ലാലയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് റെയ്‌സൂത്ത് ഒയാസിസ് ക്‌ളബിന് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ശരത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

വണ്ടർഫുൾ കോറൽ എൽ.എൽ.സി എന്ന കമ്പനിയിൽ ഐ.ടി അഡ്‌മിനിസ്‌ട്രേറ്ററാണ് ശരത്. റോയൽ പാലസിൽ കരാർ ജോലിക്കായി ഒരാഴ്ച മുമ്പാണ് സലാലയിൽ എത്തിയത്. മറ്റു രണ്ട് മലയാളി സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ശരത് ശക്തമായ തിരയിൽപെടുകയായിരുന്നു. ഉടൻതന്നെ പൊലീസ് ബോട്ടും മുങ്ങൽ വിദഗ്ധരുമത്തെി തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകും വരെ കണ്ടത്തൊനായിരുന്നില്ല.

ഇന്ന് രാവിലെ പബ്ലിക് അഥോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സർവ്വീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് മൃതദേഹം കണ്ടെത്തിയ പോസറ്റ് വന്നത്. ശരത്തിന്റെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കൾ.