- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വെയിൽസിലെ ബിച്ചിൽ കാണാതായ ഇന്ത്യൻ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഹൈദരാബാദ് സ്വദേശിയുടെ മൃൃതേദേഹം കണ്ടെത്തിയത് 150 കിലോ മീറ്റർ അകലയായി; അപകടം ബന്ധുക്കൾക്കൊപ്പം അവധിയാഘോഷിക്കുന്നതിനിടെ
ന്യൂ സൗത്ത് വെയിൽസിലെ കോഫ്‌സ് ഹാർബറിൽ അവധിയാഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി. നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ ആണ് ഹൈദരബാദുകാരനായ അബ്ദുൾ ജുനൈദിനെ മൃതദേഹം കിട്ടിയത്. രണ്ട് ദിവസങ്ങൾ നീണ്ട തിരച്ചിലിൽ 28 കാരനായ മൃതദേഹം 150 കിമി അകെല നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ചയാണ് കോഫ്‌സ് ഹാർബറിനടുത്തുള്ള മൂണീ കടപ്പുറത്ത് ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ ജുനൈദിനെ കാണാതായത്. ബന്ധുക്കൾക്കൊപ്പം അവധിയാഘോഷിക്കാൻ എത്തിയ ഈ 28കാരനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. കോഫ്‌സ് /ക്ലാരൻസ് പൊലീസ് ഡിസ്ട്രിക്ട്, മറൈൻ ഏരിയ കമാൻഡ്, സർഫ് ലൈഫ് സേവിങ് അസോസിയേഷൻ, പൊലീസ്, പോൾഎയർ എന്നിവർ ചേർന്ന് രണ്ട് ദിവസം ഇദ്ദേഹത്തെ കണ്ടെത്താനായി തിരച്ചിൽ നടത്തിവരുകയായിരുന്നു. അബ്ദുലിനൊപ്പം അപകടത്തിൽപ്പെട്ട സിഡ്നിയിലെ ഓബണിലുള്ള 45കാരനായ മുഹമ്മദ് ഗൗസുദ്ദീനെയും 35കാരനായ സയ്ദ് രഹത്തിനെയും തിങ്കളാഴ്ച തന്നെ രക്ഷാപ്രവർത്തകർ കണ്ടെത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ ജീവൻ രക്ഷിക്കാനായില്ല . ]ടീനേജുകാരായ മൂന്ന്
ന്യൂ സൗത്ത് വെയിൽസിലെ കോഫ്‌സ് ഹാർബറിൽ അവധിയാഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി. നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ ആണ് ഹൈദരബാദുകാരനായ അബ്ദുൾ ജുനൈദിനെ മൃതദേഹം കിട്ടിയത്.
രണ്ട് ദിവസങ്ങൾ നീണ്ട തിരച്ചിലിൽ 28 കാരനായ മൃതദേഹം 150 കിമി അകെല നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ചയാണ് കോഫ്‌സ് ഹാർബറിനടുത്തുള്ള മൂണീ കടപ്പുറത്ത് ഹൈദരാബാദ് സ്വദേശിയായ അബ്ദുൾ ജുനൈദിനെ കാണാതായത്. ബന്ധുക്കൾക്കൊപ്പം അവധിയാഘോഷിക്കാൻ എത്തിയ ഈ 28കാരനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
കോഫ്‌സ് /ക്ലാരൻസ് പൊലീസ് ഡിസ്ട്രിക്ട്, മറൈൻ ഏരിയ കമാൻഡ്, സർഫ് ലൈഫ് സേവിങ് അസോസിയേഷൻ, പൊലീസ്, പോൾഎയർ എന്നിവർ ചേർന്ന് രണ്ട് ദിവസം ഇദ്ദേഹത്തെ കണ്ടെത്താനായി തിരച്ചിൽ നടത്തിവരുകയായിരുന്നു.
അബ്ദുലിനൊപ്പം അപകടത്തിൽപ്പെട്ട സിഡ്നിയിലെ ഓബണിലുള്ള 45കാരനായ മുഹമ്മദ് ഗൗസുദ്ദീനെയും 35കാരനായ സയ്ദ് രഹത്തിനെയും തിങ്കളാഴ്ച തന്നെ രക്ഷാപ്രവർത്തകർ കണ്ടെത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ ജീവൻ രക്ഷിക്കാനായില്ല . ]ടീനേജുകാരായ മൂന്ന് കുട്ടികളും അപകടത്തിൽപെട്ടിരുന്നു. ഇവരെ രക്ഷിക്കാനായി മറ്റ് രണ്ട് ബന്ധുക്കൾക്കുമൊപ്പം കടലിലേക്ക് ചാടിയതാണ് അബ്ദുൾ.
രക്ഷാപ്രവർത്തകർ കുട്ടികളെ രക്ഷപ്പെടുത്തി. എന്നാൽ ഇവരെ രക്ഷിക്കാനായി കടലിലേക്ക് ചാടിയ മൂന്ന് പേരും മുങ്ങി മരിച്ചു. മരിച്ച മൂവരും ഹൈദരാബാദ് സ്വദേശികളാണ്. സംഭത്തെത്തുടർന്ന് പുതിയ കുടിയേറ്റക്കാർക്കും അഭ്യാർത്ഥികൾക്കുമായി സിഡ്‌നി സർഫ് ലൈഫ് സേവിങ്ങിലെ അംഗങ്ങൾ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.