- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മുൻ ഭാര്യയടക്കം ആറു പേരെ കൊന്ന അക്രമിയുടെ മൃതദേഹം കണ്ടുകിട്ടി; സ്വയം മുറിവേൽപ്പിച്ച് മരിച്ചതെന്ന് നിഗമനം
പെൻസിൽവാനിയ: മുൻഭാര്യയടക്കം ആറു പേരെ വെടിവച്ചു കൊന്ന അക്രമിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അക്രമിക്കു വേണ്ടി പൊലീസ് നടത്തി വന്ന 36 മണിക്കൂർ തെരച്ചിലിന് ഇതോടെ വിരാമമായി. മുൻഭാര്യയേയും അവരുടെ അടുത്ത ബന്ധുക്കളേയുമടക്കം ആറു പേരെ വെടിവച്ചു കൊന്ന ബ്രാഡ്‌ലി സ്റ്റോൺ എന്ന മുപ്പത്തഞ്ചുകാരന്റെ മൃതദേഹമാണ് പെൻസ
പെൻസിൽവാനിയ: മുൻഭാര്യയടക്കം ആറു പേരെ വെടിവച്ചു കൊന്ന അക്രമിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അക്രമിക്കു വേണ്ടി പൊലീസ് നടത്തി വന്ന 36 മണിക്കൂർ തെരച്ചിലിന് ഇതോടെ വിരാമമായി. മുൻഭാര്യയേയും അവരുടെ അടുത്ത ബന്ധുക്കളേയുമടക്കം ആറു പേരെ വെടിവച്ചു കൊന്ന ബ്രാഡ്‌ലി സ്റ്റോൺ എന്ന മുപ്പത്തഞ്ചുകാരന്റെ മൃതദേഹമാണ് പെൻസ്ബർഗിലെ ഇയാളുടെ വീടിൽ നിന്ന് അര മൈൽ ദൂരെ മാറി കണ്ടെത്തിയത്. സ്വയം മുറിവേല്പിച്ചതെന്നു കരുതുന്ന മുറിവുകൾ ഇയാളുടെ ദേഹത്തു കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
മുൻഭാര്യ നിക്കോൾ ഹില്ലുമായി കുട്ടികളുടെ സംരക്ഷണാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് കരുതുന്നു. തന്റെ ജീവൻ അപകടത്തിലാണെന്ന് നിക്കോൾ പറഞ്ഞിട്ടുള്ളതായി അയൽവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. സ്റ്റോൺ തന്നെ കൊല്ലുമെന്ന് നിക്കോൾ ഭയപ്പെട്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.
നിക്കോളിനെ കൂടാതെ അവരുടെ അമ്മ, മുത്തശ്ശി, സഹോദരി, സഹോദരീഭർത്താവ്, ഇവരുടെ പതിനാലുകാരിയായ മകൾ എന്നിവരെയാണ് സ്റ്റോൺ വെടിവച്ചു കൊന്നത്. മറ്റൊരു കുട്ടി വെടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. ഓരോരുത്തരേയും അവരവരുടെ വീടുകളിൽ ചെന്നാണ് സ്‌റ്റോൺ വെടിവച്ചത്. നിക്കോളിനെ കൊന്ന ശേഷം സ്റ്റോണിന് നിക്കോളിലുണ്ടായ രണ്ടു പെൺമക്കളെ ഇയാൾ പെൻസ്ബർഗിലെ തന്റെ അയൽവാസിയുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയിരുന്നു.
കൊലപാതകത്തിനു ശേഷം പൊലീസിന്റെ കൈയിൽ നിന്നു രക്ഷപ്പെടുന്നതിന് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അക്രമിക്കുവേണ്ടിയുള്ള തെരച്ചിൽ നടത്തുന്നതിനിടെയാണ് സ്റ്റോണിന്റെ മൃതദേഹം കണ്ടെത്തുന്നത്.