിരുന്നു. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവിൽ വീഴ്ചവരുത്തിയതും ചെക്കുകൾ മടങ്ങിയതുമെല്ലാം യാത്രാ വിലക്കിലേക്ക് കൊണ്ടെത്തിച്ചു. ഇതേ തുടർന്ന് വിസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ കഴിയാതെ ഖത്തറിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം വിളിച്ചത്. തിരുവനന്തപുരത്ത് ഭാര്യയും മക്കളും താമസിക്കുന്നുണ്ട്.